മുഖ്യമന്ത്രിയുടെ യോഗങ്ങളില്‍ മുദ്രാവാക്യം വിളിക്കുന്നതിനായി ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകൾ;ആരോപണവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ
മുഖ്യമന്ത്രിയുടെ യോഗങ്ങളില്‍ മുദ്രാവാക്യം വിളിക്കുന്നതിനായി ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകളാണ് ആളുകളെ എത്തിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.രണ്ടായിരത്തോളം അംഗങ്ങളാണ് എല്ലായിടത്തും മുദ്രാവാക്യം വിളിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്‍.സുബ്രഹ്മണ്യന്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തില്‍ ഭരണമാറ്റം ഉറപ്പായെന്നും, പരാജിതനായ മുഖ്യമന്ത്രിയും സര്‍ക്കാറുമാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരം ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയാണ് യു.ഡി.എഫ് പ്രകടനപത്രിക തയാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെയും മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുല്ലപ്പള്ളി രംഗത്ത് എത്തിയിരുന്നു. വാടക കൊലയാളികളുടെ ക്യാപ്റ്റനാണ് പിണറായി വിജയനെന്നും ക്യാപ്റ്റന്‍ എന്ന പദം അദ്ദേഹത്തിന് നല്‍കിയത് പി.ആര്‍ ഏജന്‍സികളാണെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.
പിണറായിക്ക് സര്‍വാധിപതികളുടെ മാനസികാവസ്ഥയാണ്. പി. ജയരാജനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് മാറ്റിനിര്‍ത്തിയത് പിണറായിയാണ്. ഇ.പി.ജയരാജനോടും പി.ജയരാജനോടും പിണറായി വിജയന്‍ കാണിച്ചത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.മുഖം രക്ഷിക്കാനെങ്കിലും ഇ.ഡി പിണറായിയെ ചോദ്യം ചെയ്യണമെന്നും ഇ.ഡി മുഖ്യമന്ത്രിയെ ചോദ്യം ചെയ്തില്ലെങ്കില്‍ നഷ്ടപ്പെടാന്‍ പോകുന്നത് മോദിയുടെയും അമിത്ഷായുടെയും മുഖമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ഒരുപക്ഷേ പ്രഹസനമായിരിക്കാം. രാഷ്ട്രീയ നാടകമായിരിക്കാം അവിടെ നടക്കുന്നത്. പിണറായിയുടെ മകളുടെ സ്ഥാപനത്തില്‍ റെയ്ഡ് നടക്കാനുളള സാധ്യത തള്ളിക്കളയാനാവില്ലെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.അതെ സമയം ഇരട്ടവോട്ടുള്ളവരുടെ പട്ടിക ഇന്ന് രാത്രി പുറത്ത് വിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. www.operationtwins.com എന്ന വെബ്‌സൈറ്റിലൂടെയാണ് പട്ടിക പുറത്ത് വിടുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞത്.ഇരട്ട വോട്ടുള്ളവര്‍ ബൂത്തില്‍ സത്യവാങ്മൂലം നല്‍കണമെന്ന് ഹൈക്കോടതി വിധിയില്‍ പറഞ്ഞത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസിലായില്ലെന്നും അദ്ദേഹം പറഞ്ഞു. ഇരട്ട വോട്ട് സംബന്ധിച്ച് ചെന്നിത്തല ഹൈക്കോടതിയില്‍ നല്‍കിയ ഹരജി കോടതി തീര്‍പ്പാക്കിയതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.38,000 ഇരട്ട വോട്ടുകളേ ഉള്ളുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത് ഒരിക്കലും ശരിയല്ല. അവര്‍ വേണ്ട രീതിയില്‍ പരിശോധിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.ആദ്യപടിയായി വെബ്‌സൈറ്റിലൂടെ ഇരട്ട വോട്ട് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിടുമെന്നും അത് മാധ്യമപ്രവര്‍ത്തകര്‍ക്കും, രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും മറ്റുള്ളവര്‍ക്കും പരിശോധിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.ഇലക്ഷന്‍ കമ്മീഷന്‍ ബി.എല്‍.ഒ മാരോട് മാത്രമാണ് അന്വേഷിക്കാന്‍ പറഞ്ഞത്. അവര്‍ക്ക് അവരുടെ ബൂത്തിലെ വിവരങ്ങള്‍ മാത്രമേ കയ്യില്‍ ഉണ്ടാവൂ. മറ്റു വിവരങ്ങളൊന്നും കയ്യില്‍ ഉണ്ടാവില്ലെന്നും ചെന്നിത്തല പറഞ്ഞു.പഞ്ചായത്തിലുള്ള, മണ്ഡലം മാറിയുള്ള വോട്ടര്‍മാരെ ബി.എല്‍.ഒ മാര്‍ക്ക് അറിയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇലക്ഷന്‍ കമ്മീഷന്റെ വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.ഇരട്ട വോട്ടുള്ളവര്‍ ഒരു വോട്ടേ ചെയ്യുന്നുള്ളു എന്ന് ഉറപ്പ് വരുത്തണമെന്നും ഇരട്ടവോട്ടുള്ളവര്‍ ബൂത്തില്‍ എത്തിയാല്‍ ഒരു ബൂത്തില്‍ മാത്രമേ വോട്ട് ചെയ്തിട്ടുള്ളു എന്ന് സത്യവാങ്മൂലം വാങ്ങണമെന്നുമാണ് ചെന്നിത്തലയുടെ ഹരജി തീര്‍പ്പാക്കിക്കൊണ്ട് കോടതി പറഞ്ഞത്.സുഗമമായ വോട്ടെടുപ്പിന് ആവശ്യമെങ്കില്‍ കേന്ദ്ര സേനയെ നിയോഗിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്..
https://www.facebook.com/Malayalivartha

























