ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.... എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ വ്യാഴാഴ്ച ആരംഭിക്കും.... കോവിഡ് മുന്‍നിര്‍ത്തി ഒരു ക്ലാസില്‍ 20 കുട്ടികളെയാണ് അനുവദിക്കുക, പരീക്ഷാകേന്ദ്രങ്ങളില്‍ അണുനശീകരണം നടത്തും, തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് താപനില പരിശോധിക്കാനുള്ള പ്രത്യേക സൗകര്യമുണ്ടാകും, പരീക്ഷയെഴുതാന്‍ കഴിയാത്തവര്‍ക്ക് പിന്നീടേ സേ പരീക്ഷയെഴുതാം

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.... എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ വ്യാഴാഴ്ച ആരംഭിക്കും. എസ്എസ്എല്‍സി വിഭാഗത്തില്‍ 4,22,226 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുക.
ഏറ്റവും കൂടുതല്‍ പേര്‍ മലപ്പുറം ജില്ലയിലാണ്, 76,037. കുറവ് ഇടുക്കിയിലും, 11,295. ഏറ്റവുമധികം കുട്ടികള്‍ പരീക്ഷയെഴുതുന്ന സ്‌കൂള്‍ തിരൂരങ്ങാടിയിലെ പികെഎംഎംഎച്ച്എസ് എടരിക്കോടാണ്, 2076 പേര്‍. കുറവ് സെന്റ് തോമസ് എച്ച്എസ് നിരണം വെസ്റ്റ് കിഴക്കുംഭാഗം, സംഗമേശ്വര എന്‍എസ്എസ്ഇഎംഎച്ച്എസ് ഇരിഞ്ഞാലക്കുടയിലും; ഓരോ വിദ്യാര്‍ഥികള്‍ വീതവും.
2,15,660 ആണ്‍കുട്ടികളും 2,06,566 ആണ്‍കുട്ടികളുമാണ് പരീക്ഷയ്ക്കുള്ളത്. മലയാളം മീഡിയത്തേക്കാള്‍ ഇംഗ്ലീഷ് മീഡിയത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നുവെന്ന പ്രത്യേകത ഇക്കുറിയുണ്ട്.
2947 സെന്ററിലാണ് പരീക്ഷ. ഗള്‍ഫില്‍ 573 പേരും ലക്ഷദ്വീപില്‍ 627 പേരും പരീക്ഷയെഴുതും. പ്ലസ്ടു വിഭാഗത്തില്‍ 2004 സെന്ററിലായി 4,46,471 പേര്‍ പരീക്ഷക്കിരിക്കും. കൂടുതല്‍ എറണാകുളത്താണ് 197. കുറവ് മാഹിയിലും, ആറ്. ഗള്‍ഫില്‍ (470), ലക്ഷദ്വീപില്‍ (275), മാഹിയില്‍ (683) എന്നിങ്ങനെയാണ് സംസ്ഥാനത്തിന് പുറത്ത് പരീക്ഷയെഴുതുന്നത്.
കോവിഡ് മുന്‍നിര്‍ത്തി ഒരു ക്ലാസില്‍ 20 കുട്ടികളെയാണ് അനുവദിക്കുക. പരീക്ഷാകേന്ദ്രങ്ങളില്‍ അണുനശീകരണം നടത്തും.
തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് താപനില പരിശോധിക്കാനുള്ള പ്രത്യേക സൗകര്യമുണ്ടാകും. പരീക്ഷയെഴുതാന്‍ കഴിയാത്തവര്‍ക്ക് പിന്നീടേ സേ പരീക്ഷയെഴുതാം.
"
https://www.facebook.com/Malayalivartha