Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

പിണറായിയുടെ യോഗമേ... എല്ലാ സര്‍വേകളും ഒരുപോലെ ഭരണത്തുടര്‍ച്ച പറയുന്നത് ഇതാദ്യം; കേരളത്തില്‍ എല്‍ഡിഎഫിന് 82 വരെ സീറ്റെന്ന് മനോരമ ന്യൂസ് സര്‍വേ; യുഡിഎഫിന് 54; എന്‍ഡിഎയ്ക്ക് 3; ചെന്നിത്തല പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല മനോരമ സര്‍വേ പൂര്‍ത്തിയാക്കി

25 MARCH 2021 08:40 AM IST
മലയാളി വാര്‍ത്ത

More Stories...

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരി തൂങ്ങി മരിച്ച നിലയിൽ ...ആത്മഹത്യക്കുറിപ്പ് കണ്ടെത്തി

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ

ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഭയന്നത് തന്നെ സംഭവിച്ചു. സംസ്ഥാനത്ത് എല്‍ഡിഎഫിന് തുടര്‍ഭരണം പ്രവചിച്ച് മനോരമ ന്യൂസ് വിഎംആര്‍ അഭിപ്രായ സര്‍വേ. ഇതാദ്യമാണ് നടത്തിയ പത്തോളം സര്‍വേകള്‍ ഒരുപോലെ ഭരണത്തുടര്‍ച്ച പറയുന്നത്.

എല്‍ഡിഎഫിന് 77 മുതല്‍ 82 വരെ സീറ്റ് ലഭിച്ചേക്കാം. യുഡിഎഫിന് 54 മുതല്‍ 59 വരെ സീറ്റാണ് സര്‍വേ സൂചിപ്പിക്കുന്നത്. എന്‍ഡിഎയ്ക്ക് 3 സീറ്റ് വരെയും മറ്റുള്ളവര്‍ക്ക് ഒരു സീറ്റും പ്രവചിക്കുന്നു. പ്രവചനത്തില്‍ 3% വരെ വ്യത്യാസം ഉണ്ടായേക്കാം. പല മണ്ഡലങ്ങളിലും സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു മുന്‍പായിരുന്നു സര്‍വേ നടത്തിയത്.

 



എല്‍ഡിഎഫ് 43.65%, യുഡിഎഫ് 37.37%, എന്‍ഡിഎ 16.46%, മറ്റു കക്ഷികള്‍ 2.52 ശതമാനം എന്നിങ്ങനെയാണ് ലഭിക്കാന്‍ സാധ്യതയുള്ള വോട്ട് വിഹിതം. മഞ്ചേശ്വരം, നേമം, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് എന്‍ഡിഎയ്ക്ക് അനുകൂലമായ സാധ്യതകള്‍. പൂഞ്ഞാറില്‍ മൂന്ന് മുന്നണികള്‍ക്കും പുറത്തുള്ള സ്ഥാനാര്‍ഥിക്ക് അനുകൂലമായ പശ്ചാത്തലം ചൂണ്ടിക്കാട്ടുന്നു.


മുഖ്യമന്ത്രിയാകാന്‍ യോഗ്യനായ നേതാവ് പിണറായി വിജയനാണെന്ന് സര്‍വേയില്‍ പങ്കെടുത്ത 39 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. 26 ശതമാനം പേരുടെ പിന്തുണയുമായി ഉമ്മന്‍ചാണ്ടിയാണ് രണ്ടാമത്. കെ.കെ.ശൈലജയെ 12 ശതമാനവും രമേശ് ചെന്നിത്തലയെ 11 ശതമാനവും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ 5 ശതമാനവും വി.മുരളീധരനെ 3 ശതമാനവും പിന്തുണച്ചു. പ്രമുഖരായ ആറു നേതാക്കാളുടെ പേരുകളെ അനുകൂലിക്കാതെ മറ്റൊരാള്‍ വരണം എന്ന് നാലു ശതമാനം വോട്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.

 



ശബരിമല തിരഞ്ഞെടുപ്പ് വിഷയമാണെന്ന് കരുതുന്ന 43% പേരുണ്ട്. 33% അങ്ങനെ കരുതുന്നില്ല. സോളര്‍ കേസ് സിബിഐയ്ക്ക് വിട്ടത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് ഭൂരിഭാഗം പേരും കരുതുന്നു. രാഷ്ട്രീയമില്ല എന്ന നിലപാടെടുത്തത് 22% മാത്രമാണ്. സര്‍വേയില്‍ പങ്കെടുത്ത 39% പേര്‍ സ്വര്‍ണക്കടത്തു കേസില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന അഭിപ്രായക്കാരാണ്. ഉത്തരവാദിത്തമില്ലെന്ന് 34% അഭിപ്രായപ്പെട്ടു. 27% വ്യക്തമായ നിലപാടെടുത്തില്ല.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ തിരഞ്ഞെടുപ്പ് വിശകലന സ്ഥാപനമായ വോട്ടേഴ്‌സ് മൂഡ് റിസര്‍ച്ച് (വിഎംആര്‍) ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെ സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെ 27,000 വോട്ടര്‍മാരെ നേരില്‍ക്കണ്ടാണ് അഭിപ്രായ സര്‍വേ നടത്തിയത്. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഓരോ മണ്ഡലത്തിലേയും ഫലസൂചനകള്‍ പ്രവചിക്കുന്ന ഏക സര്‍വേയാണിത്.

 



നാല് ഘട്ടങ്ങളിലായി നടത്തിയ മനോരമയുടെ സര്‍വേ എങ്ങനെയാകുമെന്ന് എല്ലാവരും ഉറ്റുനോക്കിയിരുന്നു. മനോരമയായതിനാല്‍ യുഡിഎഫിനായി പൊടിക്കൈകള്‍ ചെയ്യുമെന്നായി സഖാക്കള്‍ ആരോപിച്ചു. അത് രണ്ടാം ദിവസത്തോടെ തെളിഞ്ഞതാണ്. എന്നാല്‍ മൂന്നും നാലും ദിവസം വീണ്ടും സര്‍വേ ആവേശം നല്‍കി.

നാലാം ദിനത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ 25 മണ്ഡലങ്ങളില്‍ 19 ലും ഇടതുമുന്നണി മുന്നിലെത്തുമെന്ന് അഭിപ്രായസര്‍വെ ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരം ജില്ലയിലെ രണ്ട് മണ്ഡലങ്ങളില്‍ എന്‍.ഡി.എയ്ക്ക് അനുകൂല സാഹചര്യങ്ങളുണ്ടെന്നും സര്‍വെഫലങ്ങള്‍ വ്യക്തമാക്കുന്നു.




മണ്ഡലങ്ങളുടെ എണ്ണംകൊണ്ടും ജനപക്ഷ രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിക്കുന്ന പാരമ്പര്യംകൊണ്ടും സമ്പന്നമായ രണ്ട് ജില്ലകളാണ് തിരുവന്തപുരം, കൊല്ലം ജില്ലകള്‍. കേരളം ആരുഭരിക്കും എന്ന് നിശ്ചയിക്കാന്‍ കെല്‍പ്പുള്ള ഉറച്ച രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ജനവിധിയിലൂടെ വരച്ചിട്ട ചരിത്രമുള്ള രണ്ട് ജില്ലകള്‍.

തെക്കന്‍ കേരളത്തിലെ ഈ ജില്ലകളിലെ 25 മണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ ഉള്ളിലിരിപ്പിന്റെ ഉള്ളറകള്‍ വെളിവാകുമ്പോഴും ഇടതുമുന്നണിക്ക് ആശ്വാസത്തിന് വകയുണ്ടെന്നാണ് മനോരമ ന്യൂസ് വി.എം.ആര്‍ അഭിപ്രായ സര്‍വെഫലങ്ങള്‍ നല്‍കുന്ന സൂചനകള്‍. എന്തായാലും സ്വന്തം മനോരമയുടെ സര്‍വേയോടെ ചെന്നിത്തലയുടെ അവസാന പ്രീക്ഷയും പോയി. സഖാക്കള്‍ക്കാവട്ടെ ആവേശവും.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (17 minutes ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ  (33 minutes ago)

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (56 minutes ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (1 hour ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (1 hour ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (6 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (6 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (6 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (6 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (7 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (7 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (8 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (8 hours ago)

Malayali Vartha Recommends