'ശബരിമല വിഷയത്തില്‍ എന്‍.എസ്.എസിനെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്'; എൻ എസ് എസിനെ പിന്തുണച്ചും മുഖ്യമന്ത്രിക്കെതിരായി രൂക്ഷ വിമർശനം ഉന്നയിച്ചും എം ടി രമേശ്
സാമുദായിക സംഘടനകള്‍ക്ക് സ്വതന്ത്ര അഭിപ്രായമുണ്ടെന്നും അവരെല്ലാം പിണറായി വിജയന്റെ പിണിയാളുകളാണ് എന്ന രീതിയിലുള്ള സമീപനം സര്‍ക്കാരിന് തിരിച്ചടിയാകുമെന്നും കോഴിക്കോട് നോര്‍ത്തിലെ ബിജെപി സ്ഥാനാര്‍ഥി എം.ടി. രമേശ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വിശ്വാസി സമൂഹത്തെ വേട്ടയാടുന്ന സമീപനമാണ് സിപിഎം സ്വീകരിച്ചതെന്ന് രമേശ് ആരോപിച്ചു. ശബരിമല വിഷയത്തില്‍ എന്‍.എസ്.എസിനെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് അഭിപ്രായം പറയുമ്പോള്‍ സര്‍ക്കാരിന് ഇത്ര അസ്വസ്ഥതയും അസഹിഷ്ണുതയും എന്തിനാണ്. ശബരിമല വിഷയത്തില്‍ നിലപാടെടുക്കുന്ന എല്ലാവരേയും ഭീഷണിപ്പെടുത്തി വരുതിയിലാക്കാം എന്ന നിലപാട് ജനം അംഗീകരിക്കില്ല. അദ്ദേഹം പറഞ്ഞു.അതെ സമയം മുഖ്യമന്ത്രിക്കെതിരെ പരസ്യവിമര്‍ശനവുമായി വീണ്ടും എന്‍.എസ്.എസ്. മുഖ്യമന്ത്രിയുടെ മറുപടിയില്‍ പൊള്ളത്തരമുണ്ടെന്നും ഇത് ജനങ്ങള്‍ മനസിലാക്കുമെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പുറത്തുവിട്ട വാര്‍ത്ത കുറിപ്പില്‍ പറഞ്ഞു.
എന്‍.എസ്.എസിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിച്ചില്ലെന്നും പരിഭവിച്ചിട്ട് കാര്യമില്ലെന്നും വാര്‍ത്തകുറിപ്പില്‍ പറയുന്നു. മന്നം ജയന്തി അവധിയാക്കാന്‍ രണ്ട് തവണ അപേക്ഷിച്ചെങ്കിലും പരിഗണിച്ചില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.നേരത്തെ എന്‍.എസ്.എസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ ശൈലജയും രംഗത്തെത്തിയിരുന്നു.എന്‍.എസ്.എസ് തുടര്‍ച്ചയായി സര്‍ക്കാരിനെ വിമര്‍ശിക്കുന്നതില്‍ പൊതു സമൂഹത്തിന് സംശയുമുണ്ട്. ഇക്കാര്യം സുകുമാരന്‍ നായര്‍ മനസിലാക്കുന്നത് നല്ലതാണ് എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. എന്‍.എസ.എസിനോട് തനിക്കും സര്‍ക്കാരിനും പ്രത്യേക പ്രശ്‌നങ്ങളില്ലെന്നും പിണറായി പറഞ്ഞു.നേരിട്ട് രാഷ്ട്രീയത്തില്‍ ഇടപെട്ട് ഇടതുപക്ഷത്തെ കുറ്റം പറയുന്ന എന്‍.എസ്.എസിന്റെ രീതി ശരിയല്ലെന്നാണ് മന്ത്രി കെ.കെ ശൈലജ പറഞ്ഞത്. എന്‍.എസ് നേരിട്ട് രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ശരിയല്ലെന്നും കെ.കെ ശൈലജ പറഞ്ഞിരുന്നു.ഇതിന് പിന്നാലെ എന്‍.എസ്.എസിനെ വിരട്ടേണ്ടെന്നും വിരട്ടാമെന്ന് ചിന്തിക്കുന്നവര്‍ മൂഢ സ്വര്‍ഗത്തിലാണെന്നും ജി.സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.എന്‍.എസ്.എസിന്റെ ആവശ്യങ്ങളില്‍ പൊതു സമൂഹത്തിന് സംശയമില്ല. ആവശ്യങ്ങളില്‍ എന്ത് രാഷ്ട്രീയമാണ് ഉള്ളതെന്ന് വിമര്‍ശകര്‍ പറയണമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























