മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിന് ചോദ്യം ചെയ്തു; കണ്ണൂരിൽ അയൽവാസിയെ വെടിവെച്ച് കൊന്നു

കണ്ണൂർ ചെറുപുഴയില്‍ അയല്‍വാസിയുടെ വെടിയേറ്റ് മധ്യവയസ്‌കൻ അന്തരിച്ചു. ചേനാട്ട് കൊല്ലിയിലെ കൊങ്ങോലിയില്‍ സെബാസ്റ്റ്യന്‍ എന്ന ബേബി ആണ് മരണപ്പെട്ടത്. സമീപവാസിയായ ടോമി വാടാത്യരുത്തേല്‍ ആണ് വെടിയുതിര്‍ത്തത് എന്നാണ് പൊലീസിന് ലഭിച്ചിരിയ്ക്കുന്ന വിവരം. സംഭവത്തെകുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.
അയല്‍വാസികള്‍ തമ്മിലെ തര്‍ക്കത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ 8.45 ഓടെയാണ് കൃത്യം നടക്കുന്നത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന സെബാസ്റ്റ്യന്‍, ടോമിയുടെ വീടിനു മുന്നിലെത്തിയപ്പോഴാണ് തര്‍ക്കവും വെടിവെപ്പും നടന്നത്. ഉടൻ തന്നെ ബേബിയെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha

























