കോവിഡ് വ്യാപനം രൂക്ഷമാകുന്നു; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍; കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ഡശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ധേശം നല്‍കിയിരിക്കുകയാണ്. മതപരവും രാഷ്ട്രീയപരവുമായ ആള്‍ക്കൂട്ടങ്ങള്‍ക്കടക്കമാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
രാത്രികാല കര്‍ഫ്യു നിലനില്‍ക്കും. റസ്റ്റോറന്റുകള്‍, മാളുകള്‍, പാര്‍ക്കുകള്‍ തുടങ്ങിയവ രാത്രി എട്ടുമണി മുതല്‍ ഏഴുവരെ അടച്ചിടും. ഈ സമയങ്ങളില്‍ ബീച്ചില്‍ പോകുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ഡശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന പിഴ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. നിയന്ത്രണങ്ങള്‍ കടുപ്പിക്കുമ്ബോഴും ജനങ്ങള്‍ മാസ്‌ക് ധരിക്കുന്നതിലടക്കം വിമുഖതകാണിക്കുകയാണ്.
https://www.facebook.com/Malayalivartha


























