ആഴക്കടല്‍ കരാറില്‍ സർക്കാർ ജാഗ്രത പുലര്‍ത്തിയില്ല എന്നതുമാത്രമാണ് സംഭവിച്ച വീഴ്ച്ച; പ്രതിപക്ഷം കെട്ടുകഥ പ്രചരിപ്പിക്കുകയാണ്; ഇല്ലാത്ത കാര്യം ഉണ്ടെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നതിന്‍റെ യുക്തി മനസ്സിലാകുന്നില്ലെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ

ആഴക്കടല്‍ കരാറില്‍ സർക്കാർ ജാഗ്രത പുലര്‍ത്തിയില്ല എന്നതുമാത്രമാണ് പറ്റിയ വീഴ്ച്ചയെന്നും പ്രതിപക്ഷം കെട്ടുകഥ പ്രചരിപ്പിക്കുകയാണെന്നും മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു ഇല്ലാത്ത കാര്യം ഉണ്ടെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നതിന്‍റെ യുക്തി മനസ്സിലാകുന്നില്ല. പ്രതിപക്ഷത്തിന്‍റെ പ്രചാരണം ഊതിപ്പെരുപ്പിക്കുന്നത് നാടിനോടുള്ള ദ്രോഹമാണ്.
ആഴക്കടല്‍ മത്സ്യബന്ധന ലൈസന്‍സും കപ്പല്‍ നിര്‍മാണവും തമ്മില്‍ ബന്ധമില്ല. ആഴക്കടല്‍ കരാറില്‍ ജാഗ്രത പുലര്‍ത്തിയില്ല എന്നതുമാത്രമാണ് സര്‍ക്കാറിന്‍റെ വീഴ്ചയെന്നും മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനിയുമായുള്ള ധാരണ പത്രം സര്‍ക്കാറിന്‍റെ അറിവോടെയാണെന്ന് സ്ഥാപിക്കുന്ന രേഖകള്‍ ഇന്ന് ചാനലുകള്‍ പുറത്തുവിടുകയും ചെയ്തു.
ഇ.എം.സി.സിയും സര്‍ക്കാരും തമ്മിലുള ധാരണ പ്രകാരണമാണ് കെ.എസ്.ഐ.എന്‍.സി കരാര്‍ ഒപ്പിട്ടതെന്ന് രേഖകളില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്ത് വന്നിരുന്നു.
ഇംസിസിയും സര്‍ക്കാരും തമ്മിലുണ്ടാക്കിയ അസെന്‍ഡ് ധാരണാപത്രം പ്രകാരമാണ് സാധാരണ കരാര്‍ ഒപ്പിടുന്നത്. എന്നാല്‍ യുഎസ് കമ്പനിയുമായുളള ധാരണാപത്രം സര്‍ക്കാരിന്റെ അറിവോടെയല്ലെന്നുളള വാദമായിരുന്നു ഉയർന്നത് .
ഈ വാദങ്ങൾ പൊളിച്ചെഴുതുന്ന രേഖകളാണ് പുറത്ത് വന്നത്. ഇംസിസിയുമായുളള ചര്‍ച്ചകളെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണെന്നാണ് രേഖകളിൽ നിന്നും വ്യക്തമാക്കുവാൻ സാധിക്കുന്നത് .
ഇതിന് തെളിവായി വാട്ട്‌സാപ്പ് ചാറ്റുകളുണ്ട്. അഡീഷനല്‍ ചീഫ് സെക്രട്ടറി സിങ്കപ്പൂര്‍ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി മറുപടി നല്‍കിയതായും രേഖകളില്‍ വ്യക്തമാകുന്നു.മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാനും ഫിഷറീസ് വകുപ്പിനെതിരേയും പ്രചരിപ്പിക്കുന്ന ഇല്ലാക്കഥകള്‍
ജനം വിശ്വസിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. തീരദേശത്ത് എല്‍ഡിഎഫിന് എക്കാലത്തെക്കാളും ജനപിന്തുണ കൂടിയതാണ് ഇത് വരെയുള്ള അനുഭവം.എല്‍ഡിഎഫ് സര്‍ക്കാര്‍ തങ്ങളുടെയാകെ ജീവിതത്തോടാണ് ചേര്‍ന്ന് നില്‍ക്കുന്നത് എന്ന ബോധ്യം അവര്‍ക്കുണ്ട്.
അത് തെറ്റിദ്ധരിപ്പിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത് എന്നദ്ദേഹം പറഞ്ഞു.കെഎംസിസി ഗൂഢാലോചനയെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ട് .ഗൂഢാലോചനയുടെ തെളിവുകള്‍ പുറത്തുവരും.
ഇക്കാലത്ത് ഒന്നും അത്ര രഹസ്യമല്ല. ചില വിദേശ മലയാളികള്‍ ഒരു കോട്ടുവാങ്ങിയിട്ട് നാട്ടിലേക്ക് വരും. പല പദ്ധതിയേയും പറ്റിപറയും. ആളുകളോട് ബന്ധപ്പെട്ട സെക്രട്ടറിമാരെ കാണാനാണ് പറയുക. എത്തരം കൂട്ടരാണ് ഈ വന്നിട്ടുള്ളതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു .
https://www.facebook.com/Malayalivartha

























