Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...


കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..


മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..


ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..


മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..

ഊറിച്ചിരിച്ച് പിണറായി... അങ്ങനെ ഈ സര്‍ക്കാരിനെ തുടര്‍ ഭരണത്തില്‍ എത്തിക്കാന്‍ മനോരമയും; മൂന്നാം ദിനത്തില്‍ എല്‍ഡിഎഫിന് 4 ജില്ലകളിലെ 37 സീറ്റില്‍ 22ലും ഇടതിന് സാധ്യത; ഇതോടെ എല്‍ഡിഎഫിന് ആകെ 63 സീറ്റുകളായി; കേവലം 8 സീറ്റുകള്‍ കൂടി ഇന്ന് കിട്ടിയാല്‍ തുടര്‍ഭരണം ഉറപ്പ്

24 MARCH 2021 08:18 AM IST
മലയാളി വാര്‍ത്ത

ആദ്യദിനം സഖാക്കള്‍ക്ക് വാരി കോരി നല്‍കിയ മനോരമ ന്യൂസ് സര്‍വേ രണ്ടാം ദിനം ചെന്നിത്തലയുടെ പിണക്കം മാറ്റാനാണ് ശ്രമിച്ചത്. മണിയാശാനെ പോലും തോല്‍പ്പിച്ച മനോരമയുടെ തനിരൂപം മലയാളികള്‍ ചര്‍ച്ചയാക്കിയപ്പോള്‍ ഇന്നലത്തെ ദിനം സഖാക്കളെ സുഖിപ്പിക്കാനുള്ളതായി.

മനോരമന്യൂസ് വി.എം.ആര്‍ അഭിപ്രായ സര്‍വേയുടെ മൂന്നാം ഘട്ടത്തില്‍ എല്‍.ഡി.എഫിന് മുന്നേറ്റമെന്ന് പ്രവചനം. എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ 37 മണ്ഡലങ്ങളില്‍ 22 ഇടങ്ങളില്‍ ഇടതുമുന്നണിക്കും 14 സീറ്റുകളില്‍ യു.ഡി.എഫിനും സാധ്യതയെന്നാണ് സര്‍വെഫലങ്ങള്‍. ഒരു മണ്ഡലത്തില്‍ മൂന്നു മുന്നണികള്‍ക്കും വിജയിക്കാനാവില്ലെന്നും സര്‍വെ വ്യക്തമാക്കുന്നു. അങ്ങനെ 115 മണ്ഡലങ്ങളുടെ പ്രവചനത്തില്‍ എല്‍ഡിഎഫ് 63 സീറ്റ് നേടി കോണ്‍ഗ്രസിന് 50 സീറ്റാണുള്ളത്. എന്‍ഡിഎ 1, മറ്റുള്ളവര്‍ 1 എന്നിങ്ങനെയാണ്.

 



എറണാകുളം ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളില്‍ എട്ടിടത്ത് യു.ഡി.എഫും ആറിടത്ത് എല്‍.ഡി.എഫും എന്നാണ് സര്‍വെഫലം. കടുത്ത മല്‍സരത്തിനൊടുവില്‍ പെരുമ്പാവൂരില്‍ യു.ഡി.എഫ് മുന്നിലെത്തും. 3.8 ശതമാനം മാത്രമാണ് പെരുമ്പാവൂരില്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലുള്ള വോട്ടുവത്യാസം.

മണ്ഡലം നിലനിര്‍ത്താന്‍ അങ്കമാലിയിലും യു.ഡി.എഫിന് നേരിടേണ്ടിവരുന്നത് അഗ്‌നിപരീക്ഷയാണ്. 5.20 ശതമാനം വോട്ടുകളുടെ മേല്‍ക്കൈയാണ് യു.ഡി.എഫിന് മണ്ഡലത്തില്‍ പ്രവചിക്കപ്പെടുന്നത്. ആലുവ ഇക്കുറിയും യു.ഡി.എഫിനൊപ്പെന്നാണ് അഭിപ്രായസര്‍വെ നല്‍കുന്ന സൂചന. മല്‍സരഫലം കേരളം ഉറ്റുനോക്കുന്ന കളമശേരിയില്‍ എല്‍.ഡി.എഫിന്റെ അട്ടിമറി മുന്നേറ്റവും സര്‍വെയുടെ പ്രവചിക്കുന്നു.

 



കേരള കോണ്‍ഗ്രസിന്റെ മുന്നണിമാറ്റമുണ്ടാക്കുന്ന രാഷ്ട്രീയ ചലനങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രതിഫലിക്കപ്പെടുന്ന കോട്ടയത്ത് ഇടതുമുന്നണി വ്യക്തമായ ആധിപത്യം നേടുമെന്നാണ് അഭിപ്രായ സര്‍വെയുടെ പ്രവചനം. ഒന്‍പത് സീറ്റുകളുള്ള ജില്ലയില്‍ ആറിടത്ത് എല്‍.ഡി.എഫും രണ്ടിടത്ത് യു.ഡി.എഫും ഒരിടത്ത് മറ്റുള്ളവരും മുന്നിലെത്തും . കടുത്ത രാഷ്ട്രീയ ബലപരീക്ഷണം നടക്കുന്ന പാലായില്‍ ഇക്കുറി ഇടതുമുന്നണി മുന്നിലെത്തുമെന്നാണ് സര്‍വെയുടെ കണ്ടെത്തല്‍. 0.57 ശതമാനത്തിന്റെ നേരിയ മേല്‍ക്കൈ മാത്രമാണ് എല്‍.ഡി.എഫിന് പ്രവചിക്കപ്പെടുന്നത്.

ആലപ്പുഴയിലെ ഒന്‍പതില്‍ അഞ്ച് മണ്ഡലങ്ങളില്‍ എല്‍.ഡി.എഫും നാലിടത്ത് യു.ഡി.എഫും മുന്നിലെത്തുമെന്നാണ് അഭിപ്രായസര്‍വെയുടെ കണ്ടെത്തല്‍. അരൂരില്‍ എല്‍.ഡി.എഫ് മുന്നിലെത്തുമെന്നാണ് സര്‍വെയുടെ കണ്ടെത്തല്‍. ചേര്‍ത്തലയിലെ ഇടത് തേരോട്ടത്തിന് ഇക്കുറി വന്‍ മുന്നേറ്റത്തിലൂടെ യു.ഡി.എഫ് തടയിടുമെന്നും അഭിപ്രായസര്‍വെ ചൂണ്ടിക്കാട്ടുന്നു.

 



കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ നേടിയ സമ്പൂര്‍ണ ആധിപത്യം എല്‍.ഡി.എഫ് ഇക്കുറിയും ആവര്‍ത്തിക്കുമെന്നാണ് അഭിപ്രായ സര്‍വെയുടെ കണ്ടെത്തല്‍.

തിരുവല്ല, റാന്നി, കോന്നി, ആറന്മുള, അടൂര്‍ മണ്ഡലങ്ങള്‍ ഇടതുപക്ഷത്തിന് രാഷ്ട്രീയ ഹൃദയത്തില്‍ ഇടമൊരുക്കുമെന്നാണ് സര്‍വെയുടെ കണ്ടെത്തല്‍. ജില്ലയില്‍ സമഗ്രാധിപത്യ സ്വഭാവം കാട്ടുമ്പോഴും അടൂര്‍ മണ്ഡലത്തില്‍ കടുത്ത പരീക്ഷണമാണ് ഇടതുമുന്നണി നേരിടുന്നത്. 4.5 ശതമാനം വോട്ടുകളുടെ നേരിയ വ്യത്യാസം മാത്രമാണ് ഇവിടെ എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലുള്ളത്. കോന്നിയില്‍ യു.ഡി.എഫിനും എന്‍.ഡി.എയും വോട്ടുവിഹിതത്തില്‍ ഏറെക്കുറെ ഒപ്പത്തിനൊപ്പമെത്തുമെന്ന നിരീക്ഷണവും അഭിപ്രായസര്‍വെ പങ്കുവയ്ക്കുന്നു.

 



അങ്ങനെ ഇന്നത്തെ ദിവസം നിര്‍ണായകമാക്കി മാറ്റിയിരിക്കുകയാണ് മനോരമ. എന്തായാലും തുടര്‍ഭരണത്തിലേക്കാണ് മനോരമയും പോകുന്നത്. 35 മണ്ഡലങ്ങളുടെ ഫലം വരാനുള്ളപ്പോള്‍ ഈ 8 സീറ്റ് വളരെ എളുപ്പമാണ്. അതിനാല്‍ തന്നെ മനോരമയെ വിശ്വസിച്ച ചെന്നിത്തല വയലന്റ് ആകാന്‍ സാധ്യതയുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടന്‍  (5 hours ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മഞ്ഞുമ്മൽ ബോയ്‌സ് സിനിമയ്ക്ക് നിരാശ  (5 hours ago)

പിണറായി വിജയന്റെ വീടിന് മുന്നിലെ സുരക്ഷക്കായി നിര്‍ത്തിയ പൊലീസ് ജീപ്പ് മാറ്റുന്ന കാര്യം സുരക്ഷാ കമ്മിറ്റി പരിശോധിച്ച് തീരുമാനിക്കും  (5 hours ago)

ഇത് മമ്മൂട്ടി യുഗം..! ബ്രമാണ്ട തിളക്കം...!  (5 hours ago)

എങ്കിൽ വിവാഹം ചെയ്യേണ്ടെന്ന് കത്രീന; വിവാഹ ശേഷം ജീവിതത്തിൽ സംഭവിച്ചത്; തുറന്നുപറഞ്ഞ് വിക്കി കൗശൽ!!!  (7 hours ago)

' ജനനായകന്‍ ' മൂവി സോംഗ് 'അടിയേ എന്‍പൊന്‍തേനേ' പുറത്തിറങ്ങി  (7 hours ago)

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി  (8 hours ago)

ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീണ ജോര്‍ജ്  (8 hours ago)

' ബെത് ലഹേം കുടുംബ യൂണിറ്റ് ' ആഗസ്റ്റ് 21ന് തിയേറ്ററുകളില്‍  (8 hours ago)

കുവൈറ്റ് വ്യോമപാത താല്‍ക്കാലികമായി അടച്ചു  (8 hours ago)

US IRAN തുടര്‍ച്ചയായ ഏഴാം രാത്രിയും യു.എസ്. ആക്രമണം  (8 hours ago)

Kilimanur മാസങ്ങൾ‍ നീണ്ട ഗൂഢാലോചന  (8 hours ago)

VEENA VIJAYAN ഇഡി തെളിവടക്കം കണ്ടെത്തിയിരിക്കുന്നു  (9 hours ago)

M R Ajith kumar സർക്കാർ തലപുകയ്ക്കുന്നു.  (9 hours ago)

V D SATHEESHAN അലോഷ്യസിന് സീറ്റ് കിട്ടാത്ത വിഷമം..  (10 hours ago)

Malayali Vartha Recommends