രണ്ടാനച്ഛന്റെ മര്‍ദ്ദനമേറ്റ് മരിച്ച അഞ്ചു വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

പത്തനംതിട്ടയില്‍ രണ്ടാനച്ഛന്റെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരി ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയത്. പോലീസാണ് പോസ്റ്റുമോര്‍ട്ടത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്. കുട്ടിയുടെ ശരീരത്തില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ആഴത്തില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ട്. നെഞ്ചിനേറ്റ ക്ഷതമാണ് കുട്ടിയുടെ മരണ കാരണം. കഴിഞ്ഞ ദിവസം വൈകിട്ടാണ് രാജപാളയം സ്വദേശികളുടെ മകളായ സഞ്ചന എന്ന അഞ്ചുവയസുകാരി മരിച്ചത്. വീട്ടുജോലിക്കാരിയായ അമ്മ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ വീടിനുള്ളില്‍ കുട്ടിയെ അവശ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുട്ടിയെ രണ്ടാനച്ഛന്‍ നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന വിവരം അമ്മയാണ് പോലീസിനോട് വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിയായ രണ്ടാനച്ഛനെ പോലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും ഇയാള്‍ പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു. പീന്നീട് നടത്തിയ അന്വേഷണത്തില്‍ ഇയാളെ പോലീസ് പിടികൂടുകയും ചെയ്തു.
https://www.facebook.com/Malayalivartha