Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

ഞാനേ ഒരുവരവുകൂടി വരും... വോട്ട് ചോദിക്കാനെത്തിയ പിസി ജോര്‍ജിനെ ഈരാറ്റുപേട്ടയില്‍ വല്ലാത്ത അനുഭവം; പ്രസംഗിക്കുന്നതിനിടെ ശക്തമായ കൂവല്‍ വന്നതോടെ വോട്ടഭ്യര്‍ത്ഥന മാറ്റി പഴയ വിരട്ടലായി; സൗകര്യമുണ്ടെങ്കില്‍ നീയൊക്കെ വോട്ട് ചെയ്താല്‍ മതി; നിന്റെ വോട്ട് ഇല്ലാതെ തന്നെ ഞാന്‍ എം.എല്‍.എയായി ഇവിടെ വരും അപ്പൊ നീ കൂകണം

24 MARCH 2021 08:53 AM IST
മലയാളി വാര്‍ത്ത

വോട്ടഭ്യര്‍ത്ഥിക്കാന്‍ പോകുമ്പോള്‍ ജനങ്ങളില്‍ നിന്നും മറുചോദ്യം ഉണ്ടാകുക സ്വാഭാവികമാണ്. അതിനെല്ലാം കടിച്ച് പിടിച്ച് ക്ഷമയോടെ മറുപടി നല്‍കുക പതിവാണ്. എന്നാല്‍ നമ്മുടെ പിസി ജോര്‍ജ് വോട്ടഭ്യര്‍ത്ഥനയിലും വേറിട്ട കാഴ്ചയായി. ഈരാട്ടുപേട്ടയില്‍ വോട്ടഭ്യര്‍ത്ഥിക്കുന്നതിനിടയിലാണ് കൂകല്‍ വന്നത് ഉടനെ പ്രസംഗം നിര്‍ത്തി പഴയ സ്വഭാവം പുറത്തെടുക്കുകയായിരുന്നു.

ഒരു സ്ഥാനാര്‍ത്ഥി വന്നാല്‍ വോട്ട് ചോദിക്കാന്‍ അവകാശമില്ലെന്ന് ആരാ പറഞ്ഞേ? ഒടനെ കൂവും. നീയിവിടെ കൂവിക്കൊണ്ടിരിക്കും. ഞാന്‍ കാണിച്ചുതരാം. മെയ് രണ്ടാം തീയതി കഴിഞ്ഞാല്‍ ഞാന്‍ എം.എല്‍.എയാണെന്ന് നീ ഓര്‍ത്തോ. നിന്റെ വോട്ട് ഇല്ലാതെ തന്നെ ഞാന്‍ എം.എല്‍.എയായി ഇവിടെ വരും. അപ്പൊ നീ കൂവണം. രണ്ടാം തീയതി... മനസിലായില്ലേ? അതോണ്ട് അങ്ങനെ പേടിപ്പിക്കരുത്.

 



സൗകര്യമുണ്ടെങ്കില്‍ നീയൊക്കെ വോട്ട് ചെയ്താല്‍ മതി. മനസിലാക്കിക്കോ. ഇതാണോ രാഷ്ട്രീയം? ഇലക്ഷന്‍ കമ്മീഷനില്‍ ഒരു പരാതി കൊടുത്താല്‍ നീയൊക്കെ ജയിലില്‍ പോയി കിടക്കും. എന്റെ മര്യാദ കൊണ്ടാ അത് ചെയ്യാത്തെ. മനസിലായോ? കൂവിയോടിച്ചാല്‍ ഓടുന്ന ഏഭ്യനല്ലെടാ ഞാന്‍.

നീയൊക്കെ മനസിലാക്കാന്‍ വേണ്ടി പറയുകയാ. ഏപ്രില്‍ ആറാം തീയതി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനപക്ഷം സ്ഥാനാര്‍ത്ഥിയായിട്ടാണ് മത്സരിക്കുന്നത്. എന്റെ ചിഹ്നം തൊപ്പിയാണ്. സൗകര്യമുള്ളവന് തൊപ്പിയില്‍ വോട്ട് ചെയ്യാം. വോട്ട് ചെയ്തില്ലേലും എനിക്ക് വിരോധമില്ല. മനസിലായല്ലോ?എന്നെയാ പേടിപ്പിക്കുന്നെ.

 



ഈരാറ്റുപേട്ടയില്‍ ജനിച്ചുവളര്‍ന്ന ഞാന്‍ എവിടെ പോകാനാടാ? ഇവിടെത്തന്നെ കിടക്കും മനസിലായോ? നീയല്ല, ആര് തെറി പറഞ്ഞാലും ഓടുന്നവനല്ല ഞാന്‍. ആര് കൂവിയാലും ഓടുന്നവനല്ല ഞാന്‍. ഇതിനു മുന്‍പും കൂവിയിട്ടുണ്ട്. മനസിലായോ? ഇങ്ങനെ തന്നെ പോകും. മനസിലായോ? പിന്നേ.. വര്‍ത്താനം പറയുന്നു. പോടാ അവിടന്ന്...നീ ആരെ പേടിപ്പിക്കാന്‍? സന്മനസുള്ളവര്‍.. എനിക്ക് വോട്ട് ചെയ്യണം എന്നഭ്യര്‍ത്ഥിച്ചുകൊണ്ട് എന്റെ എളിയ വാക്കുകള്‍ ഉപസംഹരിക്കുന്നു.. നന്ദി... നമസ്‌കാരം.

വെല്ലുവിളിച്ച സംഭവത്തില്‍ അവസാനം ഒന്നൊന്നര ട്വിസ്റ്റാണ് ഉണ്ടായത്. കൂക്കിവിളിയെ തുടര്‍ന്ന് ഈരാറ്റുപേട്ട നഗരസഭാ പരിധിയിലെ പ്രചാരണം അവസാനിപ്പിക്കുകയാണെന്ന് പി.സി. ജോര്‍ജ് പിന്നീട് അറിയിച്ചു. ഫേസ് ബുക്ക് പോസ്റ്റിലൂടെ ഇന്നലെ അറിയിച്ചു. ഭയന്നിട്ടാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. എന്റെ നാടിനെ വര്‍ഗീയതയിലേക്ക് തള്ളിവിടാതിരിക്കാനാണ് മുനിസിപ്പാലിറ്റി പരിധിയിലെ തിരഞ്ഞെടുപ്പ് പ്രചാരണം നിറുത്തിയത്. ഈരാറ്റുപേട്ട തീക്കോയ് പഞ്ചായത്തില്‍ പ്രചാരണത്തിനെത്തിയ തന്നെ പ്രസംഗിക്കാന്‍ അനുവദിക്കാതെ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് കൂകി വിളിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

 



എന്തായാലും പിസി ജോര്‍ജിന്റെ വോട്ട് പിടിത്തവും കൂകലും തിരികെയുള്ള വെല്ലുവിളിയും വൈറലായിട്ടുണ്ട്. യുഡിഎഫിലും എല്‍ഡിഎഫിലും ചേക്കാറാന്‍ അവസാനംവരെ ശ്രമിച്ച ആളാണ് പിസി ജോര്‍ജ്.

എന്നാല്‍ പിസി ജോര്‍ജിനെ എടുത്താല്‍ ഭാവിയില്‍ ഉണ്ടാകുന്ന പ്രശ്‌നമോര്‍ത്ത് ആരും പരിഗണിച്ചില്ല. അതോടെ എന്‍ഡിഎയിലേക്കായി ചായ്‌വ്. ഈ തെരഞ്ഞെടുപ്പ് പിസി ജോര്‍ജിനെ സംബന്ധിച്ചും നിര്‍ണായകമാണ്. അതിനിടെയാണ് ഈരാട്ടു പേട്ടയിലെ കൂകലും വെല്ലുവിളിയും.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (3 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (3 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (3 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (3 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (4 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (4 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (4 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (5 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (5 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (8 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (8 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (8 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (8 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (8 hours ago)

Malayali Vartha Recommends