Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ് ടെലിവിഷൻ പരമ്പരകളിലൂടെ പ്രശസ്തയായ നടി സുഭാഷിണി തൂങ്ങി മരിച്ച നിലയിൽ.. ഭർത്താവിനെ വിഡിയോ കോൾ ചെയ്യുന്നതിനിടെ തൂങ്ങിമരിക്കുകയായിരുന്നുവെന്നും പൊലീസ്..


കണ്ണിൽ ചോരയില്ലാത്ത ക്രൂരത.. നഷ്ടപ്പെട്ടത് ഒരു അച്ഛന്റെയും മോന്റെയും ജീവനാണ്.. ഒമ്പത് പൊലീസുകാര്‍ക്ക് വധശിക്ഷ വിധിച്ച് മധുര ജില്ലാ കോടതി... അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ്..


കേരളത്തിലെത്തിയ ആഭ്യന്തരമന്ത്രി അമിത് ഷായെ പിണറായി വിജയൻ അത്ഭുതപ്പെടുത്തി കളഞ്ഞു..കേരളത്തിന്റെ വികസനം കണ്ടല്ല.. കോടാനുകോടികൾ കൊണ്ട് പിണറായി സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്തതുകണ്ടാണ് അമിത് ഷാ അത്ഭുതപ്പെട്ടത്..


ഒരൊറ്റ രാത്രികൊണ്ട് ഇറാന്റെ കഥ കഴിക്കാന്‍ അമേരിക്ക.. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ രാജ്യം നിശ്ചലമാകുമെന്നും ട്രംപ്.. പുനര്‍നിര്‍മ്മിക്കാന്‍ അവര്‍ക്ക് 100 വര്‍ഷം വേണ്ടിവരും..


സങ്കടക്കാഴ്ചയായി... ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു

45 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന് വിപുലമായ സംവിധാനങ്ങള്‍ സജ്ജം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിന് മുമ്പായി വാക്‌സിന്‍ സ്വീകരിച്ചിരിക്കണം; കോവിഡ് 19 വാക്‌സിന്‍ സ്വീകരിക്കേണ്ടത് വളരെ അത്യാവശ്യമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു

26 MARCH 2021 02:48 PM IST
മലയാളി വാര്‍ത്ത

ഏപ്രില്‍ ഒന്ന് മുതല്‍ 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുന്നതിന് വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികള്‍, പൊതുകെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ വാക്‌സിനേഷന്‍ സൗകര്യം ലഭ്യമാണ്.

45 വയസിന് മുകളില്‍ പ്രായമുള്ള ആരും തന്നെ വാക്‌സിന്‍ എടുക്കാന്‍ വിമുഖത കാണിക്കരുത്. മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈ വിഭാഗത്തിലെ എല്ലാവരും കോവിഡ് വാക്‌സിന്‍ സ്വീകരിക്കേണ്ടത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുവാന്‍ അത്യാവശ്യമാണെന്ന് സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി.

മാര്‍ച്ച് 23 ന് പ്രസിദ്ധീകരിച്ച സീറോ സര്‍വൈലന്‍സ് പഠന റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് 89.3 ശതമാനം ആളുകള്‍ കോവിഡ്-19 രോഗബാധ ഇതുവരെ ഉണ്ടാകാത്തവരാണ്. കേരളത്തില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത ഒരു വര്‍ഷത്തിന് ശേഷവും 10.7 ശതമാനം ആളുകള്‍ക്ക് മാത്രമേ രോഗബാധ ഉണ്ടായിട്ടുള്ളൂ എന്നത് രോഗപ്രതിരോധത്തില്‍ വളരെ പ്രധാനമായ കാര്യമാണ്.

എന്നാല്‍ 89.3 ശതമാനം ആളുകള്‍ക്ക് രോഗബാധ ഇനിയും ഉണ്ടാകുവാന്‍ ഇടയുളളതിനാല്‍ കോവിഡ് മഹാമാരി തുടരുവാനും രോഗവ്യാപനത്തിന്റെ പുതിയ തരംഗങ്ങള്‍ ഉണ്ടാകുവാനുമുള്ള സാധ്യതയുണ്ട്. സംസ്ഥാനത്ത് നടപ്പിലാക്കിയ റിവേഴ്‌സ് ക്വാറന്റൈന്‍ നടപടികളാണ് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഭാഗങ്ങളിലെ കുറഞ്ഞ സീറോ പ്രിവലന്‍സ് നിരക്കിന് കുറയാന്‍ കാരണം.

കുറഞ്ഞ രോഗബാധാ നിരക്ക് സംസ്ഥാനത്ത് തുടര്‍ന്നും നിലനിര്‍ത്തണമെങ്കില്‍ സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്പായി മുന്‍ഗണനാ ക്രമമനുസരിച്ച് വാക്‌സിന്‍ സ്വീകരിക്കേണ്ടവര്‍ വാക്‌സിന്‍ സ്വീകരിക്കണം.

ലോകരാജ്യങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിച്ചതിനെ തുടര്‍ന്ന് രോഗബാധ വലിയ തോതില്‍ കൂടുകയുണ്ടായി. അതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് മുമ്പായി 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരും വാക്‌സിന്‍ എടുത്തു എന്ന് ഉറപ്പാക്കേണ്ടതാണ്.

ജനിതക വ്യതിയാനം വന്നിട്ടുള്ള വ്യാപനശേഷി കൂടുതലുള്ളതോ രോഗതീവ്രതയും മരണവും കൂട്ടുന്നതോ രോഗപ്രതിരോധ ശേഷിയെ മറികടക്കുന്നതോ ആയ വൈറസുകളുടെ സാന്നിദ്ധ്യം കൂടി കണക്കിലെടുത്ത് 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരും വാക്‌സിന്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.

സാര്‍സ് കോവ് 2 വൈറസിനെതിരെ പ്രതിരോധ ശേഷി സൃഷ്ടിക്കുന്നതിനാല്‍ കോവിഡ് 19 വാക്‌സിനുകള്‍ രോഗത്തില്‍ നിന്നും സംരക്ഷണം നല്‍കുന്നു. രോഗാണുവുമായി നേരിട്ട് സമ്പര്‍ക്കം ഉണ്ടായാല്‍ പോലും ശരീരത്തിന് വൈറസിനോട് പൊരുതുവാനുള്ള ശക്തി വാക്‌സിനേഷന്‍ വഴി ശരീരത്തിന് ലഭിക്കും.

വാക്‌സിന്‍ സ്വീകരിക്കുക വഴി രോഗബാധ ഉണ്ടാകുവാനും മറ്റുള്ളവരിലേക്ക് പകര്‍ത്തുവാനുമുള്ള സാധ്യത കുറയുന്നതിനാല്‍ ചുറ്റുമുള്ളവരെയും സംരക്ഷിക്കുവാന്‍ കഴിയും.

പ്രായാധിക്യം ചെന്നവര്‍, മുതിര്‍ന്നവര്‍, മറ്റ് രോഗബാധിതര്‍ തുടങ്ങിയ രോഗബാധ ഉണ്ടായാല്‍ ഗുരുതരമാകുവാന്‍ സാധ്യതയുള്ളവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ സംരക്ഷിക്കുന്നതില്‍ വാക്‌സിനേഷന്‍ പ്രധാനമാണ്.

തീവ്രമായ രോഗാവസ്ഥകളും ആശുപത്രിവാസവും തടയുന്നതില്‍ കോവിഡ് വാക്‌സിനുകള്‍ 95 മുതല്‍ 100 ശതമാനം വരെയും മരണം തടയുന്നതില്‍ 100 ശതമാനവും ഫലപ്രദമാണ്.

രോഗബാധിതനായ ഒരാളില്‍ നിന്നും രോഗം പകരുന്നവരുടെ എണ്ണം ഗണ്യമായി കുറക്കുവാനും രോഗബാധയുടെ കണ്ണികള്‍ പൊട്ടിക്കുവാനും വാക്‌സിനേഷന്‍ വഴി സാധിക്കും. അവസരം ലഭ്യമാകുന്ന മുറയ്ക്ക് എല്ലാവരും കോവിഡ് 19 വാക്‌സിനേഷന്‍ സ്വീകരിച്ച് കോവിഡ് പ്രതിരോധത്തില്‍ പങ്കാളികളാകണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ഇതുവരെ 29,33,594 ഡോസ് വാക്‌സിനാണ് ആകെ നല്‍കിയത്. ആരോഗ്യ പ്രവര്‍ത്തകരില്‍ 4,70,643 ആദ്യഡോസ് വാക്‌സിനും 3,11,594 രണ്ടാം ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്. മുന്‍നിര പ്രവര്‍ത്തകരില്‍ 1,07,661 പേര്‍ ആദ്യ ഡോസും 63,063 പേര്‍ രണ്ടാം ഡോസും ഇതുവരെ സ്വീകരിച്ചു.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരില്‍ 3,13,406 പേര്‍ ആദ്യ ഡോസും 4,564 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍, 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ എന്നിവരില്‍ നിന്നും 16,62,663 പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശ പ്രകാരം കോവിഷീല്‍ഡ് വാക്‌സിന്‍ ആദ്യ ഡോസായി എടുത്തിട്ടുള്ളവര്‍ രണ്ടാം ഡോസ് ആദ്യ ഡോസ് എടുത്ത് കഴിഞ്ഞ് 42 ദിവസം മുതല്‍ 56 ദിവസത്തിനുള്ളില്‍ എടുക്കേണ്ടതാണ്. കോവാക്‌സിന്‍ ആദ്യ ഡോസായി എടുത്തിട്ടുള്ളവര്‍, ആദ്യഡോസ് എടുത്ത് 28 ദിവസം കഴിഞ്ഞ് 42 ദിവസത്തിനുള്ളില്‍ രണ്ടാം ഡോസ് സ്വീകരിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒറ്റെയെണ്ണം കലാശക്കൊട്ടിനിറങ്ങണ്ട പുതുപ്പള്ളിയില്‍ കൊട്ടിക്കലാശമില്ല ചാണ്ടി ഉമ്മൻ ത്രസിപ്പിക്കുന്നു...!പാലക്കാട് രാഹുൽ കലാശക്കൊട്ടിനിറങ്ങും...?  (7 minutes ago)

ഇറാന്റെ വൈദ്യുത നിലയങ്ങൾ വളഞ്ഞ് ചാവേറുകൾ...! ഘോര യുദ്ധം ഉടൻ..! അമേരിക്കയെ ഒറ്റി ചാരനെ റാഞ്ചി  (45 minutes ago)

ഹോട്ടൽ ജീവനക്കാരൻ ഉടമയെ കുത്തിക്കൊലപ്പെടുത്തി... പ്രതി പിടിയിൽ  (47 minutes ago)

പാലക്കാട് കൊട്ടിക്കലാശത്തിന് രാഹുൽ എത്തും ?വമ്പൻ ട്വിസ്റ്റ് പുതുപ്പള്ളിയില്‍..!  (1 hour ago)

നടി സുഭാഷിണി തൂങ്ങി മരിച്ചു  (1 hour ago)

സംസ്ഥാനത്ത് ഇന്ന് വൈകിട്ട് 6 മുതൽ 9ന് വൈകിട്ട് ആറുവരെ മദ്യ ശാലകൾ തുറക്കില്ല... 48 മണിക്കൂർ ഡ്രൈഡേ പ്രഖ്യാപിച്ചു  (1 hour ago)

  രാജ്യത്ത് എൽപിജി ക്ഷാമമുള്ളതിനാൽ ഓട്ടോറിക്ഷകൾ പെട്രോളിലേക്ക് മാറണമെന്ന് കേന്ദ്രമന്ത്രി    (1 hour ago)

54 വർഷത്തിന് ശേഷം ചന്ദ്രന്‍റെ മറുപുറത്ത് മനുഷ്യൻ..!ഭൂമിയുമായി എല്ലാ ബന്ധവും നഷ്ടപ്പെട്ടു, 40 മിനിറ്റ് ബ്ലാക്ക്ഔട്ട്....  (1 hour ago)

രഹസ്യഭാഗങ്ങളില്‍ ലാത്തി കയറ്റി  (1 hour ago)

ആന്ധ്രപ്രദേശിന്റെ ഭരണ കേന്ദ്രമായി അമരാവതിയെ ഉയർത്താനുള്ള ദീർഘകാലത്തെ ആവശ്യങ്ങൾക്ക് അവസാനം...‌ ആന്ധ്രപ്രദേശ് പുനഃസംഘടന (ഭേദഗതി) നിയമത്തിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപതി മുർമു  (1 hour ago)

നിയമസഭ തിരഞ്ഞെടുപ്പിന് ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായി... 1207 പോളിംഗ് സ്റ്റേഷനുകൾ, പോളിംഗ് ഡ്യൂട്ടികൾക്കായി നിയോഗിച്ചിരിക്കുന്നത് ആറായിരത്തോളം ഉദ്യോഗസ്ഥരെ...  (1 hour ago)

മലയാളി പ്രവാസി താമസസ്ഥലത്തിന് സമീപം വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ....  (2 hours ago)

ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെ നേരിടും...  (2 hours ago)

ഐപിഎല്ലിൽ തിങ്കളാഴ്ചത്തെ കൊൽക്കത്ത നൈറ്റ് റൈഡഴ്‌സ്-പഞ്ചാബ് കിങ്‌സ് മത്സരം മഴമൂലം ഉപേക്ഷിച്ചു...  (2 hours ago)

  ഉംറ നിർവഹിക്കാനായി സൗദി അറേബ്യയിലെത്തിയ പാലക്കാട് പട്ടാമ്പി സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു  (2 hours ago)

Malayali Vartha Recommends