ആലപ്പുഴ ദേശീയ പാതയില്‍ തുമ്പോളിയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് കാര്‍യാത്രികരായ ദമ്പതികള്‍ക്ക് ദാരുണാന്ത്യം, രണ്ടുപേര്‍ക്കു ഗുരുതരപരുക്ക്

ആലപ്പുഴ ദേശീയപാതയില്‍ തുമ്പോളിയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് കാര്‍യാത്രികരായ ദമ്പതികള്‍ മരിച്ചു. രണ്ടുപേര്‍ക്കു ഗുരുതരപരുക്ക്. എഴുപുന്ന, കണ്ണംതറ നികര്‍ത്തില്‍ രാഹുല്‍ (29), ഭാര്യ ഹരിത (27) എന്നിവരാണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന രാഹുലിന്റെ സുഹൃത്ത് പൗര്‍ണമിയില്‍ വേണുഗോപാല്‍ (40), ഭാര്യ സീന (32) എന്നിവരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്‍സീറ്റില്‍ യാത്ര ചെയ്യുകയായിരുന്ന ഇവരുടെ മക്കളായ വൈഷ്ണ (11), വിനയ് (ഏഴ്) എന്നിവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ടാങ്കര്‍ലോറി ഇടിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി 12.30നായിരുന്നു അപകടം നടന്നത്.
തിരുവനന്തപുരം മൃഗശാല സന്ദര്‍ശിച്ചശേഷം മടങ്ങുകയായിരുന്നു കാറിലുള്ളവര്‍. വ്യോമഇന്ധനവുമായി കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്നു ടാങ്കര്‍ ലോറി. കാറോടിച്ചിരുന്ന രാഹുലിനൊപ്പം മുന്‍സീറ്റിലായിരുന്നു ഭാര്യയും. പിന്‍സീറ്റിലായിരുന്നു മറ്റുള്ളവര്‍.
ആലപ്പുഴയില്‍ നിന്നെത്തിയ അഗ്നി രക്ഷാസേനയും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ലോറിക്കടയില്‍പ്പെട്ട കാര്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുള്ളവരെ പുറത്തെടുത്തത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്ന് ആലപ്പുഴ സൗത്ത് പോലീസ് പറഞ്ഞു.
അപകടത്തെത്തുടര്‍ന്ന് ഏറെ നേരം ദേശീയപാതയില്‍ ഗതാഗതക്കുരുക്കുമുണ്ടായി. സുഹൃത്തുക്കളായ രാഹുലും വേണുഗോപാലും മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥരായിരുന്നു. രാജു, സുമ ദമ്പതികളുടെ മകനാണ് രാഹുല്‍. ഹരിത കുമരകം സ്വദേശിയാണ്. രാഹുലിന്റെ സഹോദരന്‍ സുജിത്തും മര്‍ച്ചന്റ് നേവിയിലാണ്. സഹോദരന്‍ എത്തിയ ശേഷം വെള്ളിയാഴ്ച സംസ്‌കാരം നടക്കും.
"
https://www.facebook.com/Malayalivartha