പത്ത് ദിവസം നീണ്ടുനിന്ന ഉത്സവത്തിന് ശബരിമലയില്‍ പമ്പയിലെ ആറാട്ടോടെ ഇന്ന് കൊടിയിറക്കം...

ശബരീശ സന്നിധിയില്‍ പത്ത് ദിവസം നീണ്ടുനിന്ന ഉത്സവത്തിന് ഇന്ന് പമ്പയിലെ ആറാട്ടോടെ കൊടിയിറക്കം. ഇന്നലെ രാത്രി ശരംകുത്തിയില്‍ നടന്ന പള്ളിവേട്ട ഭക്തിസാന്ദ്രമായി. ഇതിന് മുന്നോടിയായി ശ്രീഭൂതബലിയുടെ നാലും വിളക്കെഴുന്നള്ളത്തിന്റെ മൂന്നും പ്രദക്ഷിണങ്ങള്‍ പൂര്‍ത്തിയാക്കി.
പുലര്‍ച്ചെ 5 ന് പള്ളിയുണര്‍ത്തി ഗോദര്‍ശനം നടത്തി മണ്ഡപത്തിലെ പൂജയ്ക്ക് ശേഷം ശ്രീകോവിലിനുള്ളിലേക്ക് എഴുന്നള്ളിച്ച് പൂജാചടങ്ങുകള്‍ ആരംഭിച്ചു.
9ഓടെ ആറാട്ട് പുറപ്പാടിനുള്ള ചടങ്ങുകള്‍ ആരംഭിക്കും. ആറാട്ടുബലി തൂകിയശേഷം പാണികൊട്ടി ഭഗവാനെ പുറത്തേക്ക് എഴുന്നള്ളിച്ച് പതിനെട്ടാംപടിയിറങ്ങി വാദ്യമേളങ്ങളുടെ അകമ്പടിയുടെ പമ്പയിലേക്ക് പുറപ്പെടും.
പതിനൊന്നേകാലോടെ പമ്പയിലെ ആറാട്ടുകുളത്തില്‍ പൂജയ്ക്ക് ശേഷം'തന്ത്രി കണ്ഠരര് രാജീവരര്, മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി എന്നിവര്‍ ചേര്‍ന്ന് ഭഗവാനെ പമ്പയില്‍ ആറാടിക്കും.
കടവില്‍ പൂജ നടത്തി നേദ്യം സമര്‍പ്പിച്ചശേഷം ഗണപതിക്ഷേത്രത്തിന് മുന്നിലെ മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചിരുത്തും. മൂന്നരയോടെ സന്നിധാനത്തേക്ക് പുറപ്പെടുന്ന ഘോഷയാത്ര വൈകിട്ടോടെ അവിടെ എത്തുമ്പോള്‍ ഉത്സവത്തിന് കൊടിയിറങ്ങും.
"
https://www.facebook.com/Malayalivartha


























