ഇരട്ടവോട്ട് പോയ പോക്ക്... ഇരട്ട വോട്ട് വിവാദം ചൂട് പിടിക്കുന്നതിനിടെ ശക്തമായ നടപടിക്കൊരുങ്ങി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ; 5 ശതമാനം ജീവനക്കാര്‍ കുറ്റക്കാര്‍; ഇരട്ടവോട്ട് ചേര്‍ത്തവരെ പ്രോസിക്യൂട്ട് ചെയ്യും; അങ്കലാപ്പോടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കണ്ടെത്തിയ ഇരട്ട വോട്ടുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനൊരുങ്ങി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കണ്ട ശക്തനായ മീണ ഒരിക്കല്‍ കൂടി രംഗത്തെത്തുകയാണ്.
വോട്ടര്‍ പട്ടികയില്‍ ബോധപൂര്‍വം കള്ളവോട്ടുകള്‍ ചേര്‍ത്ത അഞ്ച് ശതമാനം സര്‍ക്കാര്‍ ജീവനക്കാരുണ്ടെന്നും അവരെ കണ്ടെത്തി പ്രോസിക്യൂഷന്‍ നടപടിയുള്‍പ്പെടെ സ്വീകരിക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു. ഇരട്ടവോട്ടുകള്‍ നീക്കണമെന്നും ഉത്തരവാദികളെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചതിനിടെയാണ് മീണയുടെ പ്രതികരണം. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ 131 മണ്ഡലങ്ങളിലായി 4.34 ലക്ഷത്തിലധികം ഇരട്ടവോട്ടുകളുണ്ടെന്നാണ് രമേശിന്റെ പരാതി.
താഴേത്തട്ടിലുള്ള ചില ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രീയമുണ്ടെന്നും അവരാണ് ഇതു ചെയ്തതെന്നും മീണ പറഞ്ഞു. അവരെ കണ്ടുപിടിക്കും. ആദ്യം വിശദീകരണം തേടും. തൃപ്തികരമല്ലെങ്കില്‍ ഒരു വര്‍ഷം തടവും പിഴയും ശിക്ഷ ലഭിക്കുന്ന ഐ.പി.സി 171 (ഡി), 171 (എഫ്) വകുപ്പുകള്‍ പ്രകാരം കേസെടുക്കും. ചില ഉദ്യോഗസ്ഥര്‍ മരിച്ചവരുടെ പേരില്‍ വരെ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്.
വോട്ടുകള്‍ ഇരട്ടിച്ചവരുടെ ലിസ്റ്റ് അതത് ബൂത്തുകളിലെ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് നല്‍കും. ഈ വോട്ടര്‍മാരെ കണ്ടെത്തി അവര്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തെ ബൂത്തില്‍ മാത്രം വോട്ട് ചെയ്യാന്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മുഖേന ആവശ്യപ്പെടും.
തിരഞ്ഞെടുപ്പിനു ശേഷം 140 നിയോജക മണ്ഡലങ്ങളിലും സമഗ്ര പരിശോധന നടത്തി ഒരു മാസത്തിനുള്ളില്‍ ഇരട്ട വോട്ടുകള്‍ പൂര്‍ണമായും ഒഴിവാക്കും. വോട്ടര്‍മാര്‍ക്ക് മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ പട്ടികയില്‍ നിന്ന് പേര് മാറ്റുന്നത് നിയമ നടപടിക്ക് വഴിവയ്ക്കും. അതുകൊണ്ടാണ് തിരഞ്ഞെടുപ്പ് തിരക്ക് കഴിഞ്ഞശേഷം നടപടിക്ക് തുടക്കമിടുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ പലര്‍ക്കും വോട്ടില്ലായിരുന്നു. അതിനുശേഷം ഒന്‍പത് ലക്ഷം പുതിയ അപേക്ഷകളാണ് കിട്ടിയത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പേരില്ലാത്തതിനാല്‍ ഇതിലും പേര് ഉണ്ടാവില്ലെന്നു കരുതിയാണ് പലരും അപക്ഷിച്ചത്. വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ തന്നെ വീണ്ടും അപേക്ഷിച്ചു. രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടും മുമ്പേ ഇരട്ടവോട്ടുകളുടെ ശുദ്ധീകരണം തുടങ്ങിയതാണ്. നാല് വര്‍ഷമായി തുടങ്ങിയിട്ട്. 64 ലക്ഷം ഇരട്ട വോട്ടുകള്‍ ഡിസംബറില്‍ ആറായിരമാക്കി കുറച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും ഇരട്ടിപ്പ് ഉയര്‍ന്നതാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ഈ പേരുകള്‍ നീക്കം ചെയ്യുന്നത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശ പ്രകാരം നിറുത്തിവച്ചിരിക്കുകയാണ് മീണ പറഞ്ഞു.
അതേസമയം വോട്ടര്‍ പട്ടികയിലെ ഇരട്ട വോട്ടുകള്‍ക്ക് പിന്നില്‍ സംഘടിത നീക്കമുള്ളതായി ആക്ഷേപമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ് ചേര്‍ത്ത വോട്ടിനെക്കുറിച്ചാണ് പ്രതിപക്ഷ നേതാവ് ആരോപണമുന്നയിച്ചത്. മുമ്പും ഇത്തരം നീക്കങ്ങളുണ്ടായിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ കാര്യങ്ങള്‍ പരിശോധിക്കുകയാണ്.
തിരഞ്ഞെടുപ്പ് അടുക്കും തോറും കോണ്‍ഗ്രസ് ക്ഷയിക്കുകയാണ്. സ്ത്രീവിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് പലരും കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്ക് വരുന്നു. കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.സി. റോസക്കുട്ടി കഴിഞ്ഞ ദിവസം പാര്‍ട്ടിവിട്ടു. മഹിള കോണ്‍ഗ്രസ് അദ്ധ്യക്ഷയ്ക്ക് തല മുണ്ഡലം ചെയ്ത് പ്രതിഷേധിക്കേണ്ടി വന്നു. സ്ത്രീകള്‍ക്ക് കോണ്‍ഗ്രസ് സംരക്ഷണമോ പരിഗണനയോ നല്‍കുന്നില്ല. അതേസമയം, ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലേക്ക് സ്ത്രീകള്‍ ഒഴുകിയെത്തുന്നു. കേരളത്തെ സ്ത്രീ സൗഹൃദമാക്കുകയാണ് എല്‍.ഡി.എഫ് ലക്ഷ്യംമെന്നും മുഖ്യമന്ത്രി പറഞ്ഞു.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha


























