'സ്വാമിയേ ശരണം അയ്യപ്പ ' എന്ന ശരണം വിളി കേട്ട് ചൊറിച്ചില്‍ വരുന്നവര്‍ നല്ലോണം മാറിയിരുന്നു ചൊറിഞ്ഞു അഡ്ജസ്റ്റ് ചെയ്യുക ...എന്നിട്ട് വേണേല്‍ ആരും കാണാതെ കരഞ്ഞോ.ചിലപ്പോള്‍ ഒരു ആശ്വാസം കിട്ടും..' മോദിക്കെതിരെ പരാതി കൊടുത്തവര്‍ക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്

ശബരിമലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം ഏറെ വിവാദങ്ങളാണ് സൃഷ്ടിച്ചത്. ഇതിനെതിരെ എസ് ഡി പി ഐ പരാതിയും കൊടുത്തു. തെരഞ്ഞെടുപ്പ് പ്രചരണത്തിന് മതത്തേയും ദൈവത്തേയും മോദി കൂട്ടു പിടിച്ചുവെന്നാണ് എസ് ഡി പി ഐയുടെ മുഖ്യ ആരോപണം എന്നത്. എന്നാൽ ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടൻ സന്തോഷ് പണ്ഡിറ്റ്. മോദിയെ പിന്താങ്ങി പരാതിക്കാരെ കളിയാക്കുന്ന പോസ്റ്റ്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ശരണം അയ്യപ്പ ' എന്ന് കേള്‍ക്കുമ്ബോള്‍ ഒരു മതക്കാര്‍ എല്ലാം വോട്ട് ചെയ്യുന്നതിനിടെ ലോജിക് എന്ത് ? ജാതിമത ഭേദമന്യേ ഏവരും ആരാധിക്കുന്ന ശക്തിയാണ് മലയാളികള്‍ക്ക് അയ്യപ്പ സ്വാമി . അയ്യപ്പ ദര്‍ശനത്തിന് മുമ്ബ് വാവരെ തൊഴുതിട്ടാണ് വിശ്വാസികള്‍ പോകുന്നത്-ഇതാണ് പണ്ഡിറ്റിന്റെ വാദം.
പണ്ഡിറ്റിന്റെ പോസ്റ്റ് ഇങ്ങനെ;
പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
പ്രധാനമന്ത്രി നരേന്ദ്ര മോദി ജി കഴിഞ്ഞ ദിവസം കേരളത്തില്‍ നടത്തിയ പ്രസംഗത്തിന്റെ തുടകത്തില്‍ 'സ്വാമിയെ ശരണം അയ്യപ്പ' എന്ന് പറഞ്ഞു എന്നതിന്റെ പേരില്‍ SDPI ഏതോ നേതാവ് പരാതി കൊടുക്കുകയും, മറ്റു ചിലര്‍ വിമര്‍ശിക്കുന്നതും ശ്രദ്ധയില്‍ പെട്ടു .
'സ്വാമിയേ ശരണം അയ്യപ്പ' എന്ന പദം കേട്ടാല്‍ ഹൈന്ദവര്‍ പഴയ കാര്യങ്ങളെല്ലാം ഓര്ക്കുമെന്നും , എല്ലാം മറന്നു ഇത്തവണ ബിജെപി ക്കു വോട്ട് ചെയ്യും എന്നൊക്കെയാണ് പലരുടെയും പേടി .(പിന്നെ പാക്കിസ്ഥാനിലോ, ബംഗ്ലാദേശിലൊ പോയാണോ ശരണം വിളിക്കേണ്ടത്?)
ഈ പേടിയില്‍ ഒരു കഥയും ഇല്ല എന്നാണു എനിക്ക് തോന്നിയത് .
ഒന്ന് ശരണം വിളിച്ചാല്‍ തകരുന്നതാണോ ഈ മതസൗഹാര്‍ദ്ദം? ശരണം വിളി എങ്ങനെ വോട്ട് ആകാനാണ് ? ശബരിമല ക്ഷേത്രം എല്ലാം മതക്കാരും വന്നുപോകുന്ന മതേതര ക്ഷേത്രമല്ലെ ? എങ്കില്‍ 'സ്വാമിയെ ശരണം അയ്യപ്പ ' എന്ന് കേള്‍ക്കുമ്ബോള്‍ ഒരു മതക്കാര്‍ എല്ലാം വോട്ട് ചെയ്യുന്നതിനിടെ ലോജിക് എന്ത് ?
ജാതിമത ഭേദമന്യേ ഏവരും ആരാധിക്കുന്ന ശക്തിയാണ് മലയാളികള്‍ക്ക് അയ്യപ്പ സ്വാമി .
അയ്യപ്പ ദര്‍ശനത്തിന് മുമ്ബ് വാവരെ തൊഴുതിട്ടാണ് വിശ്വാസികള്‍ പോകുന്നത്.
മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമാണ് അയ്യപ്പനും ശബരിമലയും.. വിവാദം ഉണ്ടാകുന്നവരും , പരാതി കൊടുത്തവരും ഈ കാര്യം മറക്കരുത് .
മോദി ജി ഒരു വിശ്വാസിയാണ്, ഹിന്ദുവും ആണ്. അദ്ദേഹം ഒരു മതത്തെയോ വിശ്വാസത്തെയോ ഒന്നും പറഞ്ഞില്ല.. അദ്ദേഹം ശരണം വിളിച്ചാല്‍ ആര്‍ക്കു എന്ത് പ്രശനം ആണ് ഉള്ളത് ? ശബരിമല ഹൈന്ദവ സങ്കേതമല്ല ,മതേതര കേന്ദ്രമാണെന്നല്ലേ മുമ്ബ് ചിലര്‍ പറഞ്ഞു നടന്നത് ?എന്നിട്ടിപ്പൊ ശരണം വിളി മതപരമായോ ?
ശബരിമല വിഷയം പല പാര്‍ട്ടികളും ജാഥകളില്‍ സംസാരിച്ചിട്ടുണ്ട് എന്നും ആരും മറക്കരുത്. കേരള നിയമസഭയിലേക്ക് നരേന്ദ്ര മോദിജി മത്സരിക്കുന്നില്ലല്ലോ..? പെരുമാറ്റച്ചട്ടം മത്സരാര്‍ത്ഥിക്ക് മാത്രം ബാധകം ഉള്ളതല്ലേ ?
അനാവശ്യ വിമര്ശനങ്ങളും , പരാതികളും എല്ലാവരും ഒഴിവാക്കുക . ജയിക്കേണ്ട സ്ഥാനാര്‍ത്ഥികള്‍ ഏതു പാര്ട്ടി ആയാലും ജയിച്ചോളും . സംഭവിക്കുന്നതെല്ലാം നല്ലതിനു എന്ന് കരുതുക . ഇനി സംഭവിക്കുവാന്‍ ഇരിക്കുന്നതും നല്ലതിന് .
(വാല്‍കഷ്ണം ...'സ്വാമിയേ ശരണം അയ്യപ്പ ' എന്ന ശരണം വിളി കേട്ട് ചൊറിച്ചില്‍ വരുന്നവര്‍ നല്ലോണം മാറിയിരുന്നു ചൊറിഞ്ഞു adjust ചെയ്യുക ...എന്നിട്ട് വേണേല്‍ ആരും കാണാതെ കരഞ്ഞോ.ചിലപ്പോള്‍ ഒരു ആശ്വാസം കിട്ടും)
By Santhosh Pandit (പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല . പറയുന്നതൊന്നും വെറുതെ ആകാറുമില്ല . പണ്ഡിറ്റിനെ പോലെ ആരും ഇല്ല .)
https://www.facebook.com/Malayalivartha