കെഎസ്ആര്‍ടിസിയുടെ വോള്‍വോ ബസ് അപകടത്തില്‍പ്പെട്ടു

ഓണത്തിന് സര്‍വീസ് ആരംഭിച്ച കെഎസ്ആര്‍ടിസിയുടെ പുത്തന്‍ വോള്‍വോ ബസ് ക്രിസ്മസ് രാത്രിയില്‍ അപകടത്തില്‍പ്പെട്ടു. കോഴിക്കോട് കൊയിലണ്ടിയില്‍ വച്ച് അപകടത്തില്‍പ്പെട്ടത്. തിരുവനന്തപുരംകൊല്ലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സെന്‍ട്രല്‍ ഡിപ്പോയുടെ കെ.എസ് 449 ഡിപ്പോ നമ്പറിലുള്ള കെ.എല്‍. 15 എ .2885 വോള്‍വോ 9006 മോഡല്‍ മള്‍ട്ടി ആക്‌സില്‍ ബസാണ് അപകടത്തില്‍പെട്ടത്. ഡ്രൈവറുടെ ഭാഗത്ത പെയിന്റ് ഇളകിപ്പോയിട്ടുണ്ട്.
കൊയിലാണ്ടിയില്‍ വച്ചു ദേശീയ പാത അടിപ്പാതയിലൂടെ പോകുമ്പോള്‍ അരികിലെ കോണ്‍ക്രീറ്റ് ഭിത്തിയില്‍ ഉരസുകയായിരുന്നു. ഓടിത്തുടങ്ങിയിട്ട് മാസങ്ങള്‍ കഴിയുന്നതിനിടെയാണ് അപകടം. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് വിവരം.
അപകടത്തില്‍പ്പെട്ടെങ്കിലും പരാതിയോ കാര്യമായ പരിക്കോ ഇല്ലാത്തതിനാല്‍ ബസ് സര്‍വീസ് തുടര്‍ന്നു. ബസ് അപകടത്തില്‍പ്പെട്ടതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ മുന്‍കൈ എടുത്താണ് വോള്‍വോ ബസുകളിറക്കിയത്. അടുത്തിടെ വോള്‍വോയുടെ ഏറ്റവും പുതിയ സ്ലീപ്പര്‍ ബസുകളും കെഎസ്ആര്‍ടിസി സ്വന്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha


























