തിരഞ്ഞെടുപ്പു പ്രചാരണത്തിനു പി.സി. ജോര്‍ജിനായി അടിപൊളി തിരഞ്ഞെടുപ്പു ഗാനം നല്‍കുമെന്നു എം.ജി.ശ്രീകുമാറിന്റെ വാഗ്ദാനം. ...പൂഞ്ഞാറിന്റെ പോരാളി എന്നു തുടങ്ങുന്ന ഗാനം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു

പിന്നണിഗായകന്‍ എം.ജി.ശ്രീകുമാര്‍ വാക്കു പാലിച്ചു. തിരഞ്ഞെടുപ്പു പ്രചാരണത്തിനു പി.സി. ജോര്‍ജിനായി അടിപൊളി തിരഞ്ഞെടുപ്പു ഗാനം നല്‍കുമെന്നായിരുന്നു എം.ജി.ശ്രീകുമാറിന്റെ വാഗ്ദാനം. സ്വകാര്യ ചാനലില്‍ എം.ജി.ശ്രീകുമാര്‍ അവതരിപ്പിക്കുന്ന ചാറ്റ് ഷോയില്‍ പി.സി.ജോര്‍ജ് അതിഥിയായി പങ്കെടുത്തപ്പോഴാണ് അദ്ദേഹം വാഗ്ദാനം ചെയ്തത്.
കഴിഞ്ഞ ദിവസം മുണ്ടക്കയത്തു നടന്ന പൊതുയോഗത്തില്‍ നാടകീയമായി പി.സി.ജോര്‍ജ് തന്നെ ഈ ഗാനം റിലീസ് ചെയ്തു. പൂഞ്ഞാറിന്റെ പോരാളി എന്നു തുടങ്ങുന്ന ഗാനം ഇതിനകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഈരാറ്റുപേട്ടയില്‍ തന്നെ കൂവിയത് തീവ്രവാദികളെന്ന് വ്യക്തമാക്കി ജനപക്ഷം സ്ഥാനാര്‍ഥി പി.സി ജോര്‍ജ്ജ്.
ഭീകരവാദം അവസാനിപ്പിക്കാത്തിടത്തോളം കാലം അവരുമായി ഒരു സന്ധിക്കില്ല. നിങ്ങളോട് യോജിക്കാന്‍ എന്റെ പട്ടി പോലും വരില്ലെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു. തീവ്രവാദ മനഃസ്ഥിതിയുള്ള ആളുകളാണ് കൂവിയത്. അത്തരക്കാരുടെ വോട്ട് വേണ്ടെന്ന് പരസ്യമായി പറയുന്നു. ഈരാറ്റുപേട്ടയിലെ നല്ലവരായ മുസ്ലിങ്ങള്‍ തനിക്കൊപ്പമാണെന്നും പി സി ജോര്‍ജ്ജ് വ്യക്തമാക്കി.
തീക്കോയി പഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴാണ് വോട്ട് ചോദിക്കാനെത്തിയ പി.സി ജോര്‍ജിനെ ഒരു വിഭാഗം കൂവിയത്. ചില പ്രത്യേക വിഭാഗക്കാരുടെ പെരുമാറ്റത്തില്‍ അരിശം കയറിയ പി.സി ജോര്‍ജ് തിരിച്ച് അവരെ ശകാരിച്ച ശേഷമാണ് മടങ്ങിപ്പോയത്. നിന്റെയൊക്കെ വീട്ടില്‍ കാരണവന്‍മാര്‍ ഇങ്ങനെയാണോ പഠിപ്പിച്ചത്. കാരണവന്‍മാര്‍ നന്നായാലേ മക്കള്‍ നന്നാകൂ. അതിനായി അല്ലാഹുവിനോട് പ്രാര്‍ഥിക്കാം. ഞാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി കൊടുത്താല്‍ നിങ്ങളൊക്കെ അകത്തുപോകും. ഞാന്‍ ഈരാറ്റുപേട്ടയില്‍ തന്നെ കാണുമെന്നും പി സി ജോര്‍ജ്ജ് അന്നു വ്യക്തമാക്കിയിരുന്നു.
നാടിന്റെ സമഗ്ര വികസനത്തിനു രാഷ്ട്രീയം നോക്കിയിട്ടില്ലെന്നും വികസന കാര്യങ്ങളില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായി സഹകരിച്ചു മാത്രമാണു കഴിഞ്ഞ കാലങ്ങളില്‍ മുന്‍പോട്ടു പോയിട്ടുള്ളതെന്നും തുടര്‍ന്നും വികസനകാര്യങ്ങളില്‍ കക്ഷി രാഷ്ട്രീയ ജാതി ചിന്തകള്‍ക്ക് അതീതമായ നിലപാടാണു തനിക്കുള്ളതെന്നും പി.സി.ജോര്‍ജ്.
https://www.facebook.com/Malayalivartha


























