മുഖ്യമന്ത്രിയുടെ മറുപടിയില്‍ പൊള്ളത്തരമുണ്ട് , ഇത് ജനങ്ങള്‍ മനസിലാക്കും ;പരസ്യവിമര്‍ശനവുമായി വീണ്ടും എന്‍.എസ്.എസ്
മുഖ്യമന്ത്രിക്കെതിരെ പരസ്യവിമര്‍ശനവുമായി വീണ്ടും എന്‍.എസ്.എസ്. മുഖ്യമന്ത്രിയുടെ മറുപടിയില്‍ പൊള്ളത്തരമുണ്ടെന്നും ഇത് ജനങ്ങള്‍ മനസിലാക്കുമെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പുറത്തുവിട്ട വാര്‍ത്ത കുറിപ്പില്‍ പറഞ്ഞു.എന്‍.എസ്.എസിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിച്ചില്ലെന്നും പരിഭവിച്ചിട്ട് കാര്യമില്ലെന്നും വാര്‍ത്തകുറിപ്പില്‍ പറയുന്നു. മന്നം ജയന്തി അവധിയാക്കാന്‍ രണ്ട് തവണ അപേക്ഷിച്ചെങ്കിലും പരിഗണിച്ചില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.നേരത്തെ എന്‍.എസ്.എസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ ശൈലജയും രംഗത്തെത്തിയിരുന്നു.എന്‍.എസ്.എസ് തുടര്‍ച്ചയായി സര്‍ക്കാരിനെ വിമര്‍ശിക്കുന്നതില്‍ പൊതു സമൂഹത്തിന് സംശയുമുണ്ട്. ഇക്കാര്യം സുകുമാരന്‍ നായര്‍ മനസിലാക്കുന്നത് നല്ലതാണ് എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. എന്‍.എസ.എസിനോട് തനിക്കും സര്‍ക്കാരിനും പ്രത്യേക പ്രശ്‌നങ്ങളില്ലെന്നും പിണറായി പറഞ്ഞു.നേരിട്ട് രാഷ്ട്രീയത്തില്‍ ഇടപെട്ട് ഇടതുപക്ഷത്തെ കുറ്റം പറയുന്ന എന്‍.എസ്.എസിന്റെ രീതി ശരിയല്ലെന്നാണ് മന്ത്രി കെ.കെ ശൈലജ പറഞ്ഞത്. എന്‍.എസ് നേരിട്ട് രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ശരിയല്ലെന്നും കെ.കെ ശൈലജ പറഞ്ഞിരുന്നു.ഇതിന് പിന്നാലെ എന്‍.എസ്.എസിനെ വിരട്ടേണ്ടെന്നും വിരട്ടാമെന്ന് ചിന്തിക്കുന്നവര്‍ മൂഢ സ്വര്‍ഗത്തിലാണെന്നും ജി.സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.എന്‍.എസ്.എസിന്റെ ആവശ്യങ്ങളില്‍ പൊതു സമൂഹത്തിന് സംശയമില്ല. ആവശ്യങ്ങളില്‍ എന്ത് രാഷ്ട്രീയമാണ് ഉള്ളതെന്ന് വിമര്‍ശകര്‍ പറയണമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.അതെ സമയം തൃക്കാക്കരയില്‍ ട്വന്റി 20 പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകരമാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി.ടി തോമസ്.
സമകാലീകമലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് പി.ടി തോമസ് ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ട്വന്റി 20 സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഉണ്ടെന്നാണ് തനിക്കു കിട്ടിയ വിവരം. കാരണം ട്വന്റി20 ആദ്യം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചപ്പോള്‍ തൃക്കാക്കര ഇല്ലായിരുന്നു. മുഖ്യമന്ത്രി നിര്‍ബന്ധിച്ചിട്ടാണ് ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതെന്നാണ് താന്‍ മനസ്സിലാക്കുന്നത് എന്നാണ് പി.ടി തോമസ് പറയുന്നത്.കോണ്‍ഗ്രസ്സിന്റെ കുറച്ച് വോട്ടു മാറ്റാന്‍കഴിയുമോ എന്നൊരു ആലോചന ഇതില്‍ നടന്നിട്ടുണ്ട്. കേരളത്തില്‍ യു.ഡി.എഫിന് ഏറ്റവും കൂടുതല്‍ സീറ്റ് കിട്ടുന്ന ജില്ലയാണ് എറണാകുളം. ഇപ്പോള്‍ ഒമ്പതു സീറ്റാണുള്ളത്. അത് പതിമൂന്നോ പതിനാലോ ആവാനുള്ള സാധ്യതയുണ്ട്. അങ്ങനെയുള്ള മൂന്നു നാലു സീറ്റുകളിലാണ് ട്വന്റി20 സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരിക്കുന്നത്. ഇതിന്റെ പിന്നില്‍ സി.പി.ഐ.എം അജണ്ടയുണ്ട് എന്നുമാണ് പി.ടി തോമസിന്റെ ആരോപണം.മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായുള്ള ആരോപണത്തില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നെന്നും പി.ടി തോമസ് അഭിമുഖത്തില്‍ പറഞ്ഞു. ഗ്രൂപ്പിസം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു പരിധിവരെ ദോഷം വരുത്തുന്നുണ്ടെന്നും ഏതെങ്കിലും ഒരു ഗ്രൂപ്പില്‍ നിന്നാല്‍ മാത്രമെ സംരക്ഷണം കിട്ടൂ എന്ന രീതിയില്‍ ഗ്രൂപ്പിസം മാറിയെന്നും പി.ടി തോമസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























