ഇടതുപക്ഷത്തോട് വിയോജിപ്പുണ്ടെങ്കിലും വെറുക്കാനാവില്ല;തുറന്നു പറച്ചിലുമായി രാഹുൽ ഗാന്ധി
ഇടതുപക്ഷത്തോട് വിയോജിപ്പുണ്ടെങ്കിലും വെറുക്കാനാവില്ലെന്ന് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. ഇടതുപക്ഷവുമായി രാഷ്ട്രീയ ചര്‍ച്ചകള്‍ തുടരണമെന്നും അദ്ദേഹം പറഞ്ഞു.‘ഇടതുപക്ഷത്തോട് വിയോജിപ്പുണ്ട്, പക്ഷെ വെറുക്കാനാവില്ല. അവരെല്ലാം സഹോദരി സഹോദരന്‍മാരാണ്’, രാഹുല്‍ പറഞ്ഞു.വയനാട്ടില്‍ യു.ഡി.എഫ് പ്രചരണത്തിനായി എത്തിയതായിരുന്നു അദ്ദേഹം.നേരത്തെ രാഹുലിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ഇടുക്കി മുന്‍ എം.പി ജോയ്‌സ് ജോര്‍ജ് രംഗത്തെത്തിയിരുന്നു. സി.പി.ഐ.എം പിന്തുണയോടെ ലോക്‌സഭയില്‍ എത്തിയയാളാണ് ജോയ്‌സ്..
പരാമര്‍ശം വിവാദമായതോടെ ജോയസ് ഖേദം പ്രകടിപ്പിച്ചിരുന്നു. അതേസമയം ജോയ്‌സിന്റെ പ്രസ്താവന മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിയിരുന്നു.രാഹുലിനോട് രാഷ്ട്രീയപരമായി വിയോജിപ്പുണ്ടെങ്കിലും വ്യക്തിപരമായി ആക്രമിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.അതെ സമയം മുഖ്യമന്ത്രിയുടെ യോഗങ്ങളില്‍ മുദ്രാവാക്യം വിളിക്കുന്നതിനായി ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകളാണ് ആളുകളെ എത്തിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.രണ്ടായിരത്തോളം അംഗങ്ങളാണ് എല്ലായിടത്തും മുദ്രാവാക്യം വിളിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്‍.സുബ്രഹ്മണ്യന്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തില്‍ ഭരണമാറ്റം ഉറപ്പായെന്നും, പരാജിതനായ മുഖ്യമന്ത്രിയും സര്‍ക്കാറുമാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരം ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയാണ് യു.ഡി.എഫ് പ്രകടനപത്രിക തയാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.നേരത്തെയും മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുല്ലപ്പള്ളി രംഗത്ത് എത്തിയിരുന്നു. വാടക കൊലയാളികളുടെ ക്യാപ്റ്റനാണ് പിണറായി വിജയനെന്നും ക്യാപ്റ്റന്‍ എന്ന പദം അദ്ദേഹത്തിന് നല്‍കിയത് പി.ആര്‍ ഏജന്‍സികളാണെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.പിണറായിക്ക് സര്‍വാധിപതികളുടെ മാനസികാവസ്ഥയാണ്. പി. ജയരാജനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് മാറ്റിനിര്‍ത്തിയത് പിണറായിയാണ്. ഇ.പി.ജയരാജനോടും പി.ജയരാജനോടും പിണറായി വിജയന്‍ കാണിച്ചത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.മുഖം രക്ഷിക്കാനെങ്കിലും ഇ.ഡി പിണറായിയെ ചോദ്യം ചെയ്യണമെന്നും ഇ.ഡി മുഖ്യമന്ത്രിയെ ചോദ്യം ചെയ്തില്ലെങ്കില്‍ നഷ്ടപ്പെടാന്‍ പോകുന്നത് മോദിയുടെയും അമിത്ഷായുടെയും മുഖമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ഒരുപക്ഷേ പ്രഹസനമായിരിക്കാം. രാഷ്ട്രീയ നാടകമായിരിക്കാം അവിടെ നടക്കുന്നത്. പിണറായിയുടെ മകളുടെ സ്ഥാപനത്തില്‍ റെയ്ഡ് നടക്കാനുളള സാധ്യത തള്ളിക്കളയാനാവില്ലെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























