കാര്‍ തടഞ്ഞുനിര്‍ത്തി മുളകുപൊടിയെറിഞ്ഞ് സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് നൂറ് പവന്‍ സ്വര്‍ണം മോഷ്ടിച്ചു; പ്രതികളെ ഇതുവരെയും കണ്ടെത്തിയില്ല, അന്വേഷണം തുടരുന്നു...

തിരുവനന്തപുരം പള്ളിപ്പുറത്ത് സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് 100 പവന്‍ സ്വര്‍ണം കവര്‍ന്നെടുത്തു. ദേശീയപാതയില്‍ പളളിപ്പുറത്തുവച്ച് കാര്‍ തടഞ്ഞുനിര്‍ത്തി മുളകുപൊടിയെറിഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷമായിരുന്നു കവര്‍ച്ച നടത്തിയത്.
ശേഷം കാര്‍ ഡ്രൈവറെ മര്‍ദ്ദിച്ച് വഴിയിലുപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.
സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെ മംഗലപുരം പൊലീസ് പ്രതികള്‍ക്കായുളള അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് തിരുവനന്തപുരം പളളിപ്പുറത്ത് ടെക്നോ സിറ്റിക്ക് സമീപം വന്‍ കവര്‍ച്ച നടന്നത്.
ആഭരണങ്ങള്‍ നിര്‍മ്മിച്ച് ജ്വല്ലറികള്‍ക്ക് കൈമാറുന്ന മഹാരാഷ്ട്ര സ്വദേശിയായ സമ്പത്തിന്റെ കൈവശമുണ്ടായിരുന്ന സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടത്.
കൂടാതെ സമ്പത്തിനൊപ്പമുണ്ടായിരുന്ന ബന്ധു ലക്ഷ്‌മണയെ കാണാനില്ല. മുന്നിലും പിന്നിലും കാറിലെത്തിയ സംഘമാണ്ആക്രമിച്ചിരുന്നത്.
മുന്നിലെ കാര്‍ നിര്‍ത്തിയാണ് സമ്പത്ത് സഞ്ചരിച്ചിരുന്ന കാര്‍ തടയുകയും വെട്ടുകത്തി വച്ച് ഗ്ലാസ് തകര്‍ത്ത് മുഖത്തേക്ക് മുളകുപൊടി എറിയുകയും ചെയ്യുകയായിരുന്നു.
ആറ്റിങ്ങലിലെ ഒരു ജ്വല്ലറിയിലേക്ക് കൊടുക്കാനായി കൊണ്ടുവന്ന സ്വര്‍ണമായിരുന്നു തട്ടിയെടുത്തത്.
ഡ്രൈവര്‍ അരുണിനെ കാറില്‍ നിന്നിറക്കി അക്രമികള്‍ വന്ന കാറില്‍ കയറ്റി മര്‍ദ്ദിച്ച് വാവറ അമ്പലത്തിന് സമീപമാണ് ഉപേക്ഷിച്ച നിലയിലായിരുന്നു.
https://www.facebook.com/Malayalivartha