ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഇടത് പാര്‍ട്ടികളുടെ നിലപാടില്‍ ഒരു മാറ്റവുമില്ല; സംസ്ഥാനത്തെ ഏതെങ്കിലുമൊരു മന്ത്രി സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് അഭിപ്രായം പറഞ്ഞാല്‍ അത് മുന്നണി നിലപാടായി കാണാനാകില്ലെന്ന് ആനി രാജ

ശബരിമല സ്ത്രീ പ്രവേശനം ലിംഗസമത്വവുമായി ബന്ധപ്പെട്ട വിഷയമാണെന്നും ഈ വിഷയത്തില്‍ ഇടത് പാര്‍ട്ടികളുടെ നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന് സിപിഐ മുതിര്‍ന്ന നേതാവ് ആനി രാജ. ശബരിമല സ്‌ത്രീപ്രവേശനത്തില്‍ ഇടതിപക്ഷം നിലപാടില്‍ നിന്ന് പിന്നോട്ട് പോകുമെന്ന് തോന്നുന്നില്ലെന്നും ആലുവയില്‍ നടന്ന പത്രസമ്മേളനത്തില്‍ ആനി രാജ അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ ഏതെങ്കിലുമൊരു മന്ത്രി ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് അഭിപ്രായം പറഞ്ഞാല്‍ അത് ഇടത് മുന്നണി നിലപാടായി കാണാനാകില്ല. ശബരിമലയിലേത് ലിംഗസമത്വമാണ് വിഷയം. ഇതില്‍ ഇടത് പാര്‍ട്ടികളുടെ അഭിപ്രായങ്ങള്‍ക്ക് മാറ്റമില്ല.
സംസ്ഥാനത്ത് പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും, ബിജെപിയും തിരഞ്ഞെടുപ്പില്‍ ശബരിമല മുഖ്യ വിഷയമാക്കി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തിലാണ് ആനി രാജയുടെ പ്രസ്‌താവന. ശബരിമല വിഷയത്തില്‍ കോടതി വിധി വന്നശേഷം മാത്രം നടപടിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ അഭിപ്രായം. വിഷയത്തില്‍ ദേവസ്വംമന്ത്രി പ്രതികരിച്ചതുമില്ല.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആദ്യം സ്‌ത്രീ പ്രവേശനത്തെ അനുകൂലിച്ചെങ്കിലും പിന്നീട് വിധി വരട്ടെ എന്നാണ് അഭിപ്രായപ്പെട്ടത്. സാമ്ബത്തിക സംവരണ വിഷയത്തില്‍ സുപ്രിംകോടതി മനുവാദത്തിലേക്ക് മടങ്ങുന്നതായി സംശയിക്കണമെന്നും ആനി രാജ അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha


























