പോസ്റ്റര്‍ പൂഴ്ത്തല്‍ വന്‍ തട്ടിപ്പു കഥ.... മുപ്പതിനായിരം രൂപ അച്ചടിച്ചെലവ് വന്ന പോസ്റ്റര്‍ മൂവായിരം രൂപയ്ക്ക് ആക്രിക്കടയില്‍ വിറ്റതില്‍ വട്ടിയൂര്‍ക്കാവിലെ കുറവന്‍കോണം മണ്ഡലംട്രഷററെ ഡിസിസി പ്രസിഡന്റ് പുറത്താക്കിയതിനു പിന്നാലെ മറ്റ് ചില നിയോജകമണ്ഡലങ്ങളിലും സമാനമായ രീതിയില്‍ പോസ്റ്റര്‍ പൂഴ്ത്തിവയ്പ് നടന്നതായി സൂചന

മുപ്പതിനായിരം രൂപ അച്ചടിച്ചെലവ് വന്ന പോസ്റ്റര്‍ മൂവായിരം രൂപയ്ക്ക് ആക്രിക്കടയില്‍ വിറ്റതില്‍ വട്ടിയൂര്‍ക്കാവിലെ കുറവന്‍കോണം മണ്ഡലം ട്രഷററെ ഡിസിസി പ്രസിഡന്റ് പുറത്താക്കിയതിനു പിന്നാലെ മറ്റ് ചില നിയോജകമണ്ഡലങ്ങളിലും സമാനമായ രീതിയില്‍ പോസ്റ്റര്‍ പൂഴ്ത്തിവയ്പ് നടന്നതായി സൂചന.
വിവിധ തരത്തിലുള്ള പത്തു ലക്ഷത്തോളം പോസ്റ്ററുകളാണ് മിക്ക മണ്ഡലങ്ങളിലും ഓരോ സ്ഥാനാര്‍ഥിയും അടിച്ചുകൂട്ടിയത്. ഇതില്‍ ആറു രൂപ മുതല്‍ പത്തു രൂപ വരെ വിലയുള്ള പോസ്റ്ററുകള്‍ ഒട്ടിക്കാതെ വന്നതിനെക്കാള്‍ മാരകമാണ് ഇത് ആക്രിക്കടകളില്‍ വിറ്റു മുതലാക്കിയത്.
സ്വന്തം ചെലവില്‍ അടിച്ച പോസ്റ്ററുകളുടെ വലിയ ഭാഗവും ഭിത്തികളില്‍ കാണാതെ വന്നതായി സംശയിക്കുന്ന നിരവധി സ്ഥാനാര്‍ഥികളാണ് നിലവില്‍ കണക്കെടുപ്പ് നടത്തുന്നത്.
പ്രചാരണ ചുമതലയുണ്ടായിരുന്ന കമ്മിറ്റിക്കാരില്‍ ചിലര്‍ സ്ഥാനാര്‍ഥി നിര്‍ദേശിച്ച പോസ്റ്ററുകളെ എണ്ണത്തേക്കാള്‍ കൂറച്ച് പ്സുകളില്‍ അടിച്ച് കള്ളബില്ലു വാങ്ങി പണം അടിച്ചുമാറ്റിയതായും വിവരങ്ങള്‍ പുറത്തുവരികയാണ്.
അന്‍പതുലക്ഷം രൂപയുടെ പോസ്റ്ററിന് കണക്കുകാണിക്കുകയും നേര്‍പ്പകുതി മാത്രം പോസ്റ്റര്‍ അടിക്കുകയും ചെയ്ത മണ്ഡലങ്ങളുള്ളതായി വിമര്‍ശനം ഉയരുന്നു.
ഒരു പോസ്റ്റര്‍ ഒട്ടിക്കാന്‍ രണ്ടു രൂപ വരെ ചെവവു കാശും സ്ഥാനാര്‍ഥികളില്‍ നിന്ന് വാങ്ങിയവരാണ് ബൂത്ത്, മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകര്‍. കൂലിക്കു പുറമെ കള്ളിനും ഭക്ഷണത്തിനും വരെ വിഹിതം വാങ്ങിയശേഷം നടത്തിയ കൊലച്ചതിയെപ്പറ്റിയുള്ള കണക്കെടുപ്പാണ്
കോണ്‍ഗ്രസിനുള്ളില്‍ നടന്നുവരുന്നത്.
കോണ്‍ഗ്രസില്‍ മാത്രമല്ല പോസ്റ്റര്‍ അടിച്ച കണക്കും ഭിത്തിയില്‍ ഒട്ടിച്ച കണക്കും തമ്മില്‍ ചേരാതെ വന്ന പാര്‍ട്ടികള്‍ പലതാണ്. യുഡിഎഫില്‍ മാത്രമല്ല സിപിഐയിലും ബിജെപിയിലും ബിഡിജെഎസിലുമൊക്കെ ഏതാനും സ്ഥാനാര്‍ഥികള്‍ പോസ്റ്റര്‍ കണക്കെടുപ്പ് നടത്തിവരികയാണ്.
തെരഞ്ഞെടുപ്പിനു പിന്നാലെ സ്ഥാനാര്‍ഥിയും പണകാര്യ കമ്മിറ്റിക്കാരും പ്രസുകളിലെ അച്ചടിക്കൂലി നല്‍കാനെത്തുമ്പോഴാണ് കള്ളക്കളി പുറത്തുവരുന്നത്. അടിച്ച പോസ്റ്ററുകളെ എണ്ണവും ബുത്തു വാര്‍ഡ് കമ്മിറ്റികളില്‍ എത്തിച്ച പോസ്റ്ററുകളും തമ്മില്‍ കണക്കൊക്കുന്നില്ല.
പത്തു ലക്ഷം പോസ്റ്റര്‍ വരെ പല വലിപ്പത്തില്‍ അടിച്ചതിന് പണം കൊടുത്തുതീര്‍ക്കേണ്ട സ്ഥാനാര്‍ഥികളാണ് സ്വന്തം പാര്‍ട്ടിയിലെ പ്രവര്‍ത്തകരുടെ ചതിവ് പുറത്തറിഞ്ഞുവരുന്നത്.
എതിര്‍ പാര്‍ട്ടിയിലെ സ്ഥാനാര്‍ഥികള്‍ പണം കൊടുത്ത് ഇത്തരത്തില്‍ മറ്റ് സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകള്‍ ഒട്ടിക്കാതിരിക്കാന്‍ മുക്കിയതാണെന്ന സൂചനയാണ് പാര്‍ട്ടി കമ്മിറ്റിയിയില്‍ വിമര്‍ശനമായി വന്നത്. സമാനമായ രീതിയില്‍ പല മണ്ഡലങ്ങളിലും വാര്‍ഡുകളിലും പോസ്റ്ററുകളും ഫ്ളക്സുകളും ഒട്ടിക്കാതെയും സ്ഥാപിക്കാതെയും വന്നതോടെ നിരവധി പേര്‍ക്കെതിരെ ശിക്ഷണ നടപടികള്‍ക്കാണ് സാധ്യത തെളിയുന്നത്.
സിപിഎമ്മിന് ഓരോ വാര്‍ഡിലും ബുത്തിലും എത്ര വോട്ടര്‍മാരുണ്ടെന്നും അവിടെ എത്ര പോസ്റ്റര്‍ പതിക്കാന്‍ ഇടമുണ്ടെന്നും വ്യക്തമായ കണക്കുണ്ട്. ഏറ്റവും നോട്ടം കിട്ടുന്ന ഇടങ്ങള്‍ ഏതെന്നു നോക്കിയാണ് അവര്‍ പോസ്റ്റര്‍ പതിക്കാറുള്ളതും.
വിതരണം ചെയ്ത പോസ്റ്ററുകളും ഫ്ളക്സുകളും കൃത്യമായി റോഡില്‍ കാണാനുണ്ടോ എന്നത് നിരീക്ഷിക്കാനും സിപിഎം ലോക്കല്‍ കമ്മിറ്റികളില്‍ ചുമതലക്കാരുണ്ട്.
പ്രവര്‍ത്തന മാന്ദ്യം കാണിച്ച പാര്‍ട്ടി പാര്‍ട്ടി ഭാരവാഹികള്‍ക്കെതിരെ സിപിഐയില്‍ ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് അവലോകന ചര്‍ച്ചകള്‍ നടന്നുവരികയാണ്. ചേര്‍ത്തലയില്‍ തുടങ്ങിയ വിമര്‍ശനം വൈകാതെ മറ്റ് നിയോജകമണ്ഡലത്തിലേക്കും കടന്നുവന്നേക്കും.
മാത്രമല്ല ഇലക്ഷന്‍ വോട്ടെണ്ണലിനുശേഷം വോട്ടുനിലവാരത്തില്‍ കുറവു വന്ന വാര്‍ഡുകളിലെയും ബൂത്തുകളിലെയും കണക്കെടുപ്പു കൂടിയാകുമ്പോള്‍ ചേരിപ്പോരും വിമര്‍ശനവും രൂക്ഷമാകുന്ന സ്ഥിതിയാകും.
വട്ടിയൂര്‍ക്കാവില്‍ നാലായിരം പോസ്റ്ററാണ് കണ്ടെത്തിയതെങ്കില്‍ പതിനായിരത്തിലേറെ പോസ്റ്ററുകള്‍ കാണാതെ വന്ന പല പാര്‍ട്ടികളും മണ്ഡലങ്ങളും സ്ഥാനാര്‍ഥികളും കേരളത്തിലുണ്ടെന്ന് വ്യക്തം. പാര്‍ട്ടികളും പ്രാദേശിക ഭാരവാഹികളും തമ്മില്‍ വോട്ടുവില്‍പനയുടെയും വോട്ടുമറിക്കലിന്റെയും ഭാഗമായി നടത്തിയ ഒത്തുകളിയുടെ ഭാഗം കൂടിയാണ് ചിലയിടങ്ങളില്‍ ചില സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകള്‍ ഒട്ടിക്കാതെ വന്നതിനു പിന്നിലെന്നാണ് സൂചന.
വോട്ടുമറിക്കല്‍ പോലെ പോസ്റ്റര്‍ ഒട്ടിക്കാതെ സ്ഥാനാര്‍ഥിയെ അപ്രസക്തനാക്കുന്ന തന്ത്രത്തിനു പിന്നില്‍ വന്‍ സാമ്പത്തിക ഇടപാടുകളുമുണ്ടെന്ന സൂചനയാണ് പുറത്തുവരുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് അവസാന വട്ടം അടിച്ച പോസ്റ്ററുകളാണ് മിക്ക മണ്ഡലങ്ങളിലും കാണാതെ വരികയോ കുറവു വരികയോ ചെയ്തിരിക്കുന്നതെന്നും വിവിധ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും കണ്ടെത്തിയുണ്ട്.
https://www.facebook.com/Malayalivartha