Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...


കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..


മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..


ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..


മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..

മാറ്റിനിര്‍ത്തിയത് നന്നായി... ഈ തെരഞ്ഞെടുപ്പില്‍ പി ശ്രീരാമകൃഷ്ണനെ സൗകര്യപൂര്‍വം പാര്‍ട്ടി മാറ്റി നിര്‍ത്തിയത് നന്നായി; സ്പീക്കര്‍ പദവിയുടെ കാലാവധി കഴിയുന്നതോടെ ഇനിയെങ്ങനെ പിടിച്ചു നില്‍ക്കും; ഷാര്‍ജയിലെ യൂണിവേഴ്‌സിറ്റി വലിയ ചര്‍ച്ചയാകുമ്പോള്‍ ഞാനൊന്നുമറിഞ്ഞില്ലേ എന്നമട്ടില്‍ തള്ളിക്കളഞ്ഞ് ശ്രീരാമകൃഷ്ണന്‍ രംഗത്ത്

24 MARCH 2021 09:05 AM IST
മലയാളി വാര്‍ത്ത

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിക്ഷേപമുണ്ടെന്ന സ്വപ്‌നയുടെ മൊഴി ഇന്നലെ പുറത്തായിരുന്നു. സൗജന്യ ഭൂമിക്കായി ഷാര്‍ജ ഭരണാധികാരിയുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്തയും വന്നു. ഇതോടെയാണ് ശ്രീരാമകൃഷ്ണന് പൊന്നാനിയില്‍ സീറ്റ് നല്‍കാത്തത് നന്നായി എന്ന് തോന്നിയത്.

പാര്‍ട്ടി ഇത് മുന്‍കൂട്ടി കണ്ടത് നന്നായി. അല്ലെങ്കില്‍ ഇപ്പോള്‍ കാണാമായിരുന്നു. ഇഡിക്കും ഇപ്പോള്‍ തിരക്കില്ല. ശ്രീരാമകൃഷ്ണന്റെ സ്പീക്കര്‍ പദവി ഉടന്‍ തീരും. അപ്പോള്‍ സൗകര്യപൂര്‍വം ചോദ്യം ചെയ്യാമല്ലോ.

 



അതേസമയം ഗള്‍ഫിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ തനിക്ക് നിക്ഷേപമുണ്ടെന്ന പേരില്‍ പുറത്തുവന്ന സ്വപ്‌ന സുരേഷിന്റെ മൊഴി തളളി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ രംഗത്തെത്തി. പുറത്തുവരുന്ന വിവരങ്ങള്‍ അസംബന്ധവും അബദ്ധജഡിലവുമാണ്. ഗള്‍ഫില്‍ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന ലഫീര്‍ അഹമ്മദിനെ പരിചയമുണ്ട്. അതിന്റെ പേരില്‍ തനിക്ക് അവിടെ നിക്ഷേപമുണ്ടെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. സ്പീക്കര്‍ പ്രസ്താവനയില്‍ പറയുന്നു.

കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയ താല്‍പര്യമുളള പ്രചാരകരുടെ വേഷംകെട്ടുകയാണ്. താന്‍ ഷാര്‍ജ ഷെയ്ക്കിനെ തനിയെ കണ്ടിട്ടില്ലെന്നുംഅത് പുതിയ കെട്ടുകഥയാണെന്നും സ്പീക്കര്‍ ആരോപിച്ചു. സ്വപ്‌നയുടെ മൊഴി പ്രത്യേകം അന്വേഷണ വിധേയമാക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.

 



സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഷാര്‍ജയില്‍ മിഡില്‍ ഈസ്റ്റ് കോളേജിന്റെ ശാഖ തുടങ്ങാന്‍ ഷാര്‍ജ ഭരണാധികാരിയുമായി അനൗദ്യോഗിക ചര്‍ച്ച നടത്തിയിരുന്നതായി സ്വപ്‌ന സുരേഷിന്റെ നിര്‍ണായക മൊഴി ഇന്നലെയാണ് പുറത്തായത്. തിരുവനന്തപുരത്തെ ലീലാ ഹോട്ടലില്‍വച്ചായിരുന്നു ഈ ചര്‍ച്ച. വാക്കാല്‍ ഷാര്‍ജ ഭരണാധികാരി നല്‍കിയ ഉറപ്പില്‍ ശ്രീരാമകൃഷ്ണന്‍ പിന്നീട് ഷാര്‍ജ സന്ദര്‍ശിക്കുകയും ചെയ്തിരുന്നതായാണ് വിവരം. ഹൈക്കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ക്രൈംബ്രാഞ്ചിനെതിരായി നല്‍കിയ ഹര്‍ജിയിലാണ് സ്വപ്‌നയുടെ നിര്‍ണായക മൊഴിയുളളത്.

ലഫീര്‍ എന്ന പൊന്നാനി സ്വദേശിയുടെ ഉടമസ്ഥതയിലുളള ഒമാനിലെ മിഡില്‍ ഈസ്റ്റ് കോളേജിന്റെ ശാഖ ഷാര്‍ജയില്‍ തുടങ്ങുന്നതിന് സൗജന്യ ഭൂമി ലഭിക്കുന്നതിനായിരുന്നു ഷാര്‍ജ ഭരണാധികാരിയുമായി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ചര്‍ച്ച നടത്തിയത്. സ്പീക്കര്‍ക്കും ഈ സ്ഥാപനത്തില്‍ ഷെയറുളളതായാണ് പറയപ്പെടുന്നത്. സ്ഥാപനം ആരംഭിക്കുന്നതിന് യുഎഇയിലെ ഉദ്യോഗസ്ഥരെ സ്പീക്കര്‍ സന്ദര്‍ശിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്തതായാണ് സ്വപ്‌നയുടെ മൊഴി.

 



എന്നാല്‍ സ്വപ്‌നയുടെ ചോദ്യാവലിയുടെ രേഖയല്ലാതെ മറ്റ് തെളിവുകള്‍ ഇ.ഡി സമര്‍പ്പിച്ചിട്ടില്ല. ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് പങ്കുണ്ടെന്നാണ് ഇ.ഡി മുന്‍പ് അറിയിച്ചത്. ഗള്‍ഫിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിക്ഷേപമായി സ്പീക്കര്‍ ഡോളര്‍ കൊടുത്തുവിട്ടു എന്നാണ് ഇ.ഡി പറയുന്നത്.

എന്നാല്‍ ഈ കേസില്‍ സ്പീക്കറെ ഇതുവരെ ഇ.ഡിയ്ക്ക് ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. സ്പീക്കര്‍ക്ക് ഭരണഘടനാപരമായ സംരക്ഷണമുളളതാണ് ഇ.ഡിയ്ക്ക് തിരിച്ചടിയായത്. സ്പീക്കറുടെ ആവശ്യത്തിന് 2018 ഏപ്രിലില്‍ സ്വപ്‌ന ഒമാനില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അന്ന് എം.ശിവശങ്കറും ഇവിടം സന്ദര്‍ശിച്ചിരുന്നതായാണ് വിവരം.

 


എന്തായാലും തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ശ്രീരാമകൃഷ്ണന് കോളായിരിക്കുമെന്ന് ഉറപ്പാണ്. സ്പീക്കര്‍ പദവിയുടെ കാലാവധി കഴിയുമ്പോള്‍ ഒന്നൊന്നര വരവായി ഇഡിയെത്തും. പഴയതുള്‍പ്പെടെ എണ്ണിയെണ്ണി ചോദിക്കാന്‍.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടന്‍  (5 hours ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മഞ്ഞുമ്മൽ ബോയ്‌സ് സിനിമയ്ക്ക് നിരാശ  (5 hours ago)

പിണറായി വിജയന്റെ വീടിന് മുന്നിലെ സുരക്ഷക്കായി നിര്‍ത്തിയ പൊലീസ് ജീപ്പ് മാറ്റുന്ന കാര്യം സുരക്ഷാ കമ്മിറ്റി പരിശോധിച്ച് തീരുമാനിക്കും  (5 hours ago)

ഇത് മമ്മൂട്ടി യുഗം..! ബ്രമാണ്ട തിളക്കം...!  (5 hours ago)

എങ്കിൽ വിവാഹം ചെയ്യേണ്ടെന്ന് കത്രീന; വിവാഹ ശേഷം ജീവിതത്തിൽ സംഭവിച്ചത്; തുറന്നുപറഞ്ഞ് വിക്കി കൗശൽ!!!  (7 hours ago)

' ജനനായകന്‍ ' മൂവി സോംഗ് 'അടിയേ എന്‍പൊന്‍തേനേ' പുറത്തിറങ്ങി  (7 hours ago)

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി  (8 hours ago)

ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീണ ജോര്‍ജ്  (8 hours ago)

' ബെത് ലഹേം കുടുംബ യൂണിറ്റ് ' ആഗസ്റ്റ് 21ന് തിയേറ്ററുകളില്‍  (8 hours ago)

കുവൈറ്റ് വ്യോമപാത താല്‍ക്കാലികമായി അടച്ചു  (8 hours ago)

US IRAN തുടര്‍ച്ചയായ ഏഴാം രാത്രിയും യു.എസ്. ആക്രമണം  (8 hours ago)

Kilimanur മാസങ്ങൾ‍ നീണ്ട ഗൂഢാലോചന  (9 hours ago)

VEENA VIJAYAN ഇഡി തെളിവടക്കം കണ്ടെത്തിയിരിക്കുന്നു  (9 hours ago)

M R Ajith kumar സർക്കാർ തലപുകയ്ക്കുന്നു.  (9 hours ago)

V D SATHEESHAN അലോഷ്യസിന് സീറ്റ് കിട്ടാത്ത വിഷമം..  (10 hours ago)

Malayali Vartha Recommends