ശബരീനാഥന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുവാവ് വാഹനം ഇടിച്ച് മരിച്ചു
കെ.എസ്. ശബരീനാഥന്‍ എം.എല്‍.എയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരിച്ചു. ചെറിയാര്യനാട് തൂമ്പക്കോണം സ്വദേശി പ്രദീപ് (33) ആണ് മരിച്ചത്. ആര്യനാട് പാലക്കോണത്താണ് സംഭവം.ചാമവിള ഭാഗത്ത് പര്യടനം നടത്തുകയായിരുന്നു ശബരീനാഥനും പ്രവര്‍ത്തകരും.
അതിനിടെ പ്രദീപ് ഉള്‍പ്പെടെയുള്ള കുറച്ച് പ്രവര്‍ത്തകര്‍ തൊട്ടടുത്ത സ്വീകരണസ്ഥലമായ പാലക്കോണത്ത് എത്തി. അവിടെ നിര്‍ത്തിയിട്ടിരുന്ന ഒരു കാറിന്റെ പിന്നിലെ വാതില്‍ തുറന്നപ്പോള്‍ അതില്‍ തട്ടി ബൈക്ക് നിയന്ത്രണം വിട്ടു. അപകടത്തില്‍ പെട്ട പ്രദീപ് കെ.എസ്.ആര്‍.ടി.സി ബസ്സിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നുഉടന്‍ തന്നെ പ്രദീപിനെ പ്രവര്‍ത്തകര്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha

























