ജയരാജന് അനുകൂലികള്‍ പാലം വലിക്കുമോ? പി ജയരാജന്‍ അനുയായികള്‍ വോട്ടു ചോര്‍ത്തുമോ? കണ്ണൂരിലെ സിപിഎം കോട്ടകളില്‍ ഭയം

കണ്ണൂരിലെ സിപിഎം കോട്ടകളില്‍ പി ജയരാജന്‍ അനുയായികള്‍ വോട്ടു ചോര്‍ത്തുമോ? അര ലക്ഷം ആരാധകരുള്ള പി ജയരാജന്‍ ആര്‍മി ഫേസ് ബുക്ക് പേജിലും കൂടാതെ ഈ പ്രവര്‍ത്തകര്‍ സ്വന്തം താളുകളിലും നടത്തുന്ന ഓരോ നീക്കവും സിപിഎം സൈബര്‍ വിഭാഗം സൂക്ഷ്മതയോടെ പരിശോധിക്കുകയാണ്.
സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായി പി ജയരാജന് സീറ്റ് നല്‍കാതെ സിപിഎം വെട്ടിനിരത്തിയതിലെ അമര്‍ഷം കടുത്ത ജയരാജന്‍ ആരാധകരിലുണ്ടാക്കുന്ന അമര്‍ഷമാണ് പാര്‍ട്ടി നേതൃത്വത്തെ ആശങ്കപ്പെടുുന്നത്.
പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മടത്ത് ഉള്‍പ്പെടെ അയ്യായിരത്തോളം ജയരാജന്‍ അനുകൂലികള്‍ പാലം വലിക്കുമോ എന്ന ആശങ്കയ്ക്കു നടുവിലാണ് സിപിഎം ക്യാമ്പ്. കല്യാശേരി, തലശേരി,മട്ടന്നൂര്‍, കൂത്തുപറമ്പ്, അഴീക്കോട്, തളിപ്പറമ്പ് മണ്ഡലങ്ങളില്‍ പി ജയരാജനെ അനുകൂലിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ കരുനീക്കങ്ങളാണ് തെരഞ്ഞെടുപ്പില്‍ കണ്ടറിയേണ്ടത്.
പി ജരാജന്റെ രാഷ്ട്രീയജീവിതം തീര്‍ന്നു, അല്ല തീര്‍ത്തു എന്ന അമര്‍ഷമാണ് അനുയായികളുടെ വേദന. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എണ്ണമറ്റ കേസുകളില്‍ പ്രതിയായ ജയരാജന്റെ ശിഷ്ടജീവിതം കോടതിയിലോ ജയിലിലോ എന്നതാണ് കാത്തിരുന്നു കാണേണ്ടത്.
പി ജയരാജനെ സിപിഎം കണ്ണൂരില്‍ ഒതുക്കിയതിനു ശേഷം അവിടത്തെ പാര്‍ട്ടി സംവിധാനത്തിലും പ്രവര്‍ത്തരുടെ ആവേശത്തിലും ചോര്‍ച്ചയും വീഴ്ചയുമാണ്ടായത് പാര്‍ട്ടി ഗ്രാമങ്ങളില്‍ വരെ പ്രതിഫലിക്കുന്നുണ്ട്. കോവിഡിനു ശേഷം നിലവിലെ സെക്രട്ടറി എംവി ജയരാജന്റെ പ്രവര്‍ത്തനം
നിര്‍ജീവമായതും പാര്‍ട്ടിക്ക് ആഘാതമായിട്ടുണ്ട്.
കണ്ണൂരിലെ അഞ്ച് മണ്ഡലങ്ങളില്‍ ജയരാജനും അനുയായികള്‍ക്കും സ്വാധീനമുണ്ടെന്നിരിക്കെ പാര്‍ട്ടി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാകുമോ എന്നഭീതി സിപിഎമ്മിനുണ്ട്. പി ജയരാജനു പുറമെ സഹോദരി പി സതീദേവിക്കും നിയമസഭയിലേക്ക് സിപിഎം സീറ്റ് നല്‍കിയിരുന്നില്ല.
കൂത്തുപറമ്പ് ഉള്‍പ്പെടെ കണ്ണൂരിലെ നാല് സീറ്റുകളില്‍ കണ്ണുവെച്ച് തെരഞ്ഞെടുപ്പ് അണിയറ പ്രവര്‍ത്തനം നടത്തിത്തുടങ്ങിയപ്പോഴാണ് സിപിഎം പി ജയരാജനെ വെട്ടിനിരത്തിയത്. പിണറായിയെക്കാള്‍ കോടിയേരി ബാലകൃഷ്ണനാണ് ഈ കൊടുംചതിക്കു കരുക്കള്‍ നീക്കിയതെന്ന് ജയരാജന്‍ പക്ഷം വിശ്വസിക്കുന്നു.
ജയരാജനെ വടകര ഇലക്ഷനുശേഷം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തു തിരികെ കൊണ്ടുവരാതിരുന്നതിനു പിന്നിലും കോടിയേരിയുടെ ഇടപെടലുണ്ടായിരുന്നു. ഇതിനു തിരിച്ചടിയായാണ് ബിനോയ് കോടിയേരിയും ബാര്‍ നര്‍ത്തകിയുമായി ബന്ധപ്പെട്ട മുംബൈ ബന്ധവും ആഡംബര കല്യാണങ്ങളുമൊക്കെ ജയരാജന്‍ ആര്‍മി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി വിവാദമാക്കിയതെന്ന് കോടിയേരി ഉള്‍പ്പെടെ ഒരു വിഭാഗം സിപിഎം നേതാക്കള്‍ സംശയിച്ചിരുന്നു.
പി ജയരാജന് അനുകൂലമായി ഫ്ളക്സുകള്‍ ഉയര്‍ന്നതിനുശേഷം പാര്‍ട്ടി ഗ്രാമങ്ങളിലെ തെരഞ്ഞെടുപ്പ് യോഗങ്ങള്‍ നിര്‍ജീവമാണെന്ന് സിപിഎം സൈബര്‍ സെല്‍ കണ്ടെത്തിയിരുന്നു. പിണറായി മത്സരിക്കുന്ന ധര്‍മടത്ത് ഉറപ്പാണ് പിജെ എന്ന കൂറ്റന്‍ ഫ്ളക്സ് ഉയര്‍ത്തിയവരെക്കുറിച്ച് പാര്‍ട്ടി അന്വേഷണം നടത്തിയെങ്കിലും ആളെ കണ്ടെത്തായിട്ടില്ല. തെരഞ്ഞെടുപ്പ് ദിവസം സമാനമായ ബോര്‍ഡുകള്‍ മണ്ഡലലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് സിപിഎം സംസ്ഥാന ഇലക്ഷന്‍ കമ്മിറ്റിയുടെ വിലിയിരുത്തല്‍.
കണ്ണൂരില്‍ മാത്രം പ്രചാരണത്തില്‍ ഒതുക്കപ്പെട്ട ജയരാജനെ മറ്റ് മണ്ഡലങ്ങളില്‍ ആവശ്യപ്പെട്ടപ്പോള്‍ മറ്റൊരിടത്തും വിളിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ പൊതു തീരുമാനമുണ്ടായത്. അതേ സമയം പി ജയരാജന്‍ കഴിഞ്ഞ ദിവസം പങ്കെടുത്ത യോഗങ്ങളില്‍ അനുയായികളുടെ ആവേശകരമായ പ്രതികരണം പ്രകടമായിരുന്നുതാനും. 32000 അംഗങ്ങളുള്ള പിജെ ആര്‍മി ഒഫിഷ്യല്‍ പേജിലെ ഓരോ നീക്കവും സിപിഎം നേതൃത്വം നിരീക്ഷിച്ചുവരികയാണ്.
പിടി വിടിന്നതായി കണ്ടാല്‍ ഈ ഫേസ് ബുക്ക് പേജു തന്നെ വെട്ടിക്കളയാന്‍ സിപിഎം ഉത്തരവിടുമെന്നാണ് സൂചന. മാത്രവുമല്ല കണ്ണൂരിലെ വിവിധ മണ്ഡലങ്ങളിലും നടന്ന കണ്‍വന്‍ഷനുകളിലും റോഡ് ഷോകളിലും ആവേശകരമായ പ്രതികരണം ഉയര്‍ന്നതുമില്ല.
https://www.facebook.com/Malayalivartha


























