യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അരിത ബാബുവിന്റെ വീടിന് നേരെ ആക്രമണം;അതിക്രമിച്ചു കയറിയയാള്‍ വീട്ടിലെ പല വസ്തുക്കളും തകര്‍ത്തു,പിന്നിൽ സി പി എം ആണെന്ന് കോൺഗ്രസ് ആരോപണം
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അരിത ബാബുവിന്റെ വീടിന് നേരെ ആക്രമണമുണ്ടായതായി പരാതി. അതിക്രമിച്ചു കയറിയയാള്‍ വീട്ടിലെ പല വസ്തുക്കളും തകര്‍ത്തു. മൂന്ന് ജനാലകള്‍ തകര്‍ന്നതായാണ് പരാതിയില്‍ പറയുന്നത്.പരാതിയില്‍ അന്വേഷണം ആരംഭിച്ച പൊലീസ് ബാനര്‍ജി സലീം എന്നയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ ഫേസ്ബുക്ക് പേജില്‍ അരിത ബാബുവിന്റെ വീട്ടിലെത്തുന്നതിന്റെ തത്സമയ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ആക്രമണം നടന്ന സമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല.ആക്രമണത്തിന് പിന്നില്‍ സി.പി.ഐ.എമ്മാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. എന്നാല്‍ സംഭവവുമായോ അറസ്റ്റിലായിരിക്കുന്ന വ്യക്തിയുമായോ ഒരു ബന്ധവുമില്ലെന്ന് ഇടതു നേതാക്കള് പ്രതികരിച്ചു.സ്ഥാനാര്‍ത്ഥി പ്രഖ്യാപനസമയത്ത് തന്നെ അരിത ബാബു വാര്‍ത്തകളില്‍ വന്നിരുന്നു. അരിതയ്ക്ക് നോമിനേഷനൊപ്പം കെട്ടിവെയ്‌ക്കേണ്ട തുക നല്‍കിയത് നടന്‍ സലിം കുമാറായിരുന്നു.സി.പി.ഐ.എം നേതാവ് യു. പ്രതിഭ ഹരിയാണ് കായംകുളത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. ബി.ഡി.ജെ.എസ് നേതാവ് പ്രദീപ് ലാലാണ് എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥി.അതെ സമയം കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധിയുടെ പ്രചാരണ പരിപാടിയിൽ ആയിരങ്ങളാണ് അണി നിരന്നത് .ഉച്ചഭക്ഷണത്തിനുപോലും ഇടവേളയെടുക്കാതെ പ്രിയങ്ക ഗാന്ധി ജില്ലയിൽ നടത്തിയ ഓട്ടപ്രദക്ഷിണത്തിൽ 2 തവണ വാഹനം നിർത്തി ഇറങ്ങി. എന്തിനെന്നോ, വസ്ത്രത്തിലും മുടിക്കുള്ളിലും നിറഞ്ഞ പൂക്കൾ കുടഞ്ഞു കളയാനും വാഹനത്തിൽനിന്നു പൂക്കൾ വാരി മാറ്റാനും.ആവേശവും പൂക്കളും ഒരേപോലെ വിതറിയ ആ യാത്രയിലുടനീളം പുഞ്ചിരി കൈവിടാത്ത പനിനീർപ്പൂ ആയിരുന്നു പ്രിയങ്ക. ജനങ്ങളുടെ ആവേശത്തിരയിളക്കം സമ്മാനിച്ചതായിരുന്നു ആ പുഞ്ചിരി.
ബിജെപിയേയും എൽഡിഎഫിനേയും കടന്നാക്രമിച്ചും ജനങ്ങളുടെ ആവേശത്തിനൊത്ത് വാഹനത്തിന്റെ മുകളിലേക്ക് ചാടിക്കയറിയും പ്രിയങ്ക നാടിന്റെ മനം കവർന്നു. ചാലക്കുടി മുതൽ ചേലക്കരയുടെ അറ്റം വരെയെത്തിയ ജില്ലാ പര്യടനം ഒടുവിൽ തേക്കിൻകാട് മൈതാനത്തെ തീപ്പൊരി പ്രസംഗത്തിൽ അവസാനിച്ചു. ‘എന്റെ മുൻ തലമുറയിലെ ജവാഹർലാൽ നെഹ്റുവും ഇന്ദിരാജിയും എന്റെ പിതാവ് രാജീവ് ഗാന്ധിയും അമ്മ സോണിയാ ഗാന്ധിയും വന്നു പ്രസംഗിച്ചിട്ടുള്ള തേക്കിൻകാട് മൈതാന’ത്താണ് ഞാൻ നിൽക്കുന്നതെന്ന ഓർമപ്പെടുത്തലോടെ.ചാലക്കുടി, ഇരിങ്ങാലക്കുട, കൈപ്പമംഗലം മൂന്നുപീടിക, തൃപ്രയാർ, കുന്നംകുളം വടക്കാഞ്ചേരി വഴി ഒരു പകൽ നീണ്ട ആ യാത്രയിൽ യുഡിഎഫ് സ്ഥാനാർഥികളെയെല്ലാം മേൽക്കൂര തുറക്കാവുന്ന വാഹനത്തിനുള്ളിൽ ഒപ്പം കയറ്റി പ്രവർത്തകരുടെ ആവേശത്തെ ഉയർത്തി. ടി.എൻ. പ്രതാപൻ എംപി ആയിരുന്നു പ്രിയങ്കയുടെ റോഡ് ഷോയുടെ നായകൻ.ചാവക്കാട് വീട്ടമ്മമാരുടെ കൂട്ടം കണ്ടപ്പോൾ പ്രിയങ്ക വീട്ടമ്മയായി. ‘ഞാനുമൊരു വീട്ടമ്മയാണ്. പാചകവും വൃത്തിയാക്കലും കുട്ടികളെ വളർത്തലും ഞാനും ചെയ്തിട്ടുണ്ട്. എനിക്കു വീട്ടമ്മയുടെ മൂല്യമറിയാം. യുഡിഎഫിന്റെ പ്രകടനപത്രികയിൽ വീട്ടമ്മമാർക്കു വരുമാനം നൽകുന്നതിനുള്ള പദ്ധതിയുണ്ട്’’ എന്നായി പ്രസംഗം.അസ്തമനത്തിനു തൊട്ടുമുൻപ്, തനിക്കുനേരെ പൂക്കൾ വാരിച്ചൊരിഞ്ഞ വീഥികൾക്കു മുകളിലെ ആകാശത്തു കൂടി തിരികെ മടങ്ങുമ്പോഴേക്കും താഴെ പ്രവർത്തകരുടെ മനസ്സ് നിറയെ ആവേശവും ആത്മവിശ്വാസവും നിറഞ്ഞിരുന്നു.‘ബൈബിൾ ഉദ്ധരിച്ച ശേഷം കന്യാസ്ത്രീകളെ വേട്ടയാടുന്നു’.രാഷ്ട്രീയ വേദിയിൽ ബൈബിൾ വചനം ഉദ്ധരിച്ച ശേഷം പാവപ്പെട്ടവർക്കും ദരിദ്രർക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച കന്യാസ്ത്രീകളെ വേട്ടയാടുന്നതിലും വലിയ പാപമില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പ്രിയങ്ക ഗാന്ധി. കേരളത്തിലെ രാഷ്ട്രീയ യോഗങ്ങളിൽ മോദി ബൈബിൾ വചനം ഉദ്ധരിക്കുന്നതു തിരഞ്ഞെടുപ്പ് അടുത്തതുകൊണ്ടാകാം. മോദി ബൈബിൾ ഉദ്ധരിക്കുന്നത് ഇതുവരെ താൻ കേട്ടിട്ടില്ലെന്നു പ്രിയങ്ക പറഞ്ഞു..
https://www.facebook.com/Malayalivartha

























