നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ രംഗത്തേക്ക് വന്ന പ്രമുഖ സെലിബ്രേറ്റിയായ രമേശ് പിഷാരടി പ്രചരണത്തിന്റെ ഭാഗമായി തൃശൂര്‍ ജില്ലയില്‍ എത്തിയപ്പോള്‍ കിട്ടിയത് ഗംഭീര പണി..... രമേശ് പിഷാരടിയെ വഴിതെറ്റിച്ചു കറക്കം... സമ്മേളന സ്ഥലത്തു സമയത്ത് എത്താതിരിക്കാൻ

രമേഷ് പിഷാരടിയുടെ കാറില്‍ കയറി പറ്റിയ നേതാവിന് രമേശ് പിഷാരടിക്ക് വഴി കാട്ടുക എന്നതിലുപരി മറ്റ് ചില ലക്ഷ്യങ്ങളും ഉണ്ടായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ആദ്യം സീറ്റ് ലഭിച്ചെങ്കിലും ഗ്രൂപ്പ് പോര് കാരണം മത്സരിക്കാനാവാതെ പോയ വ്യക്തിയാണ് ഈ നേതാവ്. തനിക്ക് മത്സരിക്കാനാവാതെ പോയ ആ വാര്‍ഡിലേക്ക് രമേശ് പിഷാരടിയെ കൊണ്ടുപോവാനായിരുന്നു നേതാവിന്റെ പ്ലാന്‍.
തന്നെ മത്സരിപ്പിക്കാന്‍ തയ്യാറാവാതിരുന്ന വാര്‍ഡില്‍ തന്റെ 'പിടിപാട്' എന്താണെന്ന് കാണിച്ചു കൊടുത്തിട്ടു തന്നെ കാര്യമെന്നായിരുന്നു കുട്ടിനേതാവിന്റെ ചിന്ത. തൃശൂരിലെ വഴികളെ കുറിച്ച് അത്രയൊന്നും നിശ്ചയമില്ലാതിരുന്ന രമേഷ് പിഷാരടിയാവട്ടെ യുവനേതാവിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിക്കുകയും ചെയ്തു. സ്ഥാനാര്‍ത്ഥി എത്തുന്ന സ്ഥലത്ത് അതിന് മുന്നേയെത്തി പിഷാരടിയുടെ പ്രസംഗം എന്നതായിരുന്നു പ്ലാന്‍. എന്നാല്‍ സ്ഥാനാര്‍ത്ഥിയെത്തി എറെ സമയം കഴിഞ്ഞിട്ടും രമേശ് പിഷാരടി വേദിയില്‍ എത്തിയില്ല. ഏറെ നേരെ കഴിഞ്ഞ് വന്നപ്പോള്‍ കാര്യം അന്വേഷിച്ചപ്പോള്‍ വഴി മാറിപ്പോയി എന്നായിരുന്നു കുട്ടി നേതാവിന്റെ വിശദീകരണം.
തൃശൂരല്ല വഴികള്‍ ഒരുപാട് ഉണ്ടല്ലോ, വഴിതെറ്റി പോവലൊക്കെ സാധാരണയല്ലേ എന്ന് മനസ്സിലാക്കിയ സ്ഥാനാര്‍ത്ഥിയും കൂട്ടരും അതൊരു പ്രശ്‌നമുള്ള കാര്യമാക്കി എടുക്കാതെ ക്ഷമിച്ചു. പിന്നീട് രണ്ടാമത്തെ വേദിയിലേക്കും നേതാവ് രമേശ് പിഷാരടിയേയും പുറപ്പെട്ടു. അവിടേയുയം സ്ഥാനാര്‍ത്ഥി എത്തിയിട്ടും പിഷാരടി എത്തിയില്ല. എന്തേ വൈകിയത് എന്ന ചോദ്യത്തിന് വഴി തെറ്റിപ്പോയെന്ന ഉത്തരം ഇവിടേയും ആവര്‍ത്തിക്കപ്പെട്ടു. ഈ വഴിതെറ്റലില്‍ രമേഷ് പിഷാരടിക്കും ചില സംശയങ്ങള്‍ ഇതോടെ ഉണ്ടായി. എന്നാല്‍ ഇനി വഴി തെറ്റില്ലെന്നും എനിക്ക് അറിയാവുന്ന നാടാണ് ഇതെന്നും യുവനേതാവ് ഉറപ്പ് കൊടുത്തതോടെ രമേശ് പിഷാരടി വീണ്ടും അദ്ദേഹത്തെ കാറില്‍ കയറ്റി അടുത്ത വേദിയിലേക്ക് പുറപ്പെട്ടു. അടുത്ത വേദിയില്‍ എത്തിയപ്പോള്‍ പിഷാരടി തന്നെ ഈ ആവര്‍ത്തിക്കുന്ന വഴി തെറ്റല്‍ സംഭവം പ്രസംഗത്തിലൂടെ ജനങ്ങളോട് തുറന്നു പറഞ്ഞു. പിന്നീട് പ്രസംഗം കഴിഞ്ഞ പുറത്തിറക്കി നോക്കിയപ്പോള്‍ നമ്മുടെ കുട്ടി നേതാവിനെ കാണാനില്ല. കാര്യങ്ങള്‍ രമേശ് പിഷാരടി നാട്ടുകാര്‍ക്ക് മുന്നില്‍ തുറന്ന് പറഞ്ഞതിന്റെ ജാള്യത കാരണം മുങ്ങിയിരിക്കുകയാണ്. പാതിവഴിയില്‍ ഇറങ്ങിപ്പോയ അദ്ദേഹം എങ്ങനെ വീട്ടില്‍ തിരിച്ചെത്തും എന്നതായിരുന്നു രമേഷ് പിഷാരടിയുടെ ആശങ്ക. അദ്ദേഹം അത് അവിടെ ഉണ്ടായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പങ്കുവെക്കുകയും ചെയ്തു. അതുകേട്ടപ്പോള്‍ അവിടെ ഉണ്ടായിരുന്ന ഒരു പ്രവര്‍ത്തകന്‍ നേരെ മുന്നിലുള്ള വീട് ചൂണ്ടി കാട്ടി രമേശ് പിഷാരടിയോട് പറഞ്ഞു ' ദാ ആ നേരെ മുന്നില്‍ കാണുന്നതാണ് അവന്റെ വീട്'. ശരിക്കും യുവനേതാവ് കളിച്ച് വളര്‍ന്ന നാട് തന്നെ.
https://www.facebook.com/Malayalivartha

























