മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാനും ഫിഷറീസ് വകുപ്പിനെതിരേയും പ്രചരിപ്പിക്കുന്ന ഇല്ലാക്കഥകള്‍ ജനം വിശ്വസിക്കില്ല; എല്‍ഡിഎഫ് സര്‍ക്കാര്‍ തങ്ങളുടെയാകെ ജീവിതത്തോടാണ് ചേര്‍ന്ന് നില്‍ക്കുന്നത് എന്ന ബോധ്യം അവര്‍ക്കുണ്ട്; അത് തെറ്റിദ്ധരിപ്പിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്; വിവാദങ്ങൾക്ക് ചുട്ടമറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയന്‍

വിവാദങ്ങൾക്ക് ചുട്ടമറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയന്‍. മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാനും ഫിഷറീസ് വകുപ്പിനെതിരേയും പ്രചരിപ്പിക്കുന്ന ഇല്ലാക്കഥകള്‍ ജനം വിശ്വസിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. തീരദേശത്ത് എല്‍ഡിഎഫിന് എക്കാലത്തെക്കാളും ജനപിന്തുണ കൂടിയതാണ് ഇത് വരെയുള്ള അനുഭവം.
എല്‍ഡിഎഫ് സര്‍ക്കാര്‍ തങ്ങളുടെയാകെ ജീവിതത്തോടാണ് ചേര്‍ന്ന് നില്‍ക്കുന്നത് എന്ന ബോധ്യം അവര്‍ക്കുണ്ട്. അത് തെറ്റിദ്ധരിപ്പിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത് എന്നദ്ദേഹം പറഞ്ഞു.കെഎംസിസി ഗൂഢാലോചനയെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ട് .
ഗൂഢാലോചനയുടെ തെളിവുകള്‍ പുറത്തുവരും. ഇക്കാലത്ത് ഒന്നും അത്ര രഹസ്യമല്ല. ചില വിദേശ മലയാളികള്‍ ഒരു കോട്ടുവാങ്ങിയിട്ട് നാട്ടിലേക്ക് വരും. പല പദ്ധതിയേയും പറ്റിപറയും. ആളുകളോട് ബന്ധപ്പെട്ട സെക്രട്ടറിമാരെ കാണാനാണ് പറയുക. എത്തരം കൂട്ടരാണ് ഈ വന്നിട്ടുള്ളതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു .
"പ്രതിപക്ഷ നേതാവിന് ഒപ്പം ഇപ്പോഴുള്ള ആളും മുമ്പുള്ള ആളുമെല്ലാം ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസുമായി അവ ബന്ധപ്പെട്ടതിലും ദുരുദ്ദേശമാണ്. ആരോപണങ്ങള്‍ കൊണ്ടൊന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെ കളങ്കപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. തീരദേശ വികസനത്തിന് 5000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു .
തീരസംരക്ഷണം, പുനരധിവാസം, ഹാര്‍ബര്‍, മാര്‍ക്കറ്റ് നവീകരണം, പാര്‍പ്പിടം, വിദ്യാഭ്യാസ-ആരോഗ്യ നവീകരണം തുടങ്ങിയവ പാക്കേജിലുണ്ട് . ഇത് എല്‍ഡിഎഫ് പ്രകടന പത്രികയില്‍ നല്‍കുന്ന പ്രധാന ഉറപ്പാണ്. കടല്‍ഭിത്തി നിര്‍മ്മാണം യുദ്ധകാലാടിസ്ഥാനത്തില്‍ വിപുലപ്പെടുത്തുമെന്നും അദ്ദേഹം ഉറപ്പ് നൽകി .
തീരപ്രദേശത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക്, അവര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍, അനുയോജ്യമായ സുരക്ഷിത മേഖലയിലേയ്ക്ക് മാറിത്താമസിക്കുന്നതിന് പത്തുലക്ഷം രൂപ വീതം ധനസഹായം നല്‍കുന്ന പുനര്‍ഗേഹം സ്കീം നടപ്പാക്കും. നിലവിലുള്ള ഫിഷിംഗ് ഹാര്‍ബറുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കും.
തീരദേശ ഹൈവേ പൂര്‍ത്തീകരിക്കും. ഇടറോഡുകള്‍ക്ക് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന് കൂടുതല്‍ പണം അനുവദിക്കും. തുടങ്ങിയ വാഗ്‌ദാനങ്ങൾ അദ്ദേഹം നൽകി. ഫിഷിംഗ് ഹാര്‍ബറുകളുടെ പരിപാലനത്തിന് മത്സ്യത്തൊഴിലാളികള്‍ക്കു കൂടി പങ്കാളിത്തമുള്ള ഹാര്‍ബര്‍ മാനേജ്മെന്‍റ് സൊസൈറ്റികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha

























