Widgets Magazine
20
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം..ഒടുവിൽ പ്രതിയെ പിടിച്ച് പോലീസ്..മാസങ്ങളായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി ഡോ. എം.കെ. റാം ഒടുവില്‍ പിടിയിലായി...


ഒറ്റമുറി വീടിനുള്ളില്‍ ബിജു എന്ന യുവാവ് ക്രൂരമായി കൊല്ലപ്പെട്ട സംഭവം..പ്രതികളെ പിടിക്കാനാവാതെ പോലീസ്..ശരീരത്തില്‍ ആകെ 45 മുറിവുകളുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.. സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു...


അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ശക്തം..ഇറാന്റെ ആണവനിലയത്തിൽ പൊട്ടിത്തെറി..അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഗുരുതരമായ തകരാറുകള്‍.. മണിക്കൂറുകളോളമാണ് പവര്‍ കട്ടുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്..


കോട്ടയത്ത് മകൻ മാത്രം ബാക്കി..കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു... സംസ്‌കാരം പിന്നീട് നടക്കും..മകന് വേണ്ടിയുള്ള പ്രാർത്ഥനയിലാണ് ബന്ധുക്കൾ...


തോല്‍വിക്ക് പിന്നാലെ നിയന്ത്രണം വിട്ട അര്‍ജന്റീന താരങ്ങള്‍.. കയ്യാങ്കളി ഫുട്‌ബോള്‍ ലോകത്തിന് നാണക്കേടായി.. കയ്യാങ്കളി ഫുട്‌ബോള്‍ ലോകത്തിന് നാണക്കേടായി..

45 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന് വിപുലമായ സംവിധാനങ്ങള്‍; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിന് മുമ്പായി ഇവര്‍ വാക്‌സിന്‍ സ്വീകരിച്ചിരിക്കണം, കോവിഡ് 19 വാക്‌സിന്‍ സ്വീകരിക്കേണ്ടത് വളരെ അത്യാവശ്യം

26 MARCH 2021 04:48 PM IST
മലയാളി വാര്‍ത്ത

More Stories...

കിരീടം സ്വന്തമാക്കിയ സ്പെയിൻ ലോക ഫുട്ബോളിൽ തങ്ങളുടെ മികവ് ഒരിക്കൽക്കൂടി അടയാളപ്പെടുത്തി; ഫൈനൽ വരെ പോരാട്ടവീര്യത്തോടെയും മികച്ച പ്രകടനത്തോടെയും മുന്നേറിയ അർജന്റീന ടീമിനും അഭിനന്ദനങ്ങൾ- പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഓപ്പറേഷന്‍ തൂഫാൻ; 141 പേര്‍ കൂടി അറസ്റ്റിൽ

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

ഇനി പ്രതികാരമില്ല ; എന്നെ തൂക്കി കൊന്നോളൂ; ചെന്താമരയുടെ അഭിനയം ; തൂക്കിയെറിഞ്ഞ് കോടതി; ചെന്താമരയ്ക്കുള്ള തൂക്ക് കയറൊരുക്കി ആരാച്ചാർ...!!!

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം..ഒടുവിൽ പ്രതിയെ പിടിച്ച് പോലീസ്..മാസങ്ങളായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി ഡോ. എം.കെ. റാം ഒടുവില്‍ പിടിയിലായി...

ഏപ്രില്‍ ഒന്ന് മുതല്‍ 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുന്നതിന് വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികള്‍, പൊതുകെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ വാക്‌സിനേഷന്‍ സൗകര്യം ലഭ്യമാണ്. 45 വയസിന് മുകളില്‍ പ്രായമുള്ള ആരും തന്നെ വാക്‌സിന്‍ എടുക്കാന്‍ വിമുഖത കാണിക്കരുത്. മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈ വിഭാഗത്തിലെ എല്ലാവരും കോവിഡ് വാക്‌സിന്‍ സ്വീകരിക്കേണ്ടത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുവാന്‍ അത്യാവശ്യമാണെന്ന് സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി.

മാര്‍ച്ച് 23 ന് പ്രസിദ്ധീകരിച്ച സീറോ സര്‍വൈലന്‍സ് പഠന റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് 89.3 ശതമാനം ആളുകള്‍ കോവിഡ്-19 രോഗബാധ ഇതുവരെ ഉണ്ടാകാത്തവരാണ്. കേരളത്തില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത ഒരു വര്‍ഷത്തിന് ശേഷവും 10.7 ശതമാനം ആളുകള്‍ക്ക് മാത്രമേ രോഗബാധ ഉണ്ടായിട്ടുള്ളൂ എന്നത് രോഗപ്രതിരോധത്തില്‍ വളരെ പ്രധാനമായ കാര്യമാണ്. എന്നാല്‍ 89.3 ശതമാനം ആളുകള്‍ക്ക് രോഗബാധ ഇനിയും ഉണ്ടാകുവാന്‍ ഇടയുളളതിനാല്‍ കോവിഡ് മഹാമാരി തുടരുവാനും രോഗവ്യാപനത്തിന്റെ പുതിയ തരംഗങ്ങള്‍ ഉണ്ടാകുവാനുമുള്ള സാധ്യതയുണ്ട്. സംസ്ഥാനത്ത് നടപ്പിലാക്കിയ റിവേഴ്‌സ് ക്വാറന്റൈന്‍ നടപടികളാണ് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഭാഗങ്ങളിലെ കുറഞ്ഞ സീറോ പ്രിവലന്‍സ് നിരക്കിന് കുറയാന്‍ കാരണം. കുറഞ്ഞ രോഗബാധാ നിരക്ക് സംസ്ഥാനത്ത് തുടര്‍ന്നും നിലനിര്‍ത്തണമെങ്കില്‍ സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്പായി മുന്‍ഗണനാ ക്രമമനുസരിച്ച് വാക്‌സിന്‍ സ്വീകരിക്കേണ്ടവര്‍ വാക്‌സിന്‍ സ്വീകരിക്കണം. ലോകരാജ്യങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിച്ചതിനെ തുടര്‍ന്ന് രോഗബാധ വലിയ തോതില്‍ കൂടുകയുണ്ടായി. അതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് മുമ്പായി 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരും വാക്‌സിന്‍ എടുത്തു എന്ന് ഉറപ്പാക്കേണ്ടതാണ്.

ജനിതക വ്യതിയാനം വന്നിട്ടുള്ള വ്യാപനശേഷി കൂടുതലുള്ളതോ രോഗതീവ്രതയും മരണവും കൂട്ടുന്നതോ രോഗപ്രതിരോധ ശേഷിയെ മറികടക്കുന്നതോ ആയ വൈറസുകളുടെ സാന്നിദ്ധ്യം കൂടി കണക്കിലെടുത്ത് 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരും വാക്‌സിന്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.

സാര്‍സ് കോവ് 2 വൈറസിനെതിരെ പ്രതിരോധ ശേഷി സൃഷ്ടിക്കുന്നതിനാല്‍ കോവിഡ് 19 വാക്‌സിനുകള്‍ രോഗത്തില്‍ നിന്നും സംരക്ഷണം നല്‍കുന്നു. രോഗാണുവുമായി നേരിട്ട് സമ്പര്‍ക്കം ഉണ്ടായാല്‍ പോലും ശരീരത്തിന് വൈറസിനോട് പൊരുതുവാനുള്ള ശക്തി വാക്‌സിനേഷന്‍ വഴി ശരീരത്തിന് ലഭിക്കും. വാക്‌സിന്‍ സ്വീകരിക്കുക വഴി രോഗബാധ ഉണ്ടാകുവാനും മറ്റുള്ളവരിലേക്ക് പകര്‍ത്തുവാനുമുള്ള സാധ്യത കുറയുന്നതിനാല്‍ ചുറ്റുമുള്ളവരെയും സംരക്ഷിക്കുവാന്‍ കഴിയും.

പ്രായാധിക്യം ചെന്നവര്‍, മുതിര്‍ന്നവര്‍, മറ്റ് രോഗബാധിതര്‍ തുടങ്ങിയ രോഗബാധ ഉണ്ടായാല്‍ ഗുരുതരമാകുവാന്‍ സാധ്യതയുള്ളവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ സംരക്ഷിക്കുന്നതില്‍ വാക്‌സിനേഷന്‍ പ്രധാനമാണ്. തീവ്രമായ രോഗാവസ്ഥകളും ആശുപത്രിവാസവും തടയുന്നതില്‍ കോവിഡ് വാക്‌സിനുകള്‍ 95 മുതല്‍ 100 ശതമാനം വരെയും മരണം തടയുന്നതില്‍ 100 ശതമാനവും ഫലപ്രദമാണ്. രോഗബാധിതനായ ഒരാളില്‍ നിന്നും രോഗം പകരുന്നവരുടെ എണ്ണം ഗണ്യമായി കുറക്കുവാനും രോഗബാധയുടെ കണ്ണികള്‍ പൊട്ടിക്കുവാനും വാക്‌സിനേഷന്‍ വഴി സാധിക്കും. അവസരം ലഭ്യമാകുന്ന മുറയ്ക്ക് എല്ലാവരും കോവിഡ് 19 വാക്‌സിനേഷന്‍ സ്വീകരിച്ച് കോവിഡ് പ്രതിരോധത്തില്‍ പങ്കാളികളാകണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ഇതുവരെ 29,33,594 ഡോസ് വാക്‌സിനാണ് ആകെ നല്‍കിയത്. ആരോഗ്യ പ്രവര്‍ത്തകരില്‍ 4,70,643 ആദ്യഡോസ് വാക്‌സിനും 3,11,594 രണ്ടാം ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്. മുന്‍നിര പ്രവര്‍ത്തകരില്‍ 1,07,661 പേര്‍ ആദ്യ ഡോസും 63,063 പേര്‍ രണ്ടാം ഡോസും ഇതുവരെ സ്വീകരിച്ചു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരില്‍ 3,13,406 പേര്‍ ആദ്യ ഡോസും 4,564 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍, 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ എന്നിവരില്‍ നിന്നും 16,62,663 പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശ പ്രകാരം കോവിഷീല്‍ഡ് വാക്‌സിന്‍ ആദ്യ ഡോസായി എടുത്തിട്ടുള്ളവര്‍ രണ്ടാം ഡോസ് ആദ്യ ഡോസ് എടുത്ത് കഴിഞ്ഞ് 42 ദിവസം മുതല്‍ 56 ദിവസത്തിനുള്ളില്‍ എടുക്കേണ്ടതാണ്. കോവാക്‌സിന്‍ ആദ്യ ഡോസായി എടുത്തിട്ടുള്ളവര്‍, ആദ്യഡോസ് എടുത്ത് 28 ദിവസം കഴിഞ്ഞ് 42 ദിവസത്തിനുള്ളില്‍ രണ്ടാം ഡോസ് സ്വീകരിക്കണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കിരീടം സ്വന്തമാക്കിയ സ്പെയിൻ ലോക ഫുട്ബോളിൽ തങ്ങളുടെ മികവ് ഒരിക്കൽക്കൂടി അടയാളപ്പെടുത്തി; ഫൈനൽ വരെ പോരാട്ടവീര്യത്തോടെയും മികച്ച പ്രകടനത്തോടെയും മുന്നേറിയ അർജന്റീന ടീമിനും അഭിനന്ദനങ്ങൾ- പ്രതിപക്ഷ നേതാവ്  (1 hour ago)

ഓപ്പറേഷന്‍ തൂഫാൻ; 141 പേര്‍ കൂടി അറസ്റ്റിൽ  (1 hour ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

കള്ളൻ എന്ന് കേട്ടാൽ തന്നെ അത് താനാണെന്നുള്ള തോന്നലൊക്കെ നല്ലതാണെങ്കിലും, നാട്ടിൽ മറ്റൊരു വിജയനും “കള്ളൻ വിജയൻ” എന്ന പേര് വരാൻ പാടില്ല എന്നുള്ള ഈ പ്രൊഫഷണൽ ഈഗോ ശരിയല്ല; പിണറായി വിജയനെതിരെ ആഞ്ഞടിച്ച് രാഹ  (1 hour ago)

ഇനി പ്രതികാരമില്ല ; എന്നെ തൂക്കി കൊന്നോളൂ; ചെന്താമരയുടെ അഭിനയം ; തൂക്കിയെറിഞ്ഞ് കോടതി; ചെന്താമരയ്ക്കുള്ള തൂക്ക് കയറൊരുക്കി ആരാച്ചാർ...!!!  (1 hour ago)

വിസ്മയാ മോഹൻലാലിൻ്റെയും, മോഹൻലാലിൻ്റേയും വലിയ ക്ലോസപ്പ് ലുക്ക്; തുടക്കം ആഗസ്റ്റ് ഏഴിന്, പുതിയ പോസ്റ്റർ എത്തി!!!  (1 hour ago)

മുഖ്യപ്രതി ഡോ. എം.കെ. റാം കുടകില്‍ പിടിയില്‍;  (1 hour ago)

KOZHIKODE ഗുരുതര ആരോപണവുമായി 'അമ്മ  (2 hours ago)

ഇറാൻ ആണവനിലയത്തിനു നേർക്ക് ആക്രമണം  (2 hours ago)

ഗ്രൗണ്ടിൽ കൂട്ടത്തല്ല്..  (2 hours ago)

PINARAYI മനുഷ്യ നിർമ്മിത ദുരന്തമെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ  (3 hours ago)

'തൂക്കി കൊല്ലെടോ എന്നെ ഡെസ്‌കിലിടിച്ച് ജഡ്ജി കെന്നത്ത് ഈ കാലനെ തൂക്കി കൊല്ലും..! വിധികേട്ട് പൊട്ടിക്കരഞ്ഞ് ചെന്താമര  (3 hours ago)

വിജയ്‌ക്കെതിരെ അപകീര്‍ത്തി പ്രസംഗം നടത്തിയ ഡിഎംകെ എംഎല്‍എ അറസ്റ്റില്‍  (4 hours ago)

നെന്മാറ ഇരട്ടകൊലകേസ് പ്രതി ചെന്താമരയ്ക്ക് വധശിക്ഷ  (4 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്കെതിരെ വധ ഭീഷണി  (4 hours ago)

Malayali Vartha Recommends