ആലപ്പുഴ ബൈപ്പാസില്‍ കാറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു

ആലപ്പുഴ ബൈപ്പാസില്‍ കാറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കാറോടിച്ചിരുന്ന ആലപ്പുഴ കളപ്പുര വാര്‍ഡില്‍ ആന്റണിയുടെ മകന് ആഷ്‌ലിന്‍ ആന്റണി (26) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന തലവടി ശിവശക്തിയില്‍ കുമാറിന്റെ മകന്‍ ജിഷ്ണു (24) പരിക്കേറ്റ് വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു അപകടം. മാളിമുക്ക് മേല്‍പ്പാലത്തിന് സമീപത്തുവച്ച് കളര്‍കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറും മിനിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് ബൈപ്പാസില്‍ ഗതാഗത തടസവുമുണ്ടായി. രാവിലെയോടെയാണ് വാഹനങ്ങള്‍ നീക്കാനായത്.
https://www.facebook.com/Malayalivartha

























