വർഷങ്ങൾ കൊണ്ട് കേരളത്തിൽ ഇടതും വലതും മാറി ഭരിയ്ക്കുന്ന കേരളത്തിൽ കറന്റ് ഇല്ലാത്ത ഒരു ഗ്രാമം ഇപ്പോഴുമുണ്ട്; 70 വർഷമായിട്ടും മണ്ണെണ്ണ വെളിച്ചത്തിൽ ജീവിക്കുന്നവർ

ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും അധികാരികൾ കേരളത്തെക്കുറിച്ച് വാനോളം പ്രശംസിക്കാറുണ്ട്. കേരളം സമ്പൂർണ സാക്ഷരതയിലാണെന്നും, സമ്പൂർണ വികസനത്തിലാണെന്നും നമ്മൾ കേൾക്കുന്നുണ്ട്. എൽ ഡി എഫും, യു ഡി എഫും മാറി മാറി ഭരിച്ചിട്ടും വൈദ്യുതി ലഭിക്കാത്ത ഒരു ഗ്രാമം ഇപ്പോഴും കേരളത്തിലുണ്ട്.
സമ്പൂർണ വൈദ്യുത സംസ്ഥാനമെന്ന് വാദിയ്ക്കുന്നവർ ഇതുംകൂടി അറിഞ്ഞിരിയ്ക്കുന്നത് നല്ലതാണ്. 70 വര്‍ഷമായിട്ടും കേരളത്തില്‍ വൈദ്യുതി എത്താത്ത ഒരു ഗ്രാമത്തെ ഗ്രാമത്തെ കുറിച്ച്.
കൊച്ചിയിലെ കോതമംഗലത്ത് കുട്ടന്‍പുഴ എന്ന പ്രകൃതിസുന്ദരമായ ഒരു ഗ്രാമമുണ്ട്. ഈ ഗ്രാമത്തിലെ നൂറോളം കുടുംബങ്ങള്‍ക്ക് ഇപ്പോഴും വൈദ്യുതി ലഭിച്ചിട്ടില്ല. ഇവിടത്തെ നൂറ് കുടുംബം ഇപ്പോഴും വൈദ്യുതി ഇല്ലാതെ ഇരുട്ടിലാണ് കഴിയുന്നത്.
സമ്പൂര്‍ണ വൈദ്യുതീകൃത സംസ്ഥാനത്തെ വെളിച്ചമില്ലാത്ത നാടാണ് കല്ലേലിമേട്. വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും ഇവിടെ താമസിയ്ക്കുന്നവർക്കും കറന്റ് ലഭിച്ചിട്ടില്ല. ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ട വീഡിയോയിലൂടെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമായി പുറം ലോകത്തുള്ളവർക്ക് അറിയുവാൻ കഴിഞ്ഞത്.
വർഷങ്ങൾ കൊണ്ട് കല്ലേലിമേട് ആദിവാസി കോളനിയിലുള്ളവര്‍ വൈദ്യുതി വേണമെന്ന് സര്‍ക്കാരിനോടും ജനപ്രതിനിധികളോടും അപേക്ഷിക്കുകയാണ്. മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തില്‍ പഠിക്കുന്ന വിദ്യാർത്ഥികൾ, ഈ വെളിച്ചത്തിൽ പാമ്പിനെയും പഴുതാരയേയും ഒക്കെ ഓടിക്കേണ്ട ഗതികേടിലാണ് ഇവിടെയുള്ള ജനങ്ങള്‍.
നാട്ടുകാരുടെ പരാതിക്കൊടുവില്‍ ഷിപ്പിയാര്‍ഡ് സ്ഥാപിച്ച സോളാര്‍ വിളക്കുകളിലെ ഇത്തിരിവെട്ടം മാത്രമാണ് ഇവർക്കുള്ള ആകെ ആശ്രയം. വൈദ്യുതിയെ കൂടാതെ ഇവിടെ വെള്ളത്തിനും പ്രയാസം അനുഭവിക്കുന്നുണ്ട്. ആഴ്ചയിൽ ഒരു ദിവസം മാത്രമാകും വെള്ളം വരിക. വോട്ട് ചോദിച്ചെത്തിയവരോട് പാലവും വൈദ്യുതിയും ചോദിച്ചപ്പോള്‍ തരാമെന്ന് പറഞ്ഞവര്‍ മടങ്ങുക മാത്രമാണ് ചെയ്യുന്നത്. എന്നാല്‍, ഇവിടുത്തെ ജനങ്ങൾ വെറുതെ കാത്തിരിയ്ക്കുകയാണ്.
തെരഞ്ഞെടുപ്പ് കാലങ്ങളില്‍ കാട് കയറി എത്തുന്നവരോട് പരാതി പറയാറുണ്ടെങ്കിലും ആദ്യമൊക്കെ ഉണ്ടായിരുന്ന ആ പ്രതീക്ഷകള്‍ ഇപ്പോള്‍ ഇവിടുത്തെ മനുഷ്യര്‍ക്കില്ല. ഇത്തവണത്തെ തെരഞ്ഞെടുപ്പ് കഴിയുമ്പോഴെങ്കിലും വൈദ്യുതി ലഭിയ്ക്കും എന്ന് വിശ്വസിയ്ക്കാം.
https://www.facebook.com/Malayalivartha


























