കോളിളക്കം സൃഷ്ടിച്ച പന്താവൂര്‍ ഇര്‍ഷാദ് കൊലപാതക കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണസംഘം

കോളിളക്കം സൃഷ്ടിച്ച പന്താവൂര്‍ ഇര്‍ഷാദ് കൊലപാതക കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണസംഘം. പ്രതികള്‍ പിടിയിലായി മൂന്ന് മാസം തികയും മുമ്പാണ് പൊന്നാനി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
ഒന്നാം പ്രതി സുഭാഷ്, രണ്ടാം പ്രതി എബിന്‍ എന്നിവര്‍ക്കെതിരെയാണ് 100 സാക്ഷികളും 50 തൊണ്ടിമുതലുകളും 25 രേഖകളുമുള്ള കുറ്റപത്രം തിരൂര്‍ ഡിവൈ.എസ്.പി കെ.എ. സുരേഷ് ബാബു സമര്‍പ്പിച്ചത്.
ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ ചങ്ങരംകുളം ഇന്‍സ്‌പെക്ടര്‍ സജീവ്, എസ്.ഐ ഇക്ബാല്‍, എ.എസ്.ഐ ശ്രീലേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ രാജേഷ്, സിവില്‍ പൊലീസ് ഓഫിസര്‍ അരുണ്‍ ചോലക്കല്‍ എന്നിവരടങ്ങുന്ന സംഘമാണ് കുറ്റപത്രം തയ്യാറാക്കിയത്.
പഞ്ചലോഹവിഗ്രഹം നല്‍കാമെന്ന് വിശ്വസിപ്പിച്ച് എടപ്പാള്‍ സ്വദേശി ഇര്‍ഷാദില്‍നിന്ന് ലക്ഷങ്ങള്‍ കൈക്കലാക്കുകയും പിന്നീട് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം പൂക്കരത്തറയിലെ മാലിന്യം നിറഞ്ഞ കിണറ്റില്‍ ഉപേക്ഷിക്കുകയുമായിരുന്നു.
"
https://www.facebook.com/Malayalivartha


























