തലയില്‍ മുണ്ടിട്ട് ചെന്നിത്തല... ഇരട്ട വോട്ട് കണ്ടുപിടിക്കാന്‍ ഓടിനടക്കുന്ന ചെന്നിത്തലയ്ക്ക് ഇരട്ട വോട്ടുകാരെ കയ്യോടെ പിടിച്ച് കൊടുത്ത് നാട്ടിലെ സഖാക്കള്‍; അതില്‍ സഖാക്കളില്ലെന്ന് മാത്രമല്ല ചെന്നിത്തലയുടെ അമ്മയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും അണികളും ദേശീയ വക്താവും; വയ്ക്കുന്ന വെടികള്‍ തിരിച്ച് വരുന്നതില്‍ സ്വയം ശപിച്ച് ചെന്നിത്തല

വലിയ ആവേശപൂര്‍വം കൊണ്ടുവന്ന ഇരട്ട വോട്ട് തന്റെ കുടുംബത്തെ നാണം കെടുത്തുമെന്ന് രമേശ് ചെന്നിത്തല കരുതിയില്ല. ഇരട്ട വോട്ട് കണ്ടുപിടിച്ച് കൊടുക്കാന്‍ സഖാക്കള്‍ ശ്രമിച്ചതോടെ പണി പാളി. അതില്‍ കൊള്ളാവുന്ന സഖാക്കളില്ലെന്ന് മാത്രമല്ല ചെന്നിത്തലയുടെ അമ്മയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും അണികളും ദേശീയ വക്താവുമെല്ലാം വന്നുപെട്ടു.
സംസ്ഥാനത്ത് ഇരട്ട വോട്ട് വ്യാപകമാണെന്ന ആരോപിച്ച് യുഡിഎഫും കോണ്‍ഗ്രസും കോടതി നടപടികളടക്കമായി മുന്നോട്ട് പോകുന്നതിനിടെ തിരിച്ചടിയായി കഴക്കൂട്ടം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മയുടെയും ഇരട്ട വോട്ട്.
കഴക്കൂട്ടം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. എസ് എസ് ലാലിന് രണ്ടിടത്ത് വോട്ടെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തി. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ 170 നമ്പര്‍ ബൂത്തിലാണ് രണ്ട് വോട്ടുകളുള്ളത്. അത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരുടെ പിഴവാണെന്നും പുതിയ തെരഞ്ഞെടുപ്പ് കാര്‍ഡിന് അപേക്ഷ നല്‍കിയപ്പോള്‍ പഴയ നമ്പര്‍ മാറ്റിയിലെന്നുമാണ് ലാലിന്റെ പ്രതികരണം.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മ ദേവകിയമ്മയ്ക്ക് ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലെ 152 ആം ബൂത്തിലും ഹരിപ്പാട് നഗരസഭയിലെ 51 ആം ബൂത്തിലും വോട്ട് ഉണ്ട്. ചെന്നിത്തല പഞ്ചായത്തില്‍നിന്ന് അടുത്തിടെയാണ് അമ്മയുടെയും രമേശിന്റെയും കുടുംബാംഗങ്ങളുടെയും വോട്ട് ഹരിപ്പാട് ക്യാമ്പ് ഓഫീസ് വിലാസത്തിലേക്ക് മാറ്റിയത്. കുടുംബത്തിലെ മറ്റു എല്ലാവരുടെയും വോട്ടുകള്‍ ചെന്നിത്തല പഞ്ചായത്തില്‍ നിന്ന് നീക്കിയെങ്കിലും ദേവകി അമ്മയുടെ വോട്ട് മാത്രം നീക്കാതെ അവശേഷിക്കുകയായിരുന്നു.
പേര് നീക്കം ചെയ്യാനായി അപേക്ഷ നല്‍കിയിരുന്നുവെന്നും അധികൃതരുടെ വീഴ്ചയാണ് പിഴവിന് പിന്നിലെന്നും ചെന്നിത്തലയുടെ ഓഫീസിന്റെ പ്രതികരണം. ഇരട്ട വോട്ടുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയെ സമീപിച്ചിരിക്കെയാണ് സ്വന്തം വീട്ടിലെ ഇരട്ട വോട്ടിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നത്. സിപിഎമ്മുകാരാണ് ഇരട്ട വോട്ടിന് പിന്നിലുള്ളതെന്ന് ആരോപിക്കുമ്പോള്‍ സ്വന്തം വീട്ടിലെ കാര്യങ്ങളും പാര്‍ട്ടിക്കാരാണോ തീരുമാനിക്കുന്നതെന്നാണ് സഖാക്കള്‍ ചോദിക്കുന്നത്.
അതേസമയം ഇരട്ടവോട്ട് തടയാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി തുടങ്ങി. ഇരട്ടിപ്പുപട്ടിക തയാറാക്കാനുള്ള ചുമതല ഇലക്ഷന്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ (ഇ.ആര്‍.ഒ)മാര്‍ക്കു നല്‍കി. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. വ്യാപകപരാതിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥസംഘവും പരിശോധനയ്ക്കായി കേരളത്തിലെത്തി.
ഇ.ആര്‍.ഒമാര്‍ തയാറാക്കുന്ന പട്ടിക ബൂത്ത് ലെവല്‍ ഓഫീസര്‍ (ബി.എല്‍.ഒ)മാര്‍ക്കു കൈമാറണം. ഇതും ബൂത്തിലെ വോട്ടര്‍ പട്ടികയും ഒത്തുനോക്കി ബി.എല്‍.ഒമാര്‍ ഇരട്ടിപ്പുവന്ന സമ്മതിദായകരുടെ വിവരങ്ങള്‍ ശേഖരിക്കും. ബൂത്തിന്റെ പരിധിയിലുള്ളവരേ വോട്ടര്‍ പട്ടികയിലുള്ളൂവെന്നു ബി.എല്‍.ഒമാര്‍ ഉറപ്പുവരുത്തണം. അല്ലാത്തവരുടെ വിവരങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തും.
ഫീല്‍ഡ് പരിശോധനാച്ചുമതലയും ബി.എല്‍.ഒമാര്‍ക്കാണ്. ബൂത്ത് തിരിച്ച് ഇരട്ടിപ്പുപട്ടിക ഇ.ആര്‍.ഒയ്ക്കു സമര്‍പ്പിക്കണം. ബാക്കി പട്ടികയില്‍ അപാകതയില്ലെന്നു ബി.എല്‍.ഒമാര്‍ സാക്ഷ്യപ്പെടുത്തണം. 30നു വൈകിട്ട് അഞ്ചിനു മുമ്പ് ഈ സാക്ഷ്യപത്രം തഹസില്‍ദാര്‍മാര്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കു സമര്‍പ്പിക്കണം.
"
https://www.facebook.com/Malayalivartha


























