Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദിവസം 80,000 തീർത്ഥാടകരെ മാത്രമേ സന്നിധാനത്തേക്ക് കടത്തിവിടാവൂ... ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടതി ഉത്തരവ്


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

കേരളത്തിൽ കഴിഞ്ഞ അഞ്ചു വർഷം പിണറായി തുടർന്നത് പിടിവാശി ;ബംഗാളിൽ സിപിഎം മ്യൂസിയത്തിൽ മാത്രമാണ് ;ആഞ്ഞടിച്ച് എ കെ ആന്റണി

25 MARCH 2021 03:02 PM IST
മലയാളി വാര്‍ത്ത

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കൊണ്ടുപിടിച്ച ഒരുക്കങ്ങളിൽ ആണ് കേരളത്തിലെ കോൺഗ്രസ് .ദേശിയ നേതാക്കൾ അടക്കം എത്തിയുള്ള പ്രചാരണത്തിനാണ് കോൺഗ്രസ് പ്രമുഖ്യം കൊടുക്കുന്നത് .രാഹുൽ ഗാന്ധി അടക്കമുളള ദേശിയ നേതാക്കൾ കേരളത്തിൽ വലിയ രീതിയിൽ പ്രചാരണം നടത്തുകയാണ് .ഇപ്പോൾ പുറത്തു വന്ന എല്ലാ സർവേകളും എൽ ഡി എഫിന് ഭരണത്തുടർച്ച പ്രവചിക്കുമ്പോൾ യു ഡി എഫ് കരുതലോടെയുള്ള പ്രവർത്തനവുമായി മുന്നോട്ടു പോകുകയാണ് .ഈ സാഹചര്യത്തൽ മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ നിലപാട് വ്യക്തമാക്കിയത് ശ്രദ്ധേയമാണ് .കേരളത്തിൽ എൽഡിഎഫ് സർക്കാരിന് ഭരണത്തുടർച്ചയുണ്ടായാൽ അത് സർവ്വനാശമായിരിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി പറഞ്ഞത് . കഴിഞ്ഞ അഞ്ച് വർഷം പിണറായി സർക്കാർ തുടർന്നത് പിടിവാശിയായിരുന്നുവെന്നും തുടർഭരണമുണ്ടായാൽ പിബിക്ക് പോലും നിയന്ത്രിക്കാൻ സാധിക്കില്ലെന്നും എകെ ആന്റണി പറഞ്ഞു. ബംഗാളിൽ സിപിഎം മ്യൂസിയത്തിൽ മാത്രമാണെന്നും മാർക്സിസ്റ്റ് പാർട്ടിക്കുണ്ടായ അപചയം അവർ തന്നെയുണ്ടാക്കിയതാണെന്നും ആരോപിച്ച ആന്റണി ബംഗാളിൽ സിപിഎം തകരാനുള്ള കാരണം അവരുടെ അഴിഞ്ഞാട്ടമായിരുന്നുവെന്നും കൂട്ടിച്ചേർത്തു. പിണറായി സമുദായങ്ങളെ തെറ്റിക്കാനും ഹിന്ദുവിഭാഗങ്ങളെ വിഭജിക്കാനും ശ്രമിച്ചു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പിണറായി രീതികൾ മയപ്പെടുത്തി. എൻഎസ് എസ് വിമർശനത്തിൽ പിണറായി മാധ്യമങ്ങളെ പഴിചാരുകയാണ്. ശബരിമല യുവതി പ്രവേശനത്തിൽ തെറ്റ് പറ്റിയിട്ടില്ലെന്ന് ഒരു മന്ത്രി പറയുന്നു. അതെല്ലാം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും ആന്റണി കുറ്റപ്പെടുത്തി.

കേരളത്തിൽ കോൺഗ്രസിന്റെ നേതാവ് കെപിസിസി പ്രസിഡന്റാണെന്ന് ആവർത്തിച്ച ആന്റണി കൂട്ടായ നേതൃത്വമാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും വ്യക്തമാക്കി. യുഡിഎഫിൽ തികഞ്ഞ പ്രതീക്ഷയുണ്ട്. എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ഇപ്പോൾ നേതാവായി കാണുന്നില്ല. കേരളത്തിൽ കൂടുതൽ മികച്ച വിജയത്തിന് കൂട്ടായ പ്രവർത്തനമാണ് നല്ലതെന്നാണ് തോന്നിയത്. അത് കൊണ്ടാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുൻ നിർത്തി തെരഞ്ഞെടുപ്പിനെ നേരിടാതിരുന്നതെന്നും ആന്റണി കൂട്ടിച്ചേർത്തു.ഗ്രൂപ്പില്ലാത്ത കോൺഗ്രസ് എന്ന ദിവാസ്വപ്നം തനിക്കില്ലെന്ന് വ്യക്തമാക്കി അദ്ദേഹം സ്ഥാനാർത്ഥി നിർണയത്തിൽ എല്ലാ നേതാക്കളും വിട്ടുവീഴ്ച ചെയ്തെന്നും പ്രതികരിച്ചു. മുസ്ലിം ലീഗ് യുഡിഎഫിലെ രണ്ടാമത്തെ വലിയ പാർട്ടിയെന്നത് യാഥാർത്ഥ്യമാണ്. മുന്നണി രാഷ്ട്രീയത്തിൽ മേധാവിത്വം എന്നൊന്നില്ല. ഒരു പാർട്ടിയും മറ്റൊരു പാർട്ടിയുടെ അടിമയല്ല. വനിതാ പ്രാതിനിധ്യത്തിൽ എല്ലാ പാർട്ടികളിലും വീഴ്ചയുണ്ടായി. ഈ തെറ്റ് ഇനി ആവർത്തിക്കില്ല. പ്രതിപക്ഷ നേതാവെന്ന നിലയിൽ ചെന്നിത്തലയെകുറിച്ച് നല്ല അഭിപ്രായമാണ്. അദ്ദേഹത്തിന് കോൺഗ്രസിൽ നല്ല സ്വാധീനമുണ്ട്. ഇന്ന് ഉമ്മൻചാണ്ടിക്കും ചെന്നിത്തലക്കും മുല്ലപ്പള്ളിക്കുമാണ് കേരളത്തിൽ നല്ല സ്വാധീനമുള്ളതെന്നും ആന്റണി കൂട്ടിച്ചേർത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടത  (6 minutes ago)

വൈക്കത്ത്  കർഷകൻ തൂങ്ങിമരിച്ചു  (39 minutes ago)

ഇന്ന് മുതൽ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ... ഇന്ന് യൂറോപ്യൻ കരുത്തരും മുൻ ചാമ്പ്യന്മാരുമായ റയൽ മഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിൽ ആദ്യപാദ മത്സരത്തിൽ ഏറ്റുമുട്ടും  (45 minutes ago)

സൈക്കിൾ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് വയോധികൻ മരിച്ചു...  (49 minutes ago)

തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി കൊലക്കേസിൽ കുറ്റക്കാരായ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വധശിക്ഷ...  (1 hour ago)

കൊല്ലത്ത് പുത്തൂർ മൈലംകുളം റേഡിയോ ജംഗ്ഷന് സമീപം 42 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു  (1 hour ago)

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ  (2 hours ago)

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (2 hours ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (2 hours ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (7 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (8 hours ago)

Malayali Vartha Recommends