Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

കേരളത്തില്‍ ഈ തിരഞ്ഞെടുപ്പില്‍ ക്ഷേമപെന്‍ഷന്‍ ആണ് താരം.. ക്ഷേമപെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്ചും അത് കൃത്യസമയത്ത് വിതരണം ചെയ്തും പിണറായി സര്‍ക്കാര്‍ ജനപ്രീതി നേടിയപ്പോള്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ക്ഷേമപെന്‍ഷനും ഭക്ഷ്യകിറ്റിനും മുന്നില്‍ ഒന്നുമല്ലാതെയായി...

25 MARCH 2021 04:36 PM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന വാക്കാണ് ക്ഷേമപെന്‍ഷന്‍. പെന്‍ഷന്‍ ആണ് താരം. അതുകൊണ്ട് തന്നെ ഈ കാര്യം പ്രധാന പ്രചാരണ വിഷയമാകുന്ന തിരഞ്ഞെടുപ്പാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. ക്ഷേമപെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്ചും അത് കൃത്യസമയത്ത് വിതരണം ചെയ്തും പിണറായി സര്‍ക്കാര്‍ ജനപ്രീതി നേടിയപ്പോള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ അതിന്റെ ഫലം അവര്‍ക്ക് ലഭിക്കുകയും ചെയ്തു

 

സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ എല്ലാം ക്ഷേമപെന്‍ഷനും ഭക്ഷ്യകിറ്റിനും മുന്നില്‍ ഒന്നുമല്ലാതെയായി. പ്രതിപക്ഷവും ഇക്കാര്യം സമ്മതിക്കും. ഇതോടെയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ക്ഷേമപെന്‍ഷനുകള്‍ വര്‍ദ്ധിപ്പിക്കാന്‍ മുന്നണികള്‍ മത്സരിക്കുന്ന കാഴ്ച കേരളം കാണാന്‍ ഇടവന്നത്.എല്ലാ മുന്നണികളുടെയും പ്രകടന പത്രികയിലെ പ്രധാന പ്രഖ്യാപനം ക്ഷേമപെന്‍ഷനുകളുടെ വര്‍ദ്ധനവ് തന്നെയായിരുന്നു. നിലവില്‍ 1600 രൂപയായ ക്ഷേമപെന്‍ഷനുകള്‍ ഘട്ടംഘട്ടമായി 2500 യില്‍ എത്തിക്കുമെന്ന് എല്‍.ഡി.എഫും 3000 രൂപയാക്കുമെന്ന് യു.ഡി.എഫും 3500 ആക്കുമെന്ന് എന്‍.ഡി.എയും പറയുന്നു

 

ഈ പ്രഖ്യാപനങ്ങള്‍ക്കിടയിലും ക്ഷേമപെന്‍ഷനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും കുറവില്ല. ക്ഷേമപെന്‍ഷനുകളില്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ അവരുടെതായ പങ്കു വഹിച്ചുവെന്നതാണ് വസ്തുത.1980 ലെ ഇ.കെ നായനാര്‍ സര്‍ക്കാരാണ് കര്‍ഷകത്തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ തുടങ്ങിയത്. വാര്‍ഷികവരുമാനം 1500 രൂപയില്‍ കവിയാത്ത 60നുമേല്‍ പ്രായമുള്ള കര്‍ഷകത്തൊഴിലാളികള്‍ക്ക് 45 രൂപ പ്രതിമാസ പെന്‍ഷന്‍ നല്‍കിയായിരുന്നു തുടക്കം. അന്ന് 2.94 ലക്ഷം പാവപ്പെട്ടവര്‍ക്ക് പെന്‍ഷന്‍ ലഭിച്ചു

 

1987ലെ രണ്ടാം നായനാര്‍ സര്‍ക്കാര്‍ പെന്‍ഷന്‍ 60 രൂപയാക്കി. 1995 ഓഗസ്റ്റില്‍ ദേശീയ സാമൂഹ്യ സഹായപദ്ധതിയുടെ ഭാഗമായാണ് വാര്‍ദ്ധക്യ പെന്‍ഷന്‍ വരുന്നത്. 75 രൂപയായിരുന്നു ആദ്യപെന്‍ഷന്‍. ഇന്ന് വര്‍ദ്ധക്യ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, അന്‍പത് വയസ് കഴിഞ്ഞ അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍, കര്‍ഷക തൊഴിലാളി പെന്‍ഷന്‍ എന്നിങ്ങനെ ആറിനം ക്ഷേമപെന്‍ഷനുകളാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി വിതരണം ചെയ്യുന്നത്

 

   വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ 13.8ലക്ഷം പേര്‍ക്ക് പ്രതിമാസം 300 രൂപയാണ് ക്ഷേമപെന്‍ഷന്‍ നല്‍കിയത്. 2011ല്‍ അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ പെന്‍ഷന്‍കാരുടെ എണ്ണം 34 ലക്ഷമാക്കി. നിലവില്‍ അന്‍പത് ലക്ഷത്തിലധികം പേര്‍ ക്ഷേമപെന്‍ഷനുകള്‍ വാങ്ങുന്നുണ്ട്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 2014യില്‍ വിധവ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, 50 വയസു കഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ എന്നിവ 800 രൂപയാക്കി

 

80 ശതമാനത്തിനു മുകളില്‍ വൈകല്യമുള്ളവര്‍ക്കു നല്കുന്ന വികലാംഗ പെന്‍ഷന്‍ 1,100 രൂപയും 80 വയസിനു മുകളിലുള്ളവര്‍ക്ക് നല്‍കുന്ന ഇന്ദിരാഗാന്ധി ദേശീയ വാര്‍ദ്ധക്യ പെന്‍ഷന്‍ 1,200 രൂപയുമായി. 2016ല്‍ 75 വയസു കഴിഞ്ഞവരുടെ വാര്‍ദ്ധക്യകാല പെന്‍ഷന്‍ കുത്തനെ കൂട്ടി 1500 രൂപയാക്കി.

ഇടതുസര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ എല്ലാ പെന്‍ഷനുകളും ഏകീകരിച്ച് 1000 രൂപയാക്കിയപ്പോള്‍ 1100 രൂപ പെന്‍ഷന്‍ വാങ്ങിയിരുന്ന വികലാംഗര്‍ക്കും 1500 രൂപ പെന്‍ഷന്‍ വാങ്ങിയിരുന്ന വയോജനങ്ങള്‍ക്കും നഷ്ടം സംഭവിച്ചുവെന്നും ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്ന് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നിര്‍ത്തലാക്കിയതോടെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ലഭിച്ചിരുന്ന തുച്ഛമായ വരുമാനം നിലച്ചുവെന്നും യു.ഡി.എഫ് ആരോപിക്കുന്നു

 

അതേസമയം 18 മാസത്തെ കുടിശ്ശികയാക്കിയാണ് ഉമ്മന്‍ചാണ്ടി അധികാരമൊഴിഞ്ഞതെന്ന് എല്‍.ഡി.എഫ് ചൂണ്ടികാട്ടുന്നു. പാവപ്പെട്ട പെന്‍ഷന്‍കാരുടെ 806 കോടി രൂപ കുടിശ്ശിക നല്‍കിയത് പിണറായി സര്‍ക്കാരാണെന്നും അവര്‍ പറയുന്നു

 

പോസ്റ്റോഫീസ് വഴി എത്തിയിരുന്ന പെന്‍ഷനുകള്‍ ജനങ്ങളുടെ കൈയില്‍ നേരിട്ടും അവരുടെ ബാങ്ക് അകൗണ്ടുകളില്‍ കൃത്യസമയത്ത് എത്തിച്ചും പിണറായി സര്‍ക്കാര്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ തുണയായത്. ഇതു ഗൗരവമുള്ളതാണെന്ന് മനസിലാക്കിയാണ് ക്ഷേമപെന്‍ഷന്‍ കേന്ദ്രീകരിച്ച് മുന്നണികള്‍ പ്രകടനപത്രികകള്‍ തയ്യാറാക്കിയത്.

 

 

 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈക്കത്ത്  കർഷകൻ തൂങ്ങിമരിച്ചു  (33 minutes ago)

ഇന്ന് മുതൽ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ... ഇന്ന് യൂറോപ്യൻ കരുത്തരും മുൻ ചാമ്പ്യന്മാരുമായ റയൽ മഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിൽ ആദ്യപാദ മത്സരത്തിൽ ഏറ്റുമുട്ടും  (39 minutes ago)

സൈക്കിൾ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് വയോധികൻ മരിച്ചു...  (43 minutes ago)

തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി കൊലക്കേസിൽ കുറ്റക്കാരായ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വധശിക്ഷ...  (1 hour ago)

കൊല്ലത്ത് പുത്തൂർ മൈലംകുളം റേഡിയോ ജംഗ്ഷന് സമീപം 42 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു  (1 hour ago)

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ  (1 hour ago)

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (2 hours ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (2 hours ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (7 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (7 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (8 hours ago)

Malayali Vartha Recommends