സുരേന്ദ്രന്റെ യോഗമേ... കെ. സുരേന്ദ്രനെ മഞ്ചേശ്വരത്ത് ജയിപ്പിക്കാന്‍ അമിത്ഷായുടെ അറ്റകൈ; ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ പിടിക്കാന്‍ അമിത് ഷാ സ്വീകരിച്ച ശക്തികേന്ദ്ര മഞ്ചേശ്വരത്തും; ഇത്തവണ മഞ്ചേശ്വരം പിടിച്ചില്ലെങ്കില്‍ ഇനി ഒരിക്കലുമില്ലെന്ന പ്രതിജ്ഞ ചൊല്ലി പണി തുടങ്ങി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ഏറെ നിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പ്. സംസ്ഥാനത്ത് കുറഞ്ഞത് 5 സീറ്റെങ്കിലും നേടിയില്ലെങ്കില്‍ സുരേന്ദ്രന്റെ തലയുരുളും. മാത്രമല്ല രണ്ടിടത്ത് മത്സരിക്കുന്ന സുരേന്ദ്രന്‍ ഒരു സീറ്റിലെങ്കിലും ജയിക്കണം. അതുമില്ലെങ്കില്‍ വലിയ വിമര്‍ശനമായിരിക്കും പാര്‍ട്ടിയില്‍ നിന്നും പുറത്തുനിന്നും ഉണ്ടാകുക. അതേസമയം സുരേന്ദ്രനെ വിജയിപ്പിക്കാന്‍ അമിത്ഷായും നേരിട്ടിടപെടുകയാണ്.
മഞ്ചേശ്വരത്ത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ വിജയിപ്പിക്കാന്‍ ഇത്തവണ അമിത്ഷായുടെ 'ശക്തികേന്ദ്ര' പരീക്ഷിക്കുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ പിടിക്കാന്‍ അമിത് ഷാ പാര്‍ട്ടി പ്രസിഡന്റായിരുന്നപ്പോള്‍ നടപ്പിലാക്കിയ പരീക്ഷണമാണ് ഈ അടവുനയം.
ഇത്തവണ മഞ്ചേശ്വരം പിടിച്ചില്ലെങ്കില്‍ ഇനി ഒരിക്കലുമില്ലെന്ന പ്രതിജ്ഞയാണ് 'ശക്തികേന്ദ്ര' യുടെ ശക്തി. ശക്തികേന്ദ്രയില്‍ പ്രവര്‍ത്തിക്കുന്നതിന് 46 പേരെയാണ് ബി.ജെ.പി നേതൃത്വം പ്രത്യേകമായി റിക്രൂട്ട് ചെയ്തത്. മണ്ഡലത്തിലെ അഞ്ചു ബൂത്തുകള്‍ക്ക് ഒരാളെന്ന നിലയില്‍ ചുമതല നല്‍കും. ഇവര്‍ ഒരു ബൂത്തിന് ഒരാളെന്ന നിലയില്‍ പഞ്ചായത്തുകളില്‍ ചുമതല ഏല്‍പ്പിക്കും. ബൂത്തുകളിലെ മൊത്തം വോട്ടര്‍മാരുടെ എണ്ണം, അതില്‍ ബി.ജെ.പി വോട്ടര്‍മാര്‍ എത്ര, മറ്റു പാര്‍ട്ടികളുടെ വോട്ടര്‍മാര്‍ എത്ര, വോട്ട് ചെയ്യുന്നവര്‍, നാട്ടിലില്ലാത്ത വോട്ടര്‍മാരുടെ എണ്ണം തുടങ്ങിയ കണക്കുകള്‍ ആദ്യം ശേഖരിച്ച് മണ്ഡലം ചുമതലക്കാര്‍ക്ക് നല്‍കും.
ബൂത്തുകളിലെ എന്‍.ഡി.എ അനുകൂല വോട്ടര്‍മാരുടെയും കുടുംബത്തിന്റെയും വോട്ട് കൃത്യമായി ചെയ്യിപ്പിക്കുന്നത് വരെയുള്ള ഉത്തരവാദിത്വമാണ് ശക്തികേന്ദ്രയിലെ അംഗങ്ങള്‍ നിര്‍വഹിക്കേണ്ടത്.
175 ബൂത്തുകളാണ് മഞ്ചേശ്വരത്തുള്ളത്. ശക്തികേന്ദ്രയിലെ ചില അംഗങ്ങള്‍ക്ക് പ്രവര്‍ത്തന സൗകര്യം നോക്കി രണ്ടും മൂന്നും ബൂത്തുകളുടെ ചുമതല നല്‍കിയിട്ടുണ്ട്. മണ്ഡലം കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും കൂടിയാലോചിച്ചാണ് ശക്തികേന്ദ്രയിലേക്ക് കഴിവുള്ള പ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്യുന്നത്. ഇവര്‍ പാര്‍ട്ടിയുടെയും സംഘപരിവാറിന്റെയും വിശ്വസ്തരായിരിക്കും. കെ സുരേന്ദ്രന്‍ രണ്ടുതവണ 'ശക്തികേന്ദ്ര'യിലെ അംഗങ്ങളുടെ യോഗം വിളിച്ചു.
2016 ല്‍ വെറും 89 വോട്ടിന്റെ വിത്യാസത്തില്‍ സുരേന്ദ്രന് കൈവിട്ടുപോയ മണ്ഡലമാണ് കന്നഡ ഭാഷാന്യൂനപക്ഷത്തിന് നിര്‍ണായക സ്വാധീനമുള്ള മഞ്ചേശ്വരം. ഏഴ് ഭാഷകള്‍ സംസാരിക്കുന്ന കേരളത്തിലെ ഏക നിയമസഭാ മണ്ഡലമാണെന്ന പ്രത്യേകതയുമുണ്ട്.
അതേസമയം സുരേന്ദ്രന്‍ സംസ്ഥാനത്താകെ തിരക്കുപിടിച്ച പ്രചരണത്തിലാണ്. ബിജെപി സ്ഥാനാര്‍ഥികളില്ലാത്ത തലശ്ശേരി, ഗുരുവായൂര്‍ മണ്ഡലങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമുണ്ടാകുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. രണ്ടിടത്തും പ്രവര്‍ത്തകര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമുണ്ടാകും. ഒരു ധാരണയും രണ്ട് മണ്ഡലത്തിലുമില്ല. തെരഞ്ഞെടുപ്പിന് ഇനിയും ദിവസങ്ങളുണ്ട്. വോട്ട് ചെയ്യേണ്ടത് സംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശം പാര്‍ട്ടി അണികള്‍ക്ക് തള്ളും. പത്രിക തള്ളിയത് വരണാധികാരികളുടെ അവിവേക തീരുമാനമാണ്.
അതേസമയം ആഴക്കടല്‍ മത്സബന്ധനക്കരാറില്‍ മുഖ്യമന്ത്രിയുടെ മുഖം മൂടി ദിനം തോറും അഴിഞ്ഞുവീഴുകയാണെന്ന സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി ഏറ്റവും വലിയ കാപട്യക്കാരനെന്നതിന്റെ തെളിവാണിത്. തട്ടിപ്പു കമ്പനിയുമായുള്ള കരാറെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞു കൊണ്ട് ചെയ്തതാണ്. കരാര്‍ അറിഞ്ഞില്ലെന്ന് ജനങ്ങളോട് കള്ളം പറഞ്ഞത് എന്തിനെന്ന് മുഖ്യമന്ത്രി ജനങ്ങളോട് വ്യക്തമാക്കണം. എല്ലാ തട്ടിപ്പിനും കൂട്ടുനിന്ന് തെളിവ് പുറത്തു വന്നപ്പോള്‍ ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്നാണ് മുഖ്യമന്ത്രി പറയുന്നത്. കരാറിന്റെ ഗുണഭോക്താക്കള്‍ മുഖ്യമന്ത്രിയും ഇ പി ജയരാജനുമാണെന്നും പ്രശാന്തല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha


























