Widgets Magazine
06
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സഹോദരിമാരുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ..സഹോദരിമാർ ജീവിച്ചിരുന്നത് പാരലൽ 'കൊറിയൻ' യൂണിവേഴ്സിൽ...വെർച്വൽ ലോകത്തായിരുന്നു അവർ. എട്ടുപേജ് ആത്മഹത്യാക്കുറിപ്പ്..


24കാരന്‍റെ മലാശയത്തില്‍ ഒന്നാംലോക മഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ഒരു ആര്‍ട്ടിലറി ഷെല്‍..ഞെട്ടലോടെ ഡോക്ടർമാർ..ബോംബ് ഡിസ്പോസല്‍ യൂണിറ്റിനെ വിളിച്ചുവരുത്തേണ്ടി വന്നു..


മണിപ്പൂരിൽ വൻ സംഘർഷം...കുക്കി എംഎൽഎമാർ സർക്കാരിന്‍റെ ഭാഗമായതിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായതോടെ കനത്ത ജാഗ്രതയിൽ സുരക്ഷാസേന


പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം


2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം

നിശ്ചയിച്ച സ്ഥാനത്തുനിന്ന് ഒന്നര കിലോമീറ്റർ മാറി ഹെലികോപ്റ്റർ ഇറങ്ങി; കോഴിക്കോട്ടും ഓട്ടോയിൽ യാത്ര ചെയ്ത് രാഹുൽ ഗാന്ധി; സംഭവിച്ചത് ഗുരുതര സുരക്ഷാവീഴ്ച

05 APRIL 2021 11:43 AM IST
മലയാളി വാര്‍ത്ത

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഓട്ടോയിൽ സഞ്ചരിച്ച വിവരം സോഷ്യൽ മീഡിയയിൽ വമ്പൻ ചർച്ചകൾക്ക് വഴി മാറിയിരുന്നു. എന്നാൽ ആ സംഭവത്തിന് പിന്നിൽ സംഭവിച്ചത് ഇതാണ്, കോഴിക്കോട് സന്ദർശനത്തിൽ ഗുരുതര സുരക്ഷാവീഴ്ച സംഭവിച്ചു .

നിശ്ചയിച്ച സ്ഥാനത്തുനിന്ന് ഒന്നര കിലോമീറ്റർ മാറിയാണ് ഹെലികോപ്റ്റർ ഇറങ്ങിയത്. അതുകൊണ്ടാണ് പിന്നീട് ഓട്ടോറിക്ഷയിൽ രാഹുൽ യാത്ര ചെയ്യേണ്ടി വന്നത് .

 

 

 

അരമണിക്കൂറോളം സുരക്ഷാസേന അങ്കലാപ്പിലായി . വയനാട്ടിലെ പര്യടനത്തിനിടെ ഓട്ടോയിൽ സഞ്ചരിച്ച രാഹുൽ ഗാന്ധി തൊട്ടുപിന്നാലെ കോഴിക്കോട്ടും ഓട്ടോയിൽ യാത്ര ചെയ്ത് എത്തുകയായിരുന്നു . ഒപ്പം കെ.സി.വേണുഗോപാൽ എംപിയും. പക്ഷേ ഇത് തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു സംഭവിച്ചത് .

അതുകൊണ്ട് തന്നെ വൻ സുരക്ഷാ വീഴ്ചയും സംഭവിക്കുകയുണ്ടായി. വയനാട്ടിൽ നിന്നെത്തുന്ന കോപ്റ്റർ ഇറങ്ങാൻ നിശ്ചയിച്ചത് കടപ്പുറത്തെ ഹെലിപാഡിലായിരുന്നു .

ഇറങ്ങിയത് ആകട്ടെ മലബാർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിലും. തിരഞ്ഞെടുപ്പ് സാമഗ്രികൾ സൂക്ഷിക്കുന്ന കേന്ദ്രമെന്ന നിലയിൽ സ്ഥലത്ത് ഉണ്ടായിരുന്ന നടക്കാവ് പൊലീസ് സംഘം ഉടനടി ഈ വിഷയത്തിൽ ഇടപ്പെടുകയും ചെയ്തു. എസ്ഐ എസ്. നിയാസ് സംസാരിച്ചു ബോധ്യപ്പെടുത്തിയപ്പോൾ ലക്ഷ്യസ്ഥാനത്തേക്ക് എത്താൻ ഏതെങ്കിലും വാഹനം വിളിക്കാൻ രാഹുൽ ആവശ്യപ്പെടുകയായിരുന്നു .

 

 

 

എന്നാൽ സുരക്ഷ പരിഗണിച്ച് പൊലീസുകാർ കമ്മിഷണറെ ബന്ധപ്പെട്ടു. ഈ സമയം കൊണ്ട് റോഡിലേക്കിറങ്ങിയ രാഹുൽ തൊട്ടടുത്ത് കണ്ട ഓട്ടോ വിളിച്ച് കടപ്പുറത്തേക്ക് പുറപ്പെടുകയായിരുന്നു. പൊലീസ് വഴി വിവരമറിഞ്ഞയുടൻ ഇവിടേക്ക് പുറപ്പെട്ട സുരക്ഷാസേന വഴിമധ്യേ രാഹുലിനെ കണ്ടുമുട്ടിയതോടെയാണ് പിരിമുറുക്കം അയഞ്ഞത്.

നേരത്തേ നിശ്ചയിച്ച കോളജ് ഗ്രൗണ്ടിൽ രാഹുലിന് ഇറങ്ങാൻ ശനിയാഴ്ച വൈകിട്ട് കലക്ടർ അനുമതി നിഷേധിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച യുഡിഎഫുകാർ പിന്നീട് കണ്ടെത്തിയ സ്ഥലമാണ് കടപ്പുറത്തെ ഹെലിപ്പാഡ്. ഈ ആശയക്കുഴപ്പത്തിനിടെയാണ് കോപ്റ്റർ ആദ്യം നിശ്ചയിച്ച സ്ഥലത്തുതന്നെ ഇറങ്ങിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹഭ്യര്‍ഥനയുമായി പിന്നാലെ നടന്ന് ശല്യപ്പെടുത്തിയ വ്യക്തിക്കെതിരെ പരാതി നല്‍കി ആദിലയും നൂറയും  (38 minutes ago)

ഉണ്ണികൃഷ്ണന്‍ പോറ്റിയെ കയറ്റിയത് 2004ല്‍ കോണ്‍ഗ്രസ് ദേവസ്വം ബോര്‍ഡെന്ന് മുഖ്യമന്ത്രി  (1 hour ago)

ഗണേഷ് പാർട്ടി വിടുന്നു..? പിണറായിയോട് പിണങ്ങി സഭയിലിട്ട് വലിച്ച് കീറിയ കലിപ്പ് മുഖ്യന്,ഉടൻ തീരുമാനം  (1 hour ago)

പ്രാവുകള്‍ക്ക് തീറ്റ കൊടുത്തതിന് ഇന്ത്യക്കാരിക്ക് സിംഗപ്പൂര്‍ കോടതി 2 ലക്ഷം രൂപ പിഴ ചുമത്തി  (1 hour ago)

ശ്രീകണ്ഠൻ നായരെ ഉരുട്ടി പണ്ഡിറ്റ് ,കലക്കി ഞെട്ടി അവർ തനി രാവണൻ പത്തുതലയാ...! അമ്പോ കസറി  (1 hour ago)

ഐടി മിഷനിൽ ഒഴിവുകൾ 40,000 മുതൽ ഒരു ലക്ഷം വരെ ശമ്പളം ഫെബ്രുവരി 15 വരെ അപേക്ഷിക്കാം  (2 hours ago)

കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ ബസുകള്‍ക്ക് തീപിടിച്ചു; നാല് ബസുകള്‍ കത്തി നശിച്ചു  (2 hours ago)

ബിരുദം ഉണ്ടോ ? വിഴിഞ്ഞം സീ പോർട്ടിലും കൊച്ചിൻ പോർട്ടിലും ജോലി ഒഴിവ് ഉടൻ അപേക്ഷിക്കാം  (2 hours ago)

ചരിത്രത്തില്‍ ഇടം പിടിക്കുന്ന പദ്ധതിയാണ് 'അക്ഷരം ആരോഗ്യം: മന്ത്രി വീണാ ജോര്‍ജ്  (2 hours ago)

സില്‍വര്‍ലൈന്‍ പദ്ധതി ; ഭൂമി ഏറ്റെടുക്കല്‍ വലിയ പ്രശ്‌നമാണ്: സംസ്ഥാന സര്‍ക്കാരിന് താല്‍പര്യമുണ്ടെങ്കില്‍ പരിശോധിക്കാം'  (2 hours ago)

ഇതാ നിങ്ങൾ കാത്തിരുന്ന പോസ്റ്റ് ഓഫീസ് ജോലി ആകെ 28636 ഒഴിവുകള്‍ കേരളത്തില്‍ 1691 പോസ്റ്റുകൾ ഇതിലൊന്ന് നിങ്ങൾക്കാകാം  (2 hours ago)

ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധഭീതി ഒഴിയുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെ പശ്ചിമേഷ്യയില്‍ നിന്നും തിരിച്ചുവരാന്‍ പൗരന്‍മാര്‍ക്ക് അമേരിക്കയുടെ നിര്‍ദേശം  (2 hours ago)

ഇസ്‌ലാമാബാദില്‍ ചാവേര്‍ ആക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു  (3 hours ago)

കേരള ഐടി മിഷനിൽ ജോലി അവസരം.. ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം.. ഇപ്പോൾ അപേക്ഷിക്കാം  (3 hours ago)

പാകിസ്താനിലെ ഷിയ പള്ളിയിൽ ചാവേറാക്രമണം  (4 hours ago)

Malayali Vartha Recommends