ഒന്നാമത് പൊന്നാനി രാജ്യാന്തര മേളക്ക് ഇന്ന് കൊടിയിറക്കം

ഏഴ് ദിനങ്ങള്‍ നീണ്ട് നിന്ന ചലച്ചിത്ര വിസ്മയ കാഴ്ചകള്‍ക്ക് ഇന്ന് തിരശ്ശീല വീഴും എം.ടി.എം കോളേജിലെ വേദിയില്‍ ഇന്ന് വൈകിട്ട് അഞ്ച് മുപ്പതിനാണ് സമാപന ചടങ്ങുകള്‍ ആരംഭിക്കുന്നത്. മേളയുടെ പാട്രന്‍ ഡോ. വി.കെ അബ്ദുള്‍ അസീസ് ചടങ്ങിന് അധ്യക്ഷത വഹിക്കും.മുതിര്‍ന്ന സംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഫെസ്റ്റിവല്‍ ഡയറക്ടര്‍ സലാം ബാപ്പു മേളയെ വിലയിരുത്തി സംസാരിക്കും
നര്‍ത്തകി കലാമണ്ഡലം ക്ഷേമാവതി സംവിധാകരായ എം പത്മകുമാര്‍, അരുണ്‍ ഗോപി, മുഹ്‌സിന്‍ പരാരി ,അഷറഫ് ഹംസ , ഫ റാ ഖത്തൂര്‍ , അരുണ്‍ കാര്‍ത്തിക്ക് , രാജന്‍ ക തെറ്റ് ,ഉസ്മാ ഫലക് ,തിരക്കഥാകൃത്തായ അഴിലാഷ് പിള്ള , അഭിനേതാക്കളായ ലുഖ്മാന്‍ ,ശിവജി ഗുരുവായൂര്‍ , ഫിലിം സൊസൈറ്റി പ്രവര്‍ത്തകന്‍ റിയാസ് അഹമ്മദ്, ഹാരീസ് കാളിയത്തേല്‍ , ഹസീബ് അഹ്‌സന്‍ കെ തുടങ്ങിയവര്‍ സംസാരിക്കും. ചടങ്ങില്‍ വെച്ച് മേളയുടെ മികച്ച റിപ്പോര്‍ട്ടിങ്ങിനുള്ള മാധ്യമ പുര്‌സ്‌കാരങ്ങള്‍ വിതരണം ചെയ്യും . ചടങ്ങിന് ശേഷം ഡോ. കവിതാ മുകേഷ് അവതരിപ്പിക്കുന്ന മോഹനിയാട്ടം അരങ്ങേറും.
15 രാജ്യങ്ങളില്‍ നിന്നായുള്ള 20 ഭാഷകളിലായി 53 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു. മേളയുടെ ഭാഗമായി ഓപ്പണ്‍ ഫോറം , മീറ്റ് ദ ഡയറ്കടര്‍, ചലച്ചിത്രാസ്വാദന ശില്‍പ്പശാല തുടങ്ങിയ പരിപാടികളും നടന്നു.
ഒന്നാമത് പൊന്നാനി രാജ്യാന്തര ചലച്ചിത്ര മേള പ്രേക്ഷകരുടെ പങ്കാളിത്തം കൊണ്ടും പ്രദര്‍ശിപ്പിച്ച സിനിമകളുടെ വ്യത്യസ്ഥ കൊണ്ടും ചലച്ചിത്ര മേളകളുടെ ഭൂപടത്തിലടയാളപെട്ടു. 15 രാജ്യങ്ങളില്‍ നിന്നായുള്ള 20 ഭാഷകളിലെ 53 ചിത്രങ്ങള്‍ ഏഴ് ദിവസം നീണ്ട് നിന്ന മേളയില്‍ പ്രദര്‍ശിപ്പിച്ചു. എം.ടി.എം കോളേജ് വെളിയന്‍കോടും ഭാവതപ്പുഴ തീരത്തെ നിളാ സംഗ്രഹാലയവുമായിരുന്നു മേളയുടെ മുഖ്യ വേദികള്‍.
മലയാളം സിനിമ വിഭാഗത്തില്‍ 13 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഹോമേജ് വിഭാഗത്തില്‍ 5 ചിത്രങ്ങളും ലോകസിനിമ വിഭാഗത്തില്‍ 16 ചിത്രങ്ങളും റെട്രോസ്‌പെക്റ്റീവ് വിഭാഗത്തില്‍ 5 ചിത്രങ്ങളും മേളയില്‍ പ്രദര്‍ശനത്തിനെത്തി. ഡോണ്‍ പാലത്തറയുടെ 1956 മധ്യ തിരുവതാംകൂര്‍ , സന്തോഷ് മണ്ടൂര്‍ ചിത്രം പനി തുടങ്ങിയവ മികച്ച പ്രേക്ഷക പ്രതികരണങ്ങള്‍ നേടിയ മലയാള ചിത്രങ്ങളായി. ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച യെല്ലോ ക്യാറ്റ് പ്രക്ഷേ മനം കവര്‍ന്നപ്പോള്‍ ഇന്ത്യന്‍ സിനിമാ വിഭാഗത്തിലെ നസീര്‍ മേളയുടെ മുഖ്യാകര്‍ഷണമായി.
മേളയില്‍ പ്രദര്‍ശിപ്പിച്ച മൂന്ന് ചിത്രങ്ങള്‍ക്ക് ഈ വര്‍ഷത്തെ ദേശിയ പുരസ്‌കാരം നേടാനായത് മേളയെ കൂടുതല്‍ തിളക്കമുള്ളതാക്കി. സജിന്‍ ബാബു സംവിധാനം ചെയ്ത മലയാള ചിത്രം ബിരിയാണി ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനര്‍ഹമായപ്പോള്‍ ശരണ്‍ വേണുഗോപാല്‍ സംവിധാനം ചെയ്യ്ത ഒരു പാതിരാ സ്വപനം പോലെ ചിത്രം മികച്ച കുടുബമൂല്യമുള്ള ഹ്രസ്വ ചിത്രമായി . ഫര്‍ഹാ കത്തു സംവിധാനം ചെയ്യ്ത ഹോളി റൈറ്റസ് എന്ന ഉറുദു ചിത്രം സാമൂഹിക വിഷയങ്ങളെ പറ്റി നിര്‍മ്മിക്കപ്പെട്ട മികച്ച കഥാതേര ചിത്രമായും ദേശിയ പുരസ്‌കാരത്തിനര്‍ഹമായി.
മേളയുടെ വിവിധ ദിവസങ്ങളിലായി നടന്ന ഓപ്പണ്‍ ഫോറങ്ങളിലും ചര്‍ച്ചകളിലും സിനിമയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായി. സെന്‍സര്‍ഷിപ്പ് നിയമങ്ങളും സ്വതന്ത്യ സിനിമയും, സിനിമയിലെ അടുക്കള ജീവിതങ്ങള്‍ ,ആര്‍ട്ട് സിനിമയും കമേഴ്‌സ്യല്‍ സിനിമയും ഒരു താരതമ്യം പഠനം ,സിനിമയും സാഹിത്യവും, സിനിമയിലെ സ്ത്രീ പ്രാധിനിത്യം,സിനിമ എന്ന തോഴിലിടം,സിനിമ രാഷ്ട്രീയവും പ്രതിരോധവും എന്നീ വിഷയങ്ങളില്‍ വിവിധ ദിവസങ്ങളായി ഓപ്പണ്‍ ഫോറങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു.
ഫെസ്റ്റിവല്‍ ഡയറക്ടര്‍ സലാം ബാപ്പു സംവിധായകന്‍ സജിന്‍ ബാബു , ജിയോ ബേബി, വിപിന്‍ ആറ്റലീ, റഷീദ് പാറക്കല്‍, ഷാനവാസ് ബാവക്കുട്ടി,ജോസി ജോസ് ജോസഫ്, ,വിധു വിന്‍സെന്റ്,അരുണ്‍ കാര്‍ത്തിക്ക് ശരണ്‍ വേണുഗോപാല്‍ കവി എം.എസ് ബനേഷ്, അഭിനയത്രി അനുമോള്‍, ഫിലിം സൊസൈറ്റി പ്രവര്‍ത്തകന്‍ വി. മോഹനകൃഷ്ണന്‍, ഫൈസല്‍ ബാവ ഡോ. മുഹമദ് റാഫി, എന്നിവര്‍ പങ്കെടുത്തു.
ചലച്ചിത്ര മേളയോടനുബന്ധിച്ച് ത്രിദിന സിനിമാ ആസ്വാദന ശില്‍പ്പശാലയും സംഘടിപ്പിക്കപ്പെട്ടു . 40 പേര്‍ക്കായി നടത്തിയ പരിപാടിയില്‍ ചലച്ചിത്ര വിദ്ഗധര്‍ ക്ലാസുകള്‍ക്ക് നേത്യത്വം കൊടുത്തു.
സ്ത്രീ പ്രാധിനിത്യം കൊണ്ടാണ് പൊന്നാനി ചലച്ചിത്ര മേള ശ്രദ്ധേയമാകുന്നത്. സിനിമകള്‍ കാണുവാനും വിശകലനം ചെയ്യുവാനും ധാരാളം സ്ത്രീകളാണ് മേളയില്‍ കടന്നു വന്നിരുന്നത്. ചലച്ചിത്രാസ്വാദന ക്യാംപും വനിതാ പ്രാധിനിത്യം കൊണ്ട് ശ്രദ്ധേയമായി. ഓപ്പണ്‍ ഫോറങ്ങളിലും സംവാദ പരി പാടികളിലും ശക്തമായ സ്ത്രീ - വിദ്യാര്‍ത്ഥി സാന്നിധ്യം മേളയെ മികവുറ്റതാക്കി .
മേളയുടെ സമാപന ചടങ്ങുകള്‍ നാളെ ഉച്ച തിരഞ്ഞ് നാല് മുപ്പതിന് എം.ടി.എം കോളേജില്‍ നടക്കും. തുടര്‍ന്ന് ജയരാജ് സംവിധാനം ചെയ്യത ഹാസ്യം പ്രദര്‍ശിപ്പിക്കും.
"
https://www.facebook.com/Malayalivartha


























