വാക്കുതര്‍ക്കത്തിനിടെ യുവാവ് പിടിച്ചുതള്ളുകയായിരുന്നെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി.... പ്ലസ്ടു വിദ്യാര്‍ഥിനിയെ പരിക്കേറ്റും യുവാവിനെ തൂങ്ങിമരിച്ചനിലയിലും കണ്ടെത്തിയതില്‍ അന്വേഷണം പുരോഗമിക്കുന്നു

വാക്കുതര്‍ക്കത്തിനിടെ യുവാവ് പിടിച്ചുതള്ളുകയായിരുന്നെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി.... നാടുകാണി പവിലിയന് സമീപമുള്ള പാറക്കെട്ടില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ പരിക്കേറ്റും യുവാവിനെ തൂങ്ങിമരിച്ചനിലയിലും കണ്ടെത്തിയതില്‍ അന്വേഷണം പുരോഗമിക്കുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് നാടുകാണി പവിലിയന് സമീപമുള്ള പാറക്കെട്ടിലെ മരത്തില്‍ മേലുകാവ് ഇല്ലിക്കല്‍ (മുരിക്കുങ്കല്‍) അലക്സി (23)നെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പാറക്കെട്ടിന് താഴെ പരിക്കേറ്റനിലയില്‍ പെണ്‍കുട്ടിയേയും കണ്ടെത്തി. ഇരുവരേയും വ്യാഴാഴ്ച വൈകീട്ട് മുതല്‍ കാണാതായിരുന്നു.അതിനിടെ, അലക്സിനെ കൊന്നതാണെന്നും അന്വേഷിക്കണമെന്നും കാണിച്ച് സഹോദരി ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയിട്ടുണ്ട്.
പെണ്‍കുട്ടിയുടെ വിശദമായ മൊഴിയെടുത്തെങ്കിലേ സംഭവം പൂര്‍ണമായി വെളിപ്പെടുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.സംഭവത്തേക്കുറിച്ച് പോലീസ് പറയുന്നത്-
വ്യാഴാഴ്ച വൈകീട്ട് അലക്സും പെണ്‍കുട്ടിയും നാടുകാണിയില്‍ എത്തി. വീട്ടുകാര്‍ വിവാഹം നടത്താന്‍ സമ്മതിക്കാത്തതിനാല്‍ ഒരുമിച്ച് മരിക്കാമെന്ന് അലക്സ് പെണ്‍കുട്ടിയോട് പറഞ്ഞു. പെണ്‍കുട്ടി വിസമ്മതിച്ചതോടെ തര്‍ക്കമായി.
തര്‍ക്കത്തിനിടെ തന്നെ തള്ളി താഴെയിട്ടെന്ന് പെണ്‍കുട്ടി അര്‍ധബോധാവസ്ഥയില്‍ മൊഴി നല്‍കിയിട്ടുണ്ട്.
തുടര്‍ന്ന് താഴെയിറങ്ങിവന്ന അലക്സ്, പെണ്‍കുട്ടി മരിച്ചെന്നുകരുതി അടുത്തുള്ള മരത്തില്‍ സ്വന്തം പാന്റ്‌സ് ഉപയോഗിച്ച് തൂങ്ങിമരിച്ചെന്നും പോലീസ് പറയുന്നു.ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി പിറ്റേദിവസം പോലീസ് കണ്ടെത്തുന്നതുവരെ അവിടെ കിടന്നു. ഇപ്പോള്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
അതേസമയം, സംസാരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയതിനുശേഷം അലക്സ്, പെണ്‍കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന് ബന്ധുക്കളും പറഞ്ഞു.
https://www.facebook.com/Malayalivartha


























