Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...


കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..


മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..


ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..


മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..

ട്രാഫിക് പോലീസ് ഇല്ലാതെ വർക്കല; ഗതാഗത കുരുക്ക് അതിരൂക്ഷം, കുരുക്കിൽ വലഞ്ഞ് യാത്രക്കാർ , അപകടങ്ങളുടെ ഗ്രാഫ് കുത്തനെ ഉയരുന്നു

24 MARCH 2021 11:08 AM IST
മലയാളി വാര്‍ത്ത

വർക്കലയിൽ പ്രവർത്തനം നിലച്ച ട്രാഫിക് പൊലീസ് യൂണിറ്റിന്റെ സേവനം പുനഃരാരംഭിക്കണമെന്നാവശ്യം ശക്തമാകുന്നു. 3 വർഷം മുൻപ് 15ഓളം പേർ അടങ്ങുന്ന ട്രാഫിക് പൊലീസുകാരെയാണ് വർക്കലയിൽ ഡ്യൂട്ടിക്കായി പോസ്റ്റ് ചെയ്തത്. പ്രാരംഭഘട്ടത്തിൽ മികച്ച പ്രവർത്തനമായിരുന്നു. എന്നാൽ ട്രാഫിക് ഡ്യൂട്ടിയിലെ പൊലീസുകാരെ ഘട്ടംഘട്ടമായി പിൻവലിച്ചതോടെ ട്രാഫിക് സംവിധാനം കുത്തഴിഞ്ഞ നിലയിലായി.

പുത്തൻചന്ത ടൗണിലും രാവിലെയും വൈകിട്ടും ഗതാഗതക്കുരുക്ക് രൂക്ഷമാവുകയാണ്. 4 റോഡുകൾ സംഗമിക്കുന്ന ഇവിടെയും ട്രാഫിക് നിയന്ത്രണത്തിന് നാഥനില്ലാത്ത അവസ്ഥയാണ് കാണാൻ സാധിക്കുന്നത്. വർക്കലയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി, പൊതുമാർക്കറ്റ് എന്നിവയും ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. കൂടാതെ ചെറുതും വലുതുമായ 300ഓളം കച്ചവടസ്ഥാപനങ്ങളും, നിരവധി ബാങ്കുകളും പ്രവർത്തിക്കുന്നുണ്ട്. ഇവിടെ വിവിധ ആവശ്യങ്ങൾക്കായി ദൈനംദിനം 1000 ത്തോളം പേരാണ് വന്നുപോകുന്നത്.

പ്രധാന ജംഗ്ഷനിൽ ചരക്ക് വാഹനങ്ങൾ നടുറോഡിൽ നിറുത്തിയിടുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നു. മൈതാനം താഴെ വെട്ടൂർ റോഡിലും, മൈതാനം റെയിൽവേ സ്റ്റേഷൻ റോഡിലും ഗതാഗത കുരുക്ക് അതിരൂക്ഷമാണ്. മണിക്കൂറുകളോളം സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ നടുറോഡിൽ നിറുത്തിയിട്ട് ഗതാഗത പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇതിപ്പോൾ ഇവിടത്തെ സ്ഥിരം കാഴ്‌ചയാണ്.

റോഡിൻറെ പാർശ്വഭാഗങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിലൂടെ ഗതാഗത കുരുക്ക്വ വർധിച്ചു വരുകയാണ്. കൂടാതെ അപകടങ്ങളുടെ ഗ്രാഫും കുത്തനെ ഉയർന്നുവരുന്നുണ്ട്. അമിത വേഗതയും വർക്കലയെ അപകടഭീതിയിൽ ആഴ്ത്തുന്നുണ്ട്. ഇരുചക്ര വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കുന്നതിനും ഇവിടെ നടപടികളില്ല.

ഏറെ തിരക്കുള്ള പാലച്ചിറയിലും അപകടങ്ങൾ വർധിച്ചു വരുന്നുണ്ട്. ഇവിടെയും ട്രാഫിക് ഡ്യൂട്ടിക്ക് പോലീസുകാരില്ല എന്നതാണ് യാഥാർഥ്യം. ഏറെ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ വർക്കലയിലെ പൊലീസ് ട്രാഫിക് യൂണിറ്റിന് മതിയായ പൊലീസുകാർ ഇല്ലാതായതോടെ വർക്കലയിലെ ഗതാഗത സംവിധാനവും താറുമാറായ നിലയിലാണ്.

ടൂറിസം- തീർത്ഥാടനകേന്ദ്രമായ വർക്കലയുടെ പ്രാധാന്യം കണക്കിലെടുത്താണ് 2018ൽ ആഭ്യന്തരവകുപ്പ് വർക്കലയിൽ ട്രാഫിക് യൂണിറ്റ് സംവിധാനം പ്രാവർത്തികമാക്കിയത്. എന്നാൽ, വർക്കല മൈതാനം, ക്ഷേത്രം റോഡ്, പുന്നമൂട്, റെയിൽവേ സ്റ്റേഷൻ, പുത്തൻചന്ത,ആയുർവേദ ആശുപത്രി, ജനാർദ്ദന പുരം ആൽത്തറമൂട് എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്ക് ഇപ്പോഴും രൂക്ഷമാണ്.

വർക്കല നഗരത്തിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയാത്ത അവസ്ഥ വളരെ പരിതാപകരമാണ്. പാർക്കിംഗ് സൗകര്യം ഒരുക്കുന്നതിനുള്ള സ്ഥലം നഗരമദ്ധ്യത്തിൽ ഉണ്ടെങ്കിലും നഗരസഭ അധികൃതർ നടപടി സ്വീകരിക്കുന്നതിൽ ഗുരുതരമായ വീഴ്ചയാണ് വരുത്തുന്നതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടന്‍  (5 hours ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മഞ്ഞുമ്മൽ ബോയ്‌സ് സിനിമയ്ക്ക് നിരാശ  (5 hours ago)

പിണറായി വിജയന്റെ വീടിന് മുന്നിലെ സുരക്ഷക്കായി നിര്‍ത്തിയ പൊലീസ് ജീപ്പ് മാറ്റുന്ന കാര്യം സുരക്ഷാ കമ്മിറ്റി പരിശോധിച്ച് തീരുമാനിക്കും  (5 hours ago)

ഇത് മമ്മൂട്ടി യുഗം..! ബ്രമാണ്ട തിളക്കം...!  (5 hours ago)

എങ്കിൽ വിവാഹം ചെയ്യേണ്ടെന്ന് കത്രീന; വിവാഹ ശേഷം ജീവിതത്തിൽ സംഭവിച്ചത്; തുറന്നുപറഞ്ഞ് വിക്കി കൗശൽ!!!  (7 hours ago)

' ജനനായകന്‍ ' മൂവി സോംഗ് 'അടിയേ എന്‍പൊന്‍തേനേ' പുറത്തിറങ്ങി  (7 hours ago)

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി  (8 hours ago)

ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീണ ജോര്‍ജ്  (8 hours ago)

' ബെത് ലഹേം കുടുംബ യൂണിറ്റ് ' ആഗസ്റ്റ് 21ന് തിയേറ്ററുകളില്‍  (8 hours ago)

കുവൈറ്റ് വ്യോമപാത താല്‍ക്കാലികമായി അടച്ചു  (8 hours ago)

US IRAN തുടര്‍ച്ചയായ ഏഴാം രാത്രിയും യു.എസ്. ആക്രമണം  (8 hours ago)

Kilimanur മാസങ്ങൾ‍ നീണ്ട ഗൂഢാലോചന  (8 hours ago)

VEENA VIJAYAN ഇഡി തെളിവടക്കം കണ്ടെത്തിയിരിക്കുന്നു  (9 hours ago)

M R Ajith kumar സർക്കാർ തലപുകയ്ക്കുന്നു.  (9 hours ago)

V D SATHEESHAN അലോഷ്യസിന് സീറ്റ് കിട്ടാത്ത വിഷമം..  (10 hours ago)

Malayali Vartha Recommends