ഹൈക്കോടതിയില്‍ നിന്ന് ജലീലിന് അനുകൂല വിധി ലഭിക്കാനുള്ള സാധ്യതകള്‍ കുറവ്.... 13 ന് സ്റ്റേ കിട്ടിയില്ലെങ്കില്‍ അടുത്തയാഴ്ച ജലീല്‍ മുന്‍മന്ത്രി !

ചൊവ്വാഴ്ച കെ.ടി. ജലീല്‍ ഹൈക്കോടതിയെ സമീപിച്ച് ലോകായുക്തയുടെ വിധി സ്റ്റേ ചെയ്തില്ലെങ്കില്‍ അദ്ദേഹത്തിന് വിഷുവിന് മുമ്പ് രാജിവയ്‌ക്കേണ്ടി വരും. ഇനി 13 നാണ് ഹൈക്കോടതിയില്‍ സിറ്റിംഗ് ഉള്ളത്. ഹൈക്കോടതിയില്‍ നിന്ന് ജലീലിന് അനുകൂല വിധി ലഭിക്കാനുള്ള സാധ്യതകള്‍ കുറവാണ്.
നിയമപരമായും ധാര്‍മികമായും മന്ത്രി കെ.ടി. ജലീലിനെ പ്രതിസന്ധിയിലാക്കുന്നതാണ് ലോകായുക്തയുടെ റിപ്പോര്‍ട്ടെന്ന് നിയമവിദഗ്ധര്‍. അഴിമതിനിരോധനത്തിനുവേണ്ടി ഭരണഘടനപരമായി സ്ഥാപിക്കപ്പെട്ട ഏജന്‍സിയാണ് ലോകായുക്ത. മുമ്പും ലോകായുക്തയുടെ വിധിയില്‍ ഒരു സംസ്ഥാന മന്ത്രി രാജിവച്ചിട്ടുണ്ട്. കര്‍ണാടകത്തില്‍ ലോകായുക്തയുടെ വിധി മുഖ്യമന്ത്രിയായിരുന്ന യദ്യൂരപ്പയുടെ അടിസ്ഥാനം ഇളക്കിയിട്ടുണ്ട്. ലോകായുക്തയെ നിസാരമായി കാണാന്‍ ഭരണകൂടത്തിന് കഴിയുകയില്ല. വെറുതെയുള്ള കണ്ടെത്തലല്ല ലോകായുക്ത നടത്തിയിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഇനി അഥവാ അങ്ങനെ കാണാനാണ് ജലീലിന്റെ ഉദ്ദേശമെങ്കില്‍ പി.കെ. ഫിറോസ് അദ്ദേഹത്തെ വെറുതെ വിടില്ല. ലോകായുക്ത വിധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഫിറോസ് ഹൈക്കോടതിയെ സമീപിക്കും.
കെ.ടി. ജലീലിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്നതരത്തിലുള്ള ലോകായുക്തയുടെ റിപ്പോര്‍ട്ട് അപൂര്‍വമാണെന്ന് സുപ്രീംകോടതി അഭിഭാഷകനായ എം.ആര്‍. അഭിലാഷ് പറഞ്ഞു. ലോകായുക്തയുടെ റിപ്പോര്‍ട്ടിനെതിരേ മന്ത്രിക്ക് ഹൈക്കോടതിയെ സമീപിക്കാം. മധ്യവേനല്‍ അവധിക്കായി ഹൈക്കോടതി അടച്ചതിനാല്‍ ഹര്‍ജി ഫയല്‍ ചെയ്യാനും പരിമിതികളുണ്ട്. 13-േന ഇനി ഹൈക്കോടതി സിറ്റിങ് ഉള്ളൂ.
അധികാര ദുര്‍വിനിയോഗം, സ്വജനപക്ഷപാതം, സത്യപ്രതിജ്ഞാ ലംഘനം എന്നിങ്ങനെ ഗുരുതരമായ കണ്ടെത്തലാണ് ലോകായുക്തയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. മന്ത്രിയെന്നനിലയില്‍ സത്യസന്ധതയില്ലാത്ത നടപടിയാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകായുക്തയുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ മൂന്നുമാസത്തിനുള്ളില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കണമെന്നാണ് നിയമം. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ എടുത്ത നടപടി ലോകായുക്തയെ അറിയിക്കണം. തീരുമാനം തൃപ്തികരമല്ലെങ്കില്‍ ലോകായുക്ത വിഷയം ഗവര്‍ണറെ പ്രത്യേക റിപ്പോര്‍ട്ട് വഴി അറിയിക്കണം. ആ റിപ്പോര്‍ട്ട് ഗവര്‍ണര്‍ നിയമസഭയുടെ പരിഗണനയ്ക്ക് വെക്കണമെന്നുമാണ് കേരള ലോകായുക്ത ആക്ടില്‍ പറയുന്നത്. രണ്ടാഴ്ച കഴിയുമ്പോള്‍ പുതിയ മുഖ്യമന്ത്രിയായിരിക്കും കേരളം ഭരിക്കുക.
ഭരണഘടനയുടെ മൂന്നാമത്തെ ഷെഡ്യൂളില്‍ ഉള്‍പ്പെട്ട സത്യപ്രതിജ്ഞാ ലംഘനം ജലീലിന്റെ ഭാഗത്തുനിന്നുണ്ടായെന്നാണ് റിപ്പോര്‍ട്ട്. വകുപ്പ് മാറ്റി പ്രശ്നം പരിഹരിക്കാന്‍പോലും കഴിയാത്ത പ്രതിസന്ധിയാണത്. സത്യപ്രതിജ്ഞാ ലംഘനം എന്നത് മറികടക്കാനാണ് പ്രയാസം.
കോഴിക്കോട് മെഡിക്കല്‍ കോളേജിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ജലീലിനെതിരെയുള്ള വിധിയുടെ വിശദാംശങ്ങള്‍ പരിശോധിക്കുന്നു എന്നാണ് വിവരം. എ.ജി യില്‍ നിന്നാണ് മുഖ്യന്ത്രി റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.ജലീലിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ആഗ്രഹിക്കുന്നില്ല. എന്നാല്‍ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ രണ്ടാഴ്ച മാത്രം അവശേഷിക്കെ ഒരു രാജി മുഖ്യമന്ത്രി ആഗ്രഹിക്കുന്നില്ല. പൊതുവേ കളങ്കിതമായ സര്‍ക്കാരിനെ ഇത് കൂടുതല്‍ പ്രതിസന്ധിയിലാക്കും എന്നാണ് വിവരം.
എന്നാല്‍ ജലീലിന് ഇതിന്റെ ഗൗരവം മനസിലായിട്ടില്ലെന്ന് വേണം കരുതാന്‍. അദ്ദേഹത്തിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് തന്നെ ഇതിന് ഉദാഹരണം. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പറഞ്ഞ് നിസാരവല്‍ക്കരിക്കാനാണ് ജലീല്‍ ശ്രമിച്ചത്. ഹൈക്കോടതിയുടെ ഒരു പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രി രാജി വച്ച ഒരു സംസ്ഥാനത്ത് ഇത്തരം നിസാരവല്‍ക്കരണത്തിന് എന്താണ് വിലയെന്ന് നിയമ വിദഗ്ദ്ധര്‍ ചോദിക്കുന്നു.
ഹൈക്കോടതി രണ്ടാഴ്ചത്തെ സാവകാശം ജലീലിന് നല്‍കിയാല്‍ മന്ത്രിസ്ഥാനം രാജീവയ്ക്കാതെ രക്ഷപ്പെടാം. കാരണം മൂന്നാഴ്ച മാത്രമാണ് ജലീലിന്റെ മന്ത്രിസ്ഥാനത്തിന് ആയുസുളളത്.
"
https://www.facebook.com/Malayalivartha