തിരുവനന്തപുരം മെഡിക്കൽ കോളേജ് ഓർത്തോപീഡിക്സ് വിഭാഗം റിട്ട. മേധാവി ഡോ. ചെറിയാൻ എം. തോമസ് നിര്യാതനായി

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഓർത്തോപീഡിക്സ് വിഭാഗം റിട്ട. മേധാവി കോട്ടയം പുതുപ്പള്ളി മന്നപറമ്പിൽ ഡോ. ചെറിയാൻ എം. തോമസ് (83) എറണാകുളത്ത് നിര്യാതനായി.
തിരുവനന്തപുരം എസ്.പി ഫോർട്ട് ആശുപത്രിയിലെ ചീഫ് കൺസൾട്ടന്റായിരുന്നു അദ്ദേഹം. ഇന്ന് രാവിലെ പത്ത് വരെ ആലുവ തോട്ടക്കാട്ടുകരയിൽ മകന്റെ വസതിയിൽ മൃതദേഹം പൊതുദർശനത്തിന് വയ്‌ക്കും. സംസ്കാരം വൈകിട്ട് മൂന്നിന് പുതുപ്പള്ളി എറികാട് മർത്തോമ പള്ളി സെമിത്തേരിയിൽ നടക്കും .ഭാര്യ: റെബേക്ക ചെറിയാൻ (കോട്ടയം താഴത്തങ്ങാടി തട്ടുങ്കൽ കുടുംബാംഗം). മക്കൾ: ഡോ. തോമസ് ചെറിയാൻ (ആലുവ), ഡോ. സെറ ചെറിയാൻ (എറണാകുളം). മരുമക്കൾ: ഡോ. ബിന്ദു എബ്രഹാം, ഡോ. തോമസ് അരുൺ വർഗീസ്.
"
https://www.facebook.com/Malayalivartha


























