നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാന നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് കോവിഡ് 19 സ്ഥിരീകരിച്ചു. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് സ്പീക്കര്‍ കോവിഡ് സ്ഥിരീകരിച്ച വാര്‍ത്ത അറിയിച്ചത്. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലാണ് സ്പീക്കറുള്ളത്. അടുത്ത ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകേണ്ടതാണെന്ന് സ്പീക്കര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥ സംഘം ഇന്നലെ സ്പീക്കറെ വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. കസ്റ്റംസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലായിരുന്നു നടപടികള്‍.
https://www.facebook.com/Malayalivartha