Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...


കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..


മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..


ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..


മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..

ചെലപ്പം ശരിയായാലോ... സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഒരാള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചെന്ന് ശംഖുമുഖത്ത് പ്രസംഗിച്ച് പോയ അമിത്ഷാ വീണ്ടുമെത്തുമ്പോള്‍ ഉത്തരം തേടി മലയാളികള്‍; തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ അമിത്ഷായുടെ ഓരോ വാക്കും പ്രധാനം

24 MARCH 2021 09:00 AM IST
മലയാളി വാര്‍ത്ത

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഒരാള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചെന്ന് ശംഖുമുഖത്ത് നടന്ന ബിജെപി വിജയ് യാത്രയുടെ സമാപന സമ്മേളനത്തില്‍ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത് ഏറെ ഒച്ചപാടുണ്ടാക്കി. പ്രതിപക്ഷം അതായുധമാക്കിയപ്പോള്‍ അതാരാണെന്ന് അമിത്ഷാ തന്നെ പറയട്ടെയെന്നായി ഭരണപക്ഷം. ഇതോടെ അമിത്ഷായുടെ വരവിന് പുതിയ മാനം നല്‍കിയിരിക്കുന്നത്.

അമിത് ഷാ കൊച്ചിയിലെത്തി കഴിഞ്ഞു. ഉജ്ജ്വല സ്വീകരണം നല്‍കിയാണ് അമിത്ഷായെ സ്വീകരിച്ചത്. ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് അമിത് ഷാ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. ഇന്ന് നടക്കുന്ന എന്‍ഡിഎയുടെ പ്രചാരണ റാലിയില്‍ പങ്കെടുത്ത് പ്രകടനപത്രിക പുറത്തിറക്കാനായാണ് അമിത്ഷാ കേരളത്തിലെത്തിയത്.

 



ഇന്ന് രാവിലെ 10.30ന് തൃപ്പൂണിത്തുറയില്‍ നടക്കുന്ന റോഡ് ഷോയില്‍ അമിത് ഷാ പങ്കെടുക്കും. ശേഷം 11 30ഓടെ കാഞ്ഞിരപ്പള്ളിയില്‍ എത്തും. പൊന്‍കുന്നം ശ്രേയസ് പബ്ലിക് സ്‌കൂള്‍ മൈതാനത്ത് പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യും.

1.40ന് കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ ചാത്തന്നൂരിലേക്ക പോകും. 2.30ന് പുറ്റിങ്ങല്‍ ദേവീ ക്ഷേത്ര മൈതാനത്ത് പൊതുസമ്മേളനത്തില്‍ സംസാരിക്കും. 4. 55ഓടെ മലമ്പുഴ മണ്ഡലത്തിലെ കഞ്ചിക്കോട്ട് എത്തുന്ന അമിത് ഷാ കഞ്ചിക്കോടു മുതല്‍ സത്രപ്പടിവരെ റോഡ് ഷോ നയിക്കും. ശേഷം തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാന്‍ കോയമ്പത്തൂരിലേക്ക് പോകും.

 



കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ സന്ദര്‍ശനം പ്രമാണിച്ച് ബുധനാഴ്ച പരവൂര്‍ നഗരത്തിലും പാരിപ്പള്ളിപരവൂര്‍ റോഡിലും ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തും. കാഞ്ഞിരപ്പള്ളിയില്‍നിന്ന് ഹെലിക്കോപ്റ്ററില്‍ മീനമ്പലം യു.കെ.എഫ്. കോളേജ് മൈതാനത്ത് ഉച്ചയ്ക്ക് 2.10ന് അമിത്ഷാ എത്തും.

വാഹനവ്യൂഹം യു.കെ.എഫ്.മൈതാനത്തുനിന്ന് പരവൂരിലേക്ക് തിരിക്കുന്നതിന് 20 മിനിട്ടുമുമ്പ് പാരിപ്പള്ളിമുതല്‍ പരവൂര്‍ പുറ്റിങ്ങല്‍വരെ ഗതാഗതം നിയന്ത്രിക്കും. മടക്കയാത്രയ്ക്ക് 20 മിനിട്ട് മുമ്പും ഈ രീതി തുടരും. പരവൂര്‍ നഗരത്തില്‍ ഒന്നുമുതല്‍ വൈകീട്ട് നാലരവരെ ഗതാഗതനിയന്ത്രണമുണ്ടാകുമെന്ന് പരവൂര്‍ എസ്.ഐ. വിജിത് കെ.നായര്‍ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് യു.കെ.എഫ്. മൈതാനത്തുനിന്ന് പുറ്റിങ്ങല്‍ ക്ഷേത്രമൈതാനംവരെ പോലീസ് ട്രയല്‍ റണ്‍ നടത്തി.

 



സി.പി.എമ്മിന്റെ ശക്തി കേന്ദ്രമായ തലശ്ശേരിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയെ തന്നെ കൊണ്ടുവന്ന് പ്രചാരണ രംഗത്ത് ഒരു ഓളമുണ്ടാക്കാം എന്ന ബിജെപിയുടെ ശ്രമം പൊളിഞ്ഞ കാഴ്ചയും കണ്ടു.

കഴിഞ്ഞ തവണത്തെ ശംഖുമുഖം പ്രസംഗത്തിലെ ചോദ്യം ഇപ്പോഴും അവശേഷിക്കുകയാണ്. ഡോളര്‍ക്കടത്ത് കേസിലെ പ്രധാന പ്രതി നിങ്ങളുടെ ഓഫീസില്‍ ജോലി ചെയ്തിരുന്ന ആളാണെന്നത് ശരിയാണോ? സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതിയെ മാസം മൂന്ന് ലക്ഷം രൂപ നല്‍കി നിങ്ങള്‍ നിയമിച്ചത് ശരിയാണോ?

 

നിങ്ങളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഈ പ്രതിക്ക് വ്യാജബിരുദത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ജോലി നല്‍കിയത് ശരിയാണോ? നിങ്ങളും നിങ്ങളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വിദേശയാത്രയില്‍ പ്രതിയായ ഈ സ്ത്രീയെ സര്‍ക്കാര്‍ ചെലവില്‍ പങ്കെടുപ്പിച്ചുവോ?

സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്ത്രീ മുഖ്യമന്ത്രിയുടെ ഓഫീസിലെ സന്ദര്‍ശകയാണെന്ന ആരോപണം ശരിയാണോ? സ്വര്‍ണകടത്ത് ഉണ്ടായപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സമ്മര്‍ദമുണ്ടായിട്ടുണ്ടോ? ആ നടപടി ശരിയാണോ? സംശയാസ്പദമായ ഒരു മരണം ഉണ്ടായി. അതില്‍ ശരിയായ ദിശയില്‍ അന്വേഷണം നടന്നോ? പൊതുജീവിതം നയിക്കുന്നവര്‍ ചോദ്യങ്ങള്‍ക്ക് സുതാര്യമായി മറുപടി പറയണം. എന്തെങ്കിലും വിളിച്ചു പറഞ്ഞിട്ടു കാര്യമില്ല. മുഖ്യമന്ത്രിയെ ആശയക്കുഴപ്പത്തിലാക്കാന്‍ അല്ല ചോദ്യങ്ങള്‍ ചോദിക്കുന്നത്. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയാല്‍ മതി. എന്നാണ് അമിത് ഷാ പറഞ്ഞത്. അതിനാരും ഉത്തരം പറയാത്തതിനാല്‍ അമിത്ഷ് ചിലപ്പോള്‍ ഇന്ന് ഉത്തരം പറയുമായിരിക്കും.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടന്‍  (5 hours ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മഞ്ഞുമ്മൽ ബോയ്‌സ് സിനിമയ്ക്ക് നിരാശ  (5 hours ago)

പിണറായി വിജയന്റെ വീടിന് മുന്നിലെ സുരക്ഷക്കായി നിര്‍ത്തിയ പൊലീസ് ജീപ്പ് മാറ്റുന്ന കാര്യം സുരക്ഷാ കമ്മിറ്റി പരിശോധിച്ച് തീരുമാനിക്കും  (5 hours ago)

ഇത് മമ്മൂട്ടി യുഗം..! ബ്രമാണ്ട തിളക്കം...!  (5 hours ago)

എങ്കിൽ വിവാഹം ചെയ്യേണ്ടെന്ന് കത്രീന; വിവാഹ ശേഷം ജീവിതത്തിൽ സംഭവിച്ചത്; തുറന്നുപറഞ്ഞ് വിക്കി കൗശൽ!!!  (7 hours ago)

' ജനനായകന്‍ ' മൂവി സോംഗ് 'അടിയേ എന്‍പൊന്‍തേനേ' പുറത്തിറങ്ങി  (7 hours ago)

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി  (8 hours ago)

ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീണ ജോര്‍ജ്  (8 hours ago)

' ബെത് ലഹേം കുടുംബ യൂണിറ്റ് ' ആഗസ്റ്റ് 21ന് തിയേറ്ററുകളില്‍  (8 hours ago)

കുവൈറ്റ് വ്യോമപാത താല്‍ക്കാലികമായി അടച്ചു  (8 hours ago)

US IRAN തുടര്‍ച്ചയായ ഏഴാം രാത്രിയും യു.എസ്. ആക്രമണം  (8 hours ago)

Kilimanur മാസങ്ങൾ‍ നീണ്ട ഗൂഢാലോചന  (8 hours ago)

VEENA VIJAYAN ഇഡി തെളിവടക്കം കണ്ടെത്തിയിരിക്കുന്നു  (9 hours ago)

M R Ajith kumar സർക്കാർ തലപുകയ്ക്കുന്നു.  (9 hours ago)

V D SATHEESHAN അലോഷ്യസിന് സീറ്റ് കിട്ടാത്ത വിഷമം..  (10 hours ago)

Malayali Vartha Recommends