തൃപ്പുണിത്തുറയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; സംഭവ ദിവസം ബന്ധുക്കളുമായി വാക്തര്‍ക്കം, ശരീരത്തിലെ മുറിവുകള്‍... രണ്ടു പേര് പോലീസ്കസ്റ്റഡിയില്‍

തൃപ്പുണിത്തുറ ഉദയംപേരൂരില്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തി. നടക്കാവിനു സമീപം ചിത്തിരനിവാസില്‍ മണിയുടെ മകന് നിധിന്‍കുമാര്‍ (42) ആണ് ദുരൂഹസാഹചര്യത്തില്‍ കുഴഞ്ഞുവീണ് മരണപ്പെട്ടത്.
കഴിഞ്ഞദിവസം പുലര്‍ച്ച നാലിന് വീട്ടില്‍ നിധിന്‍കുമാര്‍ വീണുകിടക്കുന്നതുകണ്ട് മാതാവായിരുന്നു പരിസരവാസികളെ വിവരം അറിയിച്ചത്. തുടര്‍ന്ന് ഉദയംപേരൂര്‍ പൊലീസ് സ്ഥലത്ത് എത്തി ആംബുലന്‍സില്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപെട്ടു.
വ്യാഴാഴ്ച രാത്രി ഇവരുടെ വീട്ടില്‍ വച്ച് ബന്ധുക്കളുമായി വാക്തര്‍ക്കം ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നിധിന്കുമാറുമായി തര്‍ക്കം ഉണ്ടായതിനെത്തുടര്‍ന്ന് ഭാര്യ രമ്യ വിളിച്ചതനുസരിച്ച് രണ്ട് ബന്ധുക്കള്‍ ഇവരുടെ വീട്ടിലെത്തുകയും നിധിന്കുമാറുമായി അടിപിടിയുണ്ടാവുകയും ചെയ്തതായാണ് അറിയുവാൻ കഴിഞ്ഞത്.
ശരീരത്തിലെ മുറിവുകള്‍ കണ്ടെത്തിയതോടെ സംശയം തോന്നിയ പോലീസ് ചാലക്കുടിയില്‍ എത്തി രണ്ട് ബന്ധുക്കളെ കസ്റ്റഡിയില്‍ എടുത്തു. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരുകയാണ്.
https://www.facebook.com/Malayalivartha