'ഏതു പക്ഷമായാലും രാഷ്ട്രീയം പറയുന്നവളെ, പൊതുധാരയിലേക്ക് വരുന്നവളെ ആക്രമിക്കുന്നത് ശരീരം കൊണ്ടാകുന്നത് എത്ര മോശമാണ്. ആശയത്തെ ആശയം കൊണ്ട് നേരിടൂ.. ഇത്തരം തരംതാണ പരിപാടികൾ ചെയ്യാതെ.ഇതൊരു പൊളിറ്റിക്കൽ joke ആയി കാണുന്നില്ല...' വൈറലായി കുറിപ്പ്

നടി ഷക്കീല കോണ്‍ഗ്രസില്‍ ചേര്‍ന്നത് ഏറെ വാര്‍ത്താപ്രാധാന്യം നേടുകയുണ്ടായി. അത് സ്വാഭാവികവുമാണ് എന്നതാണ്. എന്നാല്‍ പലരും ആ വാര്‍ത്തയുടെ നെഗറ്റീവ് വശമാണ് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ട്രോളുകളും നിര്‍ലോഭം ഇറങ്ങിക്കഴിഞ്ഞു. ചിലര്‍ അശ്ലീലച്ചുവ കലര്‍ന്ന ട്രോളുകള്‍ തയ്യാറാക്കുകയും ചെയ്തു ഇക്കൂട്ടര്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ചുകൊണ്ട് കുറിപ്പ് പങ്കുവയ്ക്കുകയാണ് അഭിഭാഷക കൂടിയായ ഷഹ്ന.
ഏതു പക്ഷമായാലും രാഷ്ട്രീയം പറയുന്നവളെ,പൊതുധാരയിലേക്ക് വരുന്നവളെ ആക്രമിക്കുന്നത് ശരീരം കൊണ്ടാകുന്നത് എത്ര മോശമാണെന്ന് ഷഹ്ന കുറിക്കുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് ഷഹ്നയുടെ കുറിപ്പ്.
ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:
രഹസ്യമായി ഷക്കീല യുടെ വീഡിയോ കാണുകയും ആസ്വദിക്കുകയും അതേ സമയം പരസ്യമായി പരിഹസിക്കുകയും ചെയ്യുന്നവരിൽ കണ്ടു വരുന്ന ഇത്തരം ട്രോൾ മനോഭാവത്തെ ശക്തമായി എതിർക്കുന്നു. ഷക്കീലയുടെ രാഷ്ട്രീയ തീരുമാനത്തെ (ഏതു പാർട്ടിയിലേക്കും ആകട്ടെ) പരിഹസിക്കാതെ അവരെ ഉൾകൊള്ളാൻ കഴിയാത്ത മനുഷ്യരുടെ പുരോഗമന ചിന്തയോട് എനിക്ക് ചിരിയാണു വരുന്നത്
ലൈംഗിക ആകർഷണം അത്ര കൊടുംപാതകമൊന്നും അല്ലന്ന് മനസ്സിലാക്കാൻ കഴിയുന്ന കാലമായില്ലേ ഇതുവരെ..!! ഏതു പക്ഷമായാലും രാഷ്ട്രീയം പറയുന്നവളെ, പൊതുധാരയിലേക്ക് വരുന്നവളെ ആക്രമിക്കുന്നത് ശരീരം കൊണ്ടാകുന്നത് എത്ര മോശമാണ്. ആശയത്തെ ആശയം കൊണ്ട് നേരിടൂ.. ഇത്തരം തരംതാണ പരിപാടികൾ ചെയ്യാതെ.ഇതൊരു പൊളിറ്റിക്കൽ joke ആയി കാണുന്നില്ല.
അന്നത്തിനു വേണ്ടി ആയാലും സുഖത്തിനു വേണ്ടി ആയാലും ശരീരം അവളുടെ ചോയ്സ് ആണ്. അതിനെ പരിഹസിക്കാൻ ഇത്തരം വാർത്തകൾ ഇടുന്നവർ ആലോചിക്കേണ്ടത് ഒരു പെണ്ണിന്റെ വിയർപ്പിന്റെ വിലയെ നിങ്ങൾക്ക് ഒക്കെ ഉള്ളുവെന്ന് വെളിപ്പെടുത്തുകയാണ്.അല്ലേ? കാലം മാറി. ഇത്തരം ഗിമ്മിക്കുകളെ പരസ്യമായി പുച്ഛിച്ചു തള്ളുന്നു
https://www.facebook.com/Malayalivartha


























