കഷ്ടപ്പാട് ഏറ്റുപറഞ്ഞ്... മനോരമ ജയിപ്പിച്ച് വിട്ട തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി നടന്‍ കൃഷ്ണകുമാറിന് വലിയ പ്രതീക്ഷ; നേമത്ത് കെ മുരളീധരന്‍ വന്നതോടെ തിരുവനന്തപുരത്ത് അടിയൊഴുക്കുകള്‍ നടക്കുമെന്ന് കോണ്‍ഗ്രസുകാര്‍; വിഎസ് ശിവകുമാറിന്റെ അടവുകള്‍ പതറുന്നു

തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മനോരമ സര്‍വേഫലം കൃഷ്ണകുമാറിനാണ് വിജയം പ്രവചിച്ചത്.
ഇതോടെ വെട്ടിലായത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിഎസ് ശിവകുമാറാണ്. നേമത്തില്‍ അഡ്ജസ്റ്റ്‌മെന്റ് നടത്തി ശിവകുമാര്‍ ജയിച്ചുവെന്നാണ് ആരോപണം. അതേസമയം മുരളീധരന്‍ നേമത്തെത്തിയതോടെ അഡ്ജസ്റ്റ്‌മെന്റ് മാറി. അതോടെ ശിവകുമാര്‍ പരാജയ ഭീതി മണക്കുകയാണ്.
കൃഷ്ണകുമാറിന്റെ ജീവിതവും ഏറെ ചര്‍ച്ചയാകുകയാണ്. നടനും തിരുവനന്തപുരം മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ കൃഷ്ണകുമാറിനെ എല്ലാവര്‍ക്കുമറിയാം. എന്നാല്‍ 150 ഓളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ച കൃഷ്ണകുമാറിന് അധികമാര്‍ക്കും അറിയാത്ത ഒരു ഫ്‌ളാഷ്ബാക്കുണ്ട്. ഏയ് ഓട്ടോ സിനിമയിലെ മോഹന്‍ലാലിന്റെ ജീവിതം പോലെ കൗമാരകാലത്ത് തിരുവനന്തപുരം നഗരത്തിലൂടെ ഓട്ടോ ഓടിച്ച് നടന്നിട്ടുണ്ടെന്ന് കൃഷ്ണകുമാര്‍ പറയുന്നു.
ആ കഥ ഇങ്ങനെയാണ്. കൊച്ചി അമ്പലമേട്ടിലെ എഫ്.എ.സി.ടിയില്‍ നിന്ന് അച്ഛന്‍ ഗോപാലകൃഷ്ണന്‍ നായര്‍ വിരമിച്ചപ്പോള്‍ കിട്ടിയ പണം രണ്ട് സ്വകാര്യ ബാങ്കുകളില്‍ നിക്ഷേപിച്ചു. പലിശ കൂടുതല്‍ വാഗ്ദാനം ചെയ്തിരുന്ന ആ ബാങ്കുകള്‍ ഒന്ന് തമിഴ്‌നാട്ടിലും മറ്റേത് കേരളത്തിലും. പണം നിക്ഷേപിച്ച് രണ്ടാഴ്ച കഴിയുംമുമ്പേ രണ്ട് ബാങ്കും പൊട്ടി. തിരുവനന്തപുരത്തായിരുന്നു അന്നും താമസിച്ചിരുന്നത്. ജീവിക്കാന്‍ മാര്‍ഗമില്ലാതായപ്പോള്‍ അച്ഛന്‍ മറ്റൊരു ബാങ്കില്‍ നിന്ന് വായ്പയെടുത്ത് ഒരു ഓട്ടോറിക്ഷ വാങ്ങി. അത് ഓടിച്ചായി പിന്നീടുള്ള ജീവിതം.
ഞാനന്ന് കോളേജില്‍ പഠിക്കുകയാണ്. അച്ഛനെ സഹായിക്കാന്‍ ഞാനുമിറങ്ങി ഓട്ടോയും കൊണ്ട്. രാത്രിയിലും ഒഴിവ് ദിവസങ്ങളിലുമെല്ലാം ഓട്ടോ ഓടിച്ചു. തിരുവനന്തപുരം നഗരത്തിലൂടെ ഓട്ടോ ഓടിക്കുമ്പോള്‍ അഭിമാനമായിരുന്നു ഉള്ളിലെന്ന് കൃഷ്ണകുമാര്‍ പറയുന്നു. ദൂരദര്‍ശനില്‍ അനൗണ്‍സറായിട്ട് പിന്നീട് ജോലി ലഭിച്ചു. പിന്നെ ന്യൂസ് റീഡറായി. സിനിമയില്‍ അവസരങ്ങള്‍ ലഭിച്ചതോടെ ജോലി ഉപേക്ഷിക്കുകയായിരുന്നു.
തിരുവനന്തപുരം മണ്ഡലത്തില്‍ ത്രികോണ മത്സരമെന്ന് പറയുമ്പോള്‍ ഉളളിനുളളില്‍ സന്തോഷമാണെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. പാരച്യൂട്ടില്‍ ഇറങ്ങിയ ആളല്ല താന്‍. കപ്പലണ്ടി വാങ്ങിക്കുന്ന കാശ് മതി തീരദേശത്തെ രക്ഷിക്കാന്‍. തീരദേശം മറിഞ്ഞാല്‍ ഇടത്‌വലത് മുന്നണികള്‍ തകരുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
ട്രോളുകളാണ് തന്നെ വളര്‍ത്തിയത്. ട്രോള്‍ ചെയ്യുന്നവര്‍ക്ക് നന്മ വരുത്തണമേയെന്നാണ് പ്രാര്‍ത്ഥിക്കുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായ ശേഷം വിജയിക്കുമോയെന്ന് പേടിച്ച് തനിക്കെതിരായ ട്രോളുകള്‍ കുറവാണ്. നരേന്ദ്രമോദിയുടേത് അസാധാരണ ജന്മമാണ്. സ്ത്രീ പ്രവേശനം ശബരിമലയിലെ ഏറ്റവും വൃത്തികെട്ട പരിപാടിയാണ്. സിനിമാ മേഖലയില്‍ ബി ജെ പിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് മാരക തെറ്റായി കാണുന്ന പലരുമുണ്ടെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി.
തലസ്ഥാനത്ത് ആവേശം വിതറി തരംഗം സൃഷ്ടിക്കുകയാണ് കൃഷ്ണകുമാര്‍. വീടുകള്‍ കയറിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജനങ്ങള്‍ വന്‍വരവേല്‍പ്പാണ് സ്ഥാനാര്‍ത്ഥിക്ക് നല്‍കുന്നത്. ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം. ഇക്കുറി ആവേശകരമായ ത്രികോണ മത്സരത്തിന് ഈ മണ്ഡലം സാക്ഷ്യം വഹിക്കുന്നു.
തിരുവനന്തപുരം വെസ്റ്റ് മണ്ഡലം 2011ലാണ് പുനസംഘടിപ്പിച്ചത്. അതോടെ രൂപം കൊണ്ടതാണ് തിരുവനന്തപുരം സെന്‍ട്രല്‍ എന്ന പുതുമണ്ഡലം. അതിന് ശേഷം 2011ലും 2016ലും നടന്ന രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിന് വേണ്ടി വിജയിച്ചത് വി.എസ്. ശിവകുമാര്‍ ആണ് . ശിവകുമാര്‍ തന്നെയാണ് മൂന്നാം വട്ടവും യുഡിഎഫ് സ്ഥാനാര്‍ത്ഥി. ആ ശിവകുമാര്‍ അടിപതറുമെന്നാണ് മനോരമ പറയുന്നത്.
https://www.facebook.com/Malayalivartha


























