സുരേഷേട്ടന്റെ ഒന്നൊന്നര നീക്കം... തൃശൂരിനെ ഇളക്കി മറിച്ച തൃശൂര്‍ ഇങ്ങെടുക്കുവാ മതിയാക്കി സുരേഷ് ഗോപി അടവുമാറ്റുന്നു; ജനങ്ങള്‍ തൃശൂര്‍ ഇങ്ങ് തരികയാ; ശബരിമല വൈകാരിക വിഷയം, തൃശൂരുകാര്‍ തെറ്റുതിരുത്തും; വേറിട്ട പ്രചരണവുമായി സുരേഷ് ഗോപി

സുരേഷ് ഗോപി ബിജെപി സ്ഥാനാര്‍ത്ഥിയായി വീണ്ടുമെത്തുമ്പോള്‍ പഴയ തൃശൂര്‍ ഇങ്ങെടുക്കുക പ്രചരണം ശക്തമാകുകയാണ്. എന്നാല്‍ സുരേഷ് ഗോപി ഇത്തവണ വേറിട്ട രീതിയാണ് അവലംബിക്കുന്നത്.
ഇത്തവണ തൃശൂര്‍ ഇങ്ങെടുക്കില്ലെന്നാണ് സുരേഷ് ഗോപി പറയുന്നത്. അത്ഭുതത്തോടെ കേട്ടുനിന്ന പത്രക്കാരെ ചിരി പടര്‍ത്തി സുരേഷ് ഗോപി. ഞാന്‍ എടുക്കേണ്ട അവര് തരികയല്ലേ. അവര്‍ തൃശൂര്‍ ഇങ്ങ് തരികയാ. ഇതോടെ ബലം പിടിക്കുന്ന പത്രക്കാര്‍ ചിരിച്ചു പോയി. ഇതോടെ സുരേഷ് ഗോപിയും ചിരിച്ചു.
അതേസമയം സുരേഷ്‌ഗോപി ആഞ്ഞടിക്കുകയാണ്. ശബരിമല പ്രചാരണ വിഷയമല്ലെന്നും വൈകാരിക വിഷയമാണെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂര്‍ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പര്യടനത്തിനു തുടക്കംകുറിച്ചു നടത്തിയ വടക്കുംനാഥ ക്ഷേത്ര ദര്‍ശനത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം
എല്ലാ മതങ്ങളിലുമുള്ളവര്‍ക്കുള്ള തുല്യപരിഗണന ഹൈന്ദവര്‍ക്കും ലഭിക്കണം. തൃശൂരിനെ ഇത്തവണ ഇങ്ങെടുക്കുകയല്ല. മറിച്ചു നാട്ടുകാര്‍ തൃശൂരിനെ ഇത്തവണ എനിക്കു തരും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരുക്കാര്‍ക്കു പറ്റിയ തെറ്റ് ഇത്തവണ അവര്‍ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതി വിധി ആയുധമാക്കി എന്ത് തോന്നിവാസമാണ് കാണിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം, ആ തോന്നിവാസികളെ ജനാധിപത്യ രീതിയില്‍ വകവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല്ല പ്രചാരണ വിഷയമല്ല, അത് വികാര വിഷയമാണ്. ആ വികാരം പേറുന്നവരില്‍ ഹിന്ദുക്കളല്ല കൂടുതല്‍. എല്ലാവര്‍ക്കും ഒരു ഭയപ്പാടുണ്ട്. അത് കഴിഞ്ഞപ്പോള്‍ വിവിധ ക്രിസ്തീയ സഭകളില്‍ ആ ഭയപ്പാട് കണ്ടു. സുപ്രീം കോടതി എന്താണ് പറഞ്ഞതെന്നും അതിനെ മറികടന്ന് അതൊരു ആയുധമാക്കി എന്ത് തോന്നിവാസമാണ് കാണിച്ചതെന്നും എല്ലാവര്‍ക്കും അറിയാവുന്നതാണ്. ആ തോന്നിവാസികളെ വകവരുത്തണം. ജനാധിപത്യരീതിയില്‍ തന്നെ വകവരുത്തണമെന്നും സുരേഷ് ഗോപി പറഞ്ഞു.
ശബരിമല ജനങ്ങളുടെ വിഷയമാണെന്നും ബിജെപിയുടേയോ കോണ്‍ഗ്രസിന്റേയോ വിഷയമല്ലെന്നും മറ്റുളളവര്‍ക്ക് അതേക്കുറിച്ച് ചിന്തിക്കാന്‍ പോലും അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അത് ജനങ്ങള്‍ ചര്‍ച്ച ചെയ്യട്ടേ. വാഗ്ദാനങ്ങളേക്കാള്‍ കൂടുതലായി പ്രളയം തുറന്നുവിട്ട അന്നുമുതലുള്ള, ഓഖി ആഞ്ഞടിച്ച് നശിപ്പിച്ച കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പശ്ചാത്തലമെല്ലാം ഓര്‍മയില്‍ ഉണ്ടാകണം. ശബരിമലയെ സംബന്ധിച്ചും ആചാര സംരക്ഷണത്തെ സംബന്ധിച്ചും മറ്റെല്ലാ മതങ്ങളിലും എന്ത് വ്യവസ്ഥിതി ആണോ നിലനില്‍ക്കുന്നത് അതിലെ തുല്യത എല്ലാ മതവിഭാഗങ്ങള്‍ക്കും കൊണ്ടുവരും എന്നു പറഞ്ഞാല്‍ ആര്‍ക്കും അത് എതിര്‍ക്കാന്‍ സാധിക്കില്ല. എല്ലാവരും അനുഭവിക്കുന്ന സൗഖ്യം, സൗകര്യം അത് എല്ലാ മതവിഭാഗങ്ങള്‍ക്കും ഉണ്ടാവണമെന്നും സുരേഷ് ഗോപി പറഞ്ഞു.
എല്ലാവര്‍ക്കും ഒരു ഭയപ്പാടുണ്ട്. അത് കഴിഞ്ഞപ്പോള്‍ വിവിധ ക്രിസ്തീയ സഭകളില്‍ ആ ഭയപ്പാട് കണ്ടു. സുപ്രീം കോടതി എന്താണ് പറഞ്ഞതെന്നും അതിനെ മറികടന്ന് അതൊരു ആയുധമാക്കി എന്ത് കാണിച്ചതെന്നും എല്ലാവര്‍ക്കും അറിയാവുന്നതാണ്. അവരെ വകവരുത്തണമെന്നും സുരേഷ് ഗോപി പറഞ്ഞു. എന്തായാലും സുരേഷ് ഗോപിയുടെ തൃശൂര്‍ ഇങ്ങ് തരികയാ വീണ്ടും ചൂടേറുകയാണ്.
" fr
https://www.facebook.com/Malayalivartha


























