കുണ്ടറയില്‍ അത്രയും കടുത്ത മത്സരമല്ല താന്‍ നേരിടുന്നതെന്ന് എൽഡിഎഫ് സ്ഥാനാർഥി മേഴ്‌സിക്കുട്ടിയമ്മ ; മത്സരമില്ലെന്ന് പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നായിരുന്നു യു ഡി എഫ് സ്ഥാനാർഥി പി സി വിഷ്ണുനാഥ്

കുണ്ടറയില്‍ അത്രയും കടുത്ത മത്സരമല്ല താന്‍ നേരിടുന്നതെന്ന് തറപ്പിച്ച് പറഞ്ഞ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. എന്നാല്‍ മന്ത്രിയുടെ ഈ പ്രസ്താവനയ്‌ക്ക് മറുപടി യുഡിഎഫ് സ്ഥാനാര്‍ഥി പി സി വിഷ്ണുനാഥ് നൽകി. മത്സരമില്ലെന്ന് പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നായിരുന്നു പി സി വിഷ്ണുനാഥ് പറഞ്ഞത്.
അഞ്ച് തവണ കുണ്ടറയില്‍ മത്സരിച്ചപ്പോള്‍ മൂന്ന് വട്ടം വിജയവും രണ്ട് വട്ടം പരാജയപ്പെട്ടിരുന്നു മേഴ്സിക്കുട്ടിയമ്മ. മുതിര്‍ന്ന മന്ത്രിമാരില്‍ പലരെയും സ്ഥാനാര്‍ഥി പട്ടികയ്ക്ക് പുറത്തേക്ക് കടത്തിയിട്ടാണ് സിപിഎം വീണ്ടും കുണ്ടറയില്‍ അവസരം നല്‍കിയത്. മേഴ്സിക്കുട്ടിയമ്മയുടെ ആറാം മത്സരമാണ് ഇത്.
സംസ്ഥാനമെമ്പാടും യുഡിഎഫ് കോളിളക്കം സൃഷ്ടിക്കുന്ന ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍പ്പെട്ടിട്ട് കൂടി കുണ്ടറയില്‍ കടുത്തൊരു മല്‍സരം തനിക്ക് അനുഭവപ്പെടുന്നില്ലെന്നാണ് മേഴ്സിക്കുട്ടിയമ്മ പറയുന്നത്. മുപ്പതിനായിരത്തിലധികം വോട്ടിനായിരുന്നു കുണ്ടറയില്‍ കഴിഞ്ഞ തവണ മേഴ്സിക്കുട്ടിയമ്മ വിജയിച്ചത്.
അതേ സമയം ആഴക്കടല്‍ കരാറില്‍ സർക്കാർ ജാഗ്രത പുലര്‍ത്തിയില്ല എന്നതുമാത്രമാണ് പറ്റിയ വീഴ്ച്ചയെന്നും പ്രതിപക്ഷം കെട്ടുകഥ പ്രചരിപ്പിക്കുകയാണെന്നും മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു .
ഇല്ലാത്ത കാര്യം ഉണ്ടെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നതിന്‍റെ യുക്തി മനസ്സിലാകുന്നില്ല. പ്രതിപക്ഷത്തിന്‍റെ പ്രചാരണം ഊതിപ്പെരുപ്പിക്കുന്നത് നാടിനോടുള്ള ദ്രോഹമാണ്. ആഴക്കടല്‍ മത്സ്യബന്ധന ലൈസന്‍സും കപ്പല്‍ നിര്‍മാണവും തമ്മില്‍ ബന്ധമില്ല.
ആഴക്കടല്‍ കരാറില്‍ ജാഗ്രത പുലര്‍ത്തിയില്ല എന്നതുമാത്രമാണ് സര്‍ക്കാറിന്‍റെ വീഴ്ചയെന്നും മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനിയുമായുള്ള ധാരണ പത്രം സര്‍ക്കാറിന്‍റെ അറിവോടെയാണെന്ന് സ്ഥാപിക്കുന്ന രേഖകള്‍ ചാനലുകള്‍ പുറത്തുവിട്ടിരുന്നു.
ഇ.എം.സി.സിയും സര്‍ക്കാരും തമ്മിലുള ധാരണ പ്രകാരണമാണ് കെ.എസ്.ഐ.എന്‍.സി കരാര്‍ ഒപ്പിട്ടതെന്ന് രേഖകളില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്ത് വന്നിരുന്നു.
https://www.facebook.com/Malayalivartha


























