Widgets Magazine
21
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെമ്പായത്ത് ബാറിൽ നടന്ന സംഘർഷത്തിനിടെ അക്രമി പെട്രോൾ ഒഴിച്ച് തീകൊളുത്തിയയാൾ ചികിത്സയിലിരി​ക്കെ മരണത്തിന് കീഴടങ്ങി


ദുബൈയിൽ കൊടുങ്ങല്ലൂർ എറിയാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി...


ലാൽസലാം.... സിപിഐ എം സ്ഥാപക നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ്‌ അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം ഇന്ന്... ആലപ്പുഴ പുന്നപ്രയിലെ വലിയ ചുടുകാട്ടിൽ വിഎസിന്റെ സ്മരണാർത്ഥം നിർമ്മിച്ച സ്തൂപത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ രാവിലെ പുഷ്പാർച്ചന നടക്കും


യുക്രെയ്നിൽ ഒഡേസ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം...ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന മലയാളി ജീവനക്കാരനടക്കം പത്തു നാവികർ കൊല്ലപ്പെട്ടതായി സൂചന....


ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം..ഒടുവിൽ പ്രതിയെ പിടിച്ച് പോലീസ്..മാസങ്ങളായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി ഡോ. എം.കെ. റാം ഒടുവില്‍ പിടിയിലായി...

'നിങ്ങള്‍ ഇപ്പോള്‍ പറയുന്നത് മുഴുവനും വര്‍ഗീയതയും സവര്‍ണതയുമാണ്. എല്ലാ മതങ്ങളിലെയും ആചാരങ്ങള്‍ നിങ്ങള്‍ സംരക്ഷിക്കുമെന്ന് നിങ്ങള്‍ പറയുമ്ബോള്‍ നിങ്ങള്‍ ശരിക്കും ആരാണെന്നു ഓര്‍ത്തു പോകുകയാണ്...' സുരേഷ്‌ഗോപിയെ രൂക്ഷമായി വിമർശിച്ച് ലക്ഷ്മി രജീവ്

27 MARCH 2021 04:53 PM IST
മലയാളി വാര്‍ത്ത

More Stories...

ഇടിച്ചിട്ട് നിര്‍ത്താതെ പോകുന്ന വാഹനങ്ങളേയും വ്യക്തികളേയും കണ്ടെത്താന്‍ ജില്ലതോറും പൊലീസിന്റെ സ്‌ക്വാഡ് രൂപീകരിക്കണമെന്ന ഉത്തരവുമായി ഹൈക്കോടതി

വൈദ്യുതി വിതരണരംഗത്ത് ജീവനക്കാർ അപകടത്തിൽപ്പെടുന്ന സാഹചര്യത്തിൽ സുരക്ഷമാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് സർക്കുലറുമായി കെ.എസ്.ഇ.ബി

കോഴിക്കോട് യുവാവ് മരിച്ച സംഭവം... ബന്ധു കസ്റ്റഡിയിൽ

വെമ്പായത്ത് ബാറിൽ നടന്ന സംഘർഷത്തിനിടെ അക്രമി പെട്രോൾ ഒഴിച്ച് തീകൊളുത്തിയയാൾ ചികിത്സയിലിരി​ക്കെ മരണത്തിന് കീഴടങ്ങി

ലാൽസലാം.... സിപിഐ എം സ്ഥാപക നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ്‌ അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം ഇന്ന്... ആലപ്പുഴ പുന്നപ്രയിലെ വലിയ ചുടുകാട്ടിൽ വിഎസിന്റെ സ്മരണാർത്ഥം നിർമ്മിച്ച സ്തൂപത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ രാവിലെ പുഷ്പാർച്ചന നടക്കും

ശബരിമല വിഷയത്തില്‍ തന്റെ വിശ്വാസ പ്രമാണങ്ങളെ തൊട്ടു കളിച്ച സര്‍ക്കാരിനെ തച്ചുടയ്ക്കണമെന്ന തൃശൂര്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥി സുരേഷ് ​ഗോപിയുടെ പ്രസ്താവനക്കെതിരെ രൂക്ഷവിമര്‍ശനവുമായി എഴുത്തുകാരി ലക്ഷ്മി രാജീവ് രംഗത്ത് എത്തുകയുണ്ടായി. വര്‍ഗീയ വാദിയായ സുരേഷ് ഗോപിയാണോ നിങ്ങളെന്ന് ചോദിക്കുകയാണ് ലക്ഷ്മി രജീവ്. ഒരു നല്ല മനുഷ്യനായി ജീവിക്കാനുള്ള അവസരം നിങ്ങള്‍ എന്തിനാണ് വേണ്ടെന്നു വച്ചത്? താങ്കള്‍ ഇപ്പോള്‍ ദൈവത്തില്‍ നിന്നും ഒരുപാട് അകലെയാണ്. ഒരിക്കലും കാണാന്‍ സാധിക്കാത്ത വിധം അകലെ എന്ന് ലക്ഷ്മി രാജീവ് തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ:

പ്രിയ സുരേഷ് ഗോപി, നിങ്ങള്‍ ഒരു നല്ല മനുഷ്യന്‍ ആയിരുന്നു പണ്ട്. കുഞ്ഞു മകള്‍ ലക്ഷ്മിയുടെ മരണത്തില്‍ നെഞ്ച് പൊട്ടി കരയുന്ന, സിനിമയില്‍ ചാന്‍സ് ഇല്ലാത്ത കാലത്ത് ഉള്ള സങ്കടങ്ങള്‍ തുറന്നു പറഞ്ഞ, എന്നോ യാത്രയില്‍ തമ്മില്‍ കണ്ട പരിചയം സ്‌നേഹമായി സൂക്ഷിച്ച എവിടെ വിളിച്ചാലും ഓടിയെത്തുന്ന, വിളിച്ചാല്‍ ഫോണ്‍ എടുക്കുന്ന സുരേഷ് ഗോപി.

അനീതിക്കും അക്രമത്തിനും എതിരെ പോരാടുന്ന ആദര്‍ശ ധീരനായ പൊലീസ് ഓഫീസര്‍ വേഷങ്ങളില്‍ തിളങ്ങിയ നിങ്ങളില്‍ ആകൃഷ്ടരായി പൊലീസ് ജോലിയില്‍ കയറിയ ചെറുപ്പക്കാര്‍ നിരവധിയാണ്.

നിങ്ങള്‍ ഒരു വര്‍ഗീയ പാര്‍ട്ടിയില്‍ ചേരുമ്ബോഴും അത്രയധികം ഞെട്ടല്‍ തോന്നിയില്ല. ആ പാര്‍ട്ടി നിങ്ങളെക്കൊണ്ട് അല്‍പ്പമെങ്കിലും മെച്ചപ്പെടുമെന്ന് ആശിച്ചു പോകാനുള്ള കനിവ് നിങ്ങളില്‍ ഉണ്ടായിരുന്നു. നിങ്ങളില്‍ മാത്രം.

സ്വാമി അയ്യപ്പന്റെ പടം വരച്ച ഷര്‍ട്ടുമിട്ടു നിങ്ങള്‍ ഇപ്പോള്‍ പറയുന്നത് മുഴുവനും വര്‍ഗീയതയും സവര്‍ണതയുമാണ്. എല്ലാ മതങ്ങളിലെയും ആചാരങ്ങള്‍ നിങ്ങള്‍ സംരക്ഷിക്കുമെന്ന് സ്വാമി അയ്യപ്പന്റെ ചിത്രം വരച്ചു ചേര്‍ത്ത ഷര്‍ട്ടുമിട്ടു കൊണ്ട് നിങ്ങള്‍ പറയുമ്ബോള്‍ നിങ്ങള്‍ ശരിക്കും ആരാണെന്നു ഓര്‍ത്തു പോകുകയാണ്.

ഒരു സെക്യുലര്‍ രാജ്യത്തെ തെരഞ്ഞെടുപ്പിനെ നേരിടുമ്ബോള്‍ അതൊരു പുണ്യ പുരാതന ബാലെ അല്ലെന്ന് അറിയാനുള്ള വിദ്യാഭ്യാസം നിങ്ങള്‍ക്കുണ്ട്. എന്തൊക്കെയാണ് നിങ്ങളുടെ സംഭാഷണത്തിലെ ഘടകങ്ങള്‍? മഹിഷി, മാളികപ്പുറം, യുദ്ധം, തേര് , ശംഖ് , കുന്തം , കൊടച്ചക്രം... ബ്രാഹ്മണന്‍ ആകാന്‍ ആഗ്രഹിക്കുന്ന നിങ്ങളെ, ബി.ജെ.പി പോലുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വിലക്കെടുക്കാന്‍ പാകത്തിന് വളര്‍ത്തിയത് ദൈവമല്ല ഇന്നാട്ടിലെ സാധാരണ മനുഷ്യരാണ്. അതില്‍ പട്ടിണി പാവങ്ങള്‍ വരെയുണ്ടാവും.

അവരുടെ എന്തെങ്കിലും പ്രശ്‌നങ്ങള്‍ നിങ്ങള്‍ തെരഞ്ഞെടുപ്പില്‍ അഡ്രെസ്സ് ചെയ്യുന്നുണ്ടോ? ഇല്ല. പ്രശസ്തമായ ഒരു ചൈനീസ് കവിതയുണ്ട്. ഞാന്‍ ഒരു പൂമ്ബാറ്റയാണോ, പൂമ്ബാറ്റയാണെന്ന് സ്വപ്നം കാണുന്ന മനുഷ്യനാണോ എന്ന്.

നിങ്ങള്‍ ശരിക്കും എന്തായിരുന്നു സുരേഷ് ഗോപി? നിങ്ങള്‍ക്കെങ്കിലും അത് ബോധ്യമുണ്ടോ? വര്‍ഗീയ വാദിയായ സുരേഷ് ഗോപിയോ, അതോ വര്‍ഗീയ വാദി ആയിരിക്കെ നല്ലവനായി അഭിനയിച്ച സുരേഷ് ഗോപിയോ?

ഒരു കാര്യം മാത്രം അറിയാം സുരേഷ് ഗോപി, താങ്കള്‍ ഇപ്പോള്‍ ദൈവത്തില്‍ നിന്നും ഒരുപാട് അകലെയാണ്. ഒരിക്കലും കാണാന്‍ സാധിക്കാത്ത വിധം അകലെ. നിങ്ങള്‍ തോല്‍ക്കുമ്ബോള്‍ ഓര്‍ക്കുക ,ദൈവം നിങ്ങളുടെ കൂടെ ഇല്ലെന്നു മാത്രം. ഒരു നല്ല മനുഷ്യനായി ജീവിക്കാനുള്ള അവസരം നിങ്ങള്‍ എന്തിനാണ് വേണ്ടെന്നു വച്ചത്? നിങ്ങളോട് ഇത് മാത്രം ചോദിക്കാനുള്ള സ്വാതന്ത്ര്യം ഞാന്‍ ബാക്കി വയ്ക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടിച്ചിട്ട് നിര്‍ത്താതെ പോകുന്ന വാഹനങ്ങളേയും വ്യക്തികളേയും കണ്ടെത്താന്‍ ജില്ലതോറും പൊലീസിന്റെ സ്‌ക്വാഡ് രൂപീകരിക്കണമെന്ന ഉത്തരവുമായി ഹൈക്കോടതി  (7 minutes ago)

സിക്കിമിൽ തുരങ്ക നിർമ്മാണ സൈറ്റിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് വാതക ചോർച്ചയുണ്ടായ സംഭവം... ഏഴ് പേരുടെ മൃതദേഹം കണ്ടെടുത്തു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം  (17 minutes ago)

വൈദ്യുതി വിതരണരംഗത്ത് ജീവനക്കാർ അപകടത്തിൽപ്പെടുന്ന സാഹചര്യത്തിൽ സുരക്ഷമാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് സർക്കുലറുമായി കെ.എസ്.ഇ.ബി  (58 minutes ago)

കോഴിക്കോട് യുവാവ് മരിച്ച സംഭവം... ബന്ധു കസ്റ്റഡിയിൽ  (1 hour ago)

വയനാട്ടിൽ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു....  (1 hour ago)

  ഇന്ത്യയിൽ ആദ്യമായി ഡെങ്കിപ്പനി പ്രതിരോധ വാക്സിന് അംഗീകാരം നൽകി...  (1 hour ago)

പണം, റിയൽ എസ്റ്റേറ്റ്, ആരോഗ്യം: (ജൂലൈ 21 സമ്പൂർണ്ണ രാശിഫലം)  (1 hour ago)

വെമ്പായത്ത് ബാറിൽ നടന്ന സംഘർഷത്തിനിടെ അക്രമി പെട്രോൾ ഒഴിച്ച് തീകൊളുത്തിയയാൾ ചികിത്സയിലിരി​ക്കെ മരണത്തിന് കീഴടങ്ങി  (1 hour ago)

ദുബൈയിൽ കൊടുങ്ങല്ലൂർ എറിയാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി...  (2 hours ago)

വി എസ്‌ അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം ഇന്ന്...  (2 hours ago)

യുക്രെയ്നിൽ ഒഡേസ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം...ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന മലയാളി ജീവനക്കാരനടക്കം പത്തു നാവികർ കൊല്ലപ്പെട്ടതായി സൂചന....  (2 hours ago)

പാചകവാതക ഇന്ധനമായി എഥനോള്‍ ഉപയോഗിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍  (10 hours ago)

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ അറസ്റ്റിലായ പ്രതിയെ വിട്ടയച്ച് കോടതി  (10 hours ago)

യുക്രെയിനില്‍ ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം  (11 hours ago)

തൃശൂർ പീച്ചിയിൽ നേരിയ ഭൂചലനം. ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം കേട്ടതായി നാട്ടുകാർ  (12 hours ago)

Malayali Vartha Recommends